എംഎസ്‌സി ഓഡിയോളജി, സ്പീച്ച് ലാംഗ്വിജ് പതോളജി പഠിക്കാം: അപേക്ഷ 21 വരെ

HIGHLIGHTS
  • 21 വരെ അപേക്ഷിക്കാം.
  • സംവരണ വിഭാഗത്തിലുള്ളവർക്ക് 5% മാർക്ക് ഇളവ് ലഭിക്കും.
apply-for-master-in-audiology-speech-language-pathology-courses
Representative Image. Photo Credit: Africa-Studio/Shutterstock
SHARE

തിരുവനന്തപുരം ∙കാസർകോട് മാർത്തോമ്മാ കോളജ് ഓഫ് സ്പെഷൽ എജ്യുക്കേഷൻ, കോഴിക്കോട് എഡബ്ല്യുഎച്ച് കോളജ് ഓഫ് സ്‌പെഷൽ എജ്യുക്കേഷൻ, തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) എന്നിവിടങ്ങളിലെ എംഎസ്‌സി ഓഡിയോളജി, എംഎസ്‌സി സ്പീച്ച് ലാംഗ്വിജ് പതോളജി, മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വിജ് പതോളജി കോഴ്‌സുകളിലേക്ക് 21 വരെ അപേക്ഷിക്കാം. 

www.lbscentre.kerala.gov.in (VARIOUS ALLOTMENTS എന്ന ലിങ്കിൽ) മെഡിക്കൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ആരോഗ്യ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോഴ്സുകളാണിവ. അപേക്ഷാ ഫീസ് 21 വരെ  വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചലാൻ ഫോം ഉപയോഗിച്ചു ഫെഡറൽ ബാങ്ക് ശാഖകളിലോ ഓൺലൈനായോ അടയ്ക്കാം. 

അംഗീകൃത ബിഎഎസ്എൽപി കോഴ്‌സ് അല്ലെങ്കിൽ ബിഎസ്‌സി  സ്പീച്ച് ആൻഡ് ഹിയറിങ് കോഴ്‌സ് 55% മാർക്കോടെ പാസായവർക്ക്  അപേക്ഷിക്കാം. ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. സംവരണ വിഭാഗത്തിലുള്ളവർക്ക് 5% മാർക്ക് ഇളവ് ലഭിക്കും. ഫോൺ: 0471-2560363, 364.

Content Summary : Apply For Master in Audiology & Speech Language Pathology Courses

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS