ADVERTISEMENT

മിക്ക ജോലികൾക്കും നേരിട്ടോ അല്ലാതെയോ കംപ്യൂട്ടറുകളുടെ സഹായം വേണമെന്നിരിക്കെ പ്രഫഷനലുകളുടെ ആവശ്യവും കൂടിക്കൊണ്ടിരിക്കുകയാണ്. മിക്ക സ്ഥാപനങ്ങളിലും പ്രോഗ്രാമർമാരും ടെക്നീഷ്യൻമാരുമാണ് രേഖകൾ സൂക്ഷിക്കുന്നതും ആവശ്യാനുസരണം ഉപയോഗിക്കാൻ ലഭ്യമാക്കുന്നതും. സ്ഥാപനത്തിന്റെ മൊത്തം ഉൽപാദനക്ഷമതയും പുതിയ പരീക്ഷണങ്ങളും കംപ്യൂട്ടറുമായി ബന്ധപ്പെട്ട വിദഗ്ധരാണ് നടപ്പാക്കുന്നതും സഹപ്രവർത്തകർക്ക് പരിചയപ്പെടുത്തുന്നതും. കംപ്യൂട്ടറുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് ഭാവിയിൽ മികച്ച പദവികളിലേക്ക് അവസരം തുറന്നുകിട്ടാറുമുണ്ട്. 

 

ആവശ്യം 

 

കംപ്യൂട്ടറുമായി ബന്ധപ്പെട്ട കരിയറുകളുടെ ഏറ്റവും വലിയ പ്രത്യേകത എല്ലാക്കാലത്തും ആവശ്യക്കാരുണ്ടെന്നതാണ്. മറ്റു പ്രഫഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ 2010 നും 20 നും ഇടയിൽ കംപ്യൂട്ടർ അധിഷ്ഠിത ജോലികളിൽ 30 ശതമാനത്തിലധികം വർധനവാണുണ്ടായത്. സാമ്പത്തിക രംഗത്തെ ഉയർച്ചതാഴ്ചകൾക്കനുസരിച്ച് പല ജോലികളും അപ്രസക്തമാകുകയോ ആവശ്യക്കാരില്ലാതെയോ ആകുന്നുണ്ട്. ഇതു മത്സരം വർധിപ്പിക്കുകയും ഓരോ തൊഴിലിലും പിടിച്ചുനിൽക്കാൻ ഓരോരുത്തരും കഠിനമായി അധ്വാനിക്കേണ്ടിയും വരുന്നു. എന്നാൽ, കംപ്യൂട്ടർ അധിഷ്ഠിത മേഖലയിൽ ഇത്തരമൊരു പ്രവണത ഇല്ല. കംപ്യൂട്ടറിലെ വൈദഗ്ധ്യം ഭാവിയിലും മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഒട്ടേറെ ജോലി അവസരങ്ങൾ ഉണ്ടാകും എന്നുമാത്രമല്ല, മികച്ചവരെത്തേടി സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങുകയും ചെയ്യും. ഇത് മികച്ച ശമ്പളം ലഭ്യമാക്കുന്നതിനൊപ്പം ഈ മേഖലയുടെ വളർച്ചയ്ക്കും വഴിയൊരുക്കും. 

 

മാറാനുള്ള കഴിവ്

 

തൊഴിൽ രംഗത്തെ പുതിയ സാഹചര്യമനുസരിച്ച് മാറാനുള്ള കഴിവാണ് കംപ്യൂട്ടർ വിദഗ്ധരുടെ പ്രധാന സവിശേഷത. ഇതു കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നു. ആശുപത്രിയിൽ ജോലി ചെയ്യുന്ന കംപ്യൂട്ടർ പ്രഫഷനലിന് പ്രത്യേകിച്ച് പുതിയ പരിശീലനമൊന്നുമില്ലാതെതന്നെ ബിസിനസ് സ്ഥാപനത്തിലും ജോലി ചെയ്യാൻ കഴിയും. ഏതു ജോലിയിലേക്ക് എപ്പോൾ മാറിയാലും ആദ്യം മുതൽ പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ട ഗതികേട് ഉണ്ടാവുന്നില്ല. ഏതൊരു ജോലിയിലും ആർജിക്കുന്ന കഴിവുകൾ എപ്പോൾ ജോലി മാറിയാലും പാഴായിപ്പോകുന്നില്ല. വ്യത്യസ്തമായ മേഖലകളിൽ ജോലിക്കു പ്രാപ്തരാകാൻ ഇതുമൂലം കഴിയുന്നു. കംപ്യൂട്ടർ വിദഗ്ധനാകുന്നതോടെ ഏതു സമയത്തും ഏതു ജോലിക്കും ഉപയോഗപ്പെടുത്താവുന്ന വ്യക്തിയായി മാറുന്നു എന്നതാണ് യാഥാർഥ്യം. 

 

എവിടെയും ജോലി 

 

മറ്റു ചില ജോലികളിൽനിന്നു വ്യത്യസ്തമായി കംപ്യൂട്ടർ വിദഗ്ധർക്ക് എവിടെയും ജോലി സാധ്യതകളുണ്ട്. ലോകത്തിന്റെ ഏതു ഭാഗത്തും ഏതു വ്യത്യസ്തമായ സാഹചര്യങ്ങളിലും പരസ്പര ബന്ധമില്ലാത്ത തൊഴിലുകളിലുമെല്ലാം കഴിവ് തെളിയിക്കാൻ അവസരം കിട്ടുന്നു എന്നത് നിസ്സാരകാര്യമല്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ ഓഫിസിൽ പോകാതെതന്നെ ജോലി ചെയ്യാൻ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രാജ്യത്തിനു പുറത്തായിരിക്കെത്തന്നെ നേരത്തേ ജോലി ചെയ്തിരുന്ന സ്ഥാപനത്തിനുവേണ്ടി തുടർന്നും ജോലി ചെയ്യാൻ കഴിയുന്നു എന്നത് നിസ്സാരകാര്യമല്ല. വീട്ടിലിരുന്നു ജോലി ചെയ്യാം എന്നതിനൊപ്പം സ്വന്തമായി ബിസിനിസ് തുടങ്ങാനും കംപ്യൂട്ടറിലെ വൈദഗ്ധ്യം സഹായിക്കുന്നു. 

 

ക്രിയേറ്റിവിറ്റി 

 

കംപ്യൂട്ടറുമായി ബന്ധപ്പെട്ട ഏറ്റവും പ്രാഥമിക ജോലികളിലൊന്നായ റെക്കോർഡ് സൂക്ഷിക്കുകയാണെങ്കിൽപ്പോലും ക്രിയേറ്റിവിറ്റിക്ക് അവസരങ്ങളുണ്ട്. ലളിതമായി ചെയ്യാവുന്ന ജോലികളും പ്രതിഭ കൊണ്ട് വ്യത്യസ്തമാക്കാനും ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ‌ ചെയ്യാനും കഴിയും. ക്രിയേറ്റിവിറ്റി കൊണ്ടും മുന്നിട്ടിറങ്ങാനുള്ള താൽപര്യം കൊണ്ടും ഏതു സമയത്തും ശ്രദ്ധിക്കപ്പെടാൻ അവസരം ലഭിക്കുന്നു. തൊഴിലുടമയ്ക്ക് ആയിരക്കണക്കിനു ഡോളർ ലാഭമുണ്ടാക്കാൻ കഴിയുന്ന  ഷോർട് കട് ഏതുസമയത്തും കണ്ടെത്താൻ കഴിയും. എണ്ണമറ്റ അവസരങ്ങളിലേക്കു വാതിൽ തുറക്കുന്നതിനൊപ്പം സ്വന്തം ജോലിയിൽ ഉയരാനും ശ്രദ്ധിക്കപ്പെടാനും മികച്ച പദവികൾ നേടാനും കഴിയും. 

 

പിന്നിലല്ല, ശമ്പളത്തിലും 

 

കംപ്യൂട്ടർ അധിഷ്ഠിത തൊഴിൽ വ്യവസായത്തിൽ സോഫ്റ്റ്‍വെയർ ഡെവലപ്പർമാരാണ് ഏറ്റവും കൂടുതൽ ശമ്പളം നേടുന്നത്. ഇവർക്കാണ് ഏറ്റവുമധികം ആവശ്യവും. ലോകത്തെ പ്രമുഖ കമ്പനികളെല്ലാം ഇവർക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട്. 

 

 

Content Summary : Five Benefits of Seeking a Career in IT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com