ജീവിതകാലം മുഴുവൻ ഒരേജോലി ചെയ്യാൻ താൽപര്യമില്ലേ?; പഠിച്ചത് ഹ്യൂമൻ റിസോഴ്സ് ആണെങ്കിൽ 6 ജോലികൾ മാറിച്ചെയ്യാം...

HIGHLIGHTS
  • റെസ്യൂമെ റൈറ്റർ എന്ന പോസ്റ്റ് നല്ലൊരു സാധ്യതയാണ്.
  • പ്രത്യേക പോസ്റ്റുകളിലേക്ക് നിലവിലെ ജോലിക്കാരെ ഒരുക്കിയെടുക്കുന്നതാണ് മറ്റൊരു മേഖല.
six-second-careers-for-hr-professionals-to-consider
Representative Image. Photo Credit : TZIDO-SUN/Shutterstock
SHARE

കരിയർ മാറാൻ ആഗ്രഹിക്കുമ്പോൾ പ്രസക്തമാകുന്നത് നിലവിൽ എന്തു ജോലിയാണ് ചെയ്യുന്നത് എന്നതായിരിക്കും. ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ തീർച്ചയായും ഒട്ടേറെ അവസരങ്ങളും സാധ്യതകളും കാത്തിരിക്കുന്നു. നിലവിൽ നേടിയ പരിശീലനം, വിദ്യാഭ്യാസം, ജോലി പരിചയം എന്നിവയെല്ലാം ഭാവി കരിയറിലും മുതൽക്കൂട്ടാണ്. ചിലപ്പോൾ പുതുതായി ലഭിക്കുന്ന ജോലിയിൽ നേരത്തേ തന്നെ ചെയ്ത കാര്യങ്ങൾ മാത്രമായിരിക്കും ചെയ്യാനുണ്ടാവുക. ഫ്യൂമൻ റിസോഴ്‌സ് വിഭാഗത്തിൽ നിന്നു മാറാൻ തീരുമാനിക്കുകയാണെങ്കിൽ എന്തൊക്കെ അവസരങ്ങളാണ് മുന്നിലുള്ളതെന്ന് മനസ്സിലാക്കുകയും അവയിൽ നിന്ന് തിരഞ്ഞെടുപ്പ് നടത്തുകയുമാണ് വേണ്ടത്.

കരിയർ കൗൺസലർ

നിയമനം, അഭിമുഖം, പുതുതായി എത്തിവയരെ ജോലി പരിചയപ്പെടുത്തുക എന്നിവയാണ് ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിൽ ചെയ്തുകൊണ്ടിരുന്നതെങ്കിൽ പുതിയ ഉദ്യോഗാർഥികളിൽ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്തൊക്കെ എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കും. പുതിയ ആൾക്കാരെ അന്വേഷിക്കുന്നത്, അഭിമുഖം നടത്തുന്നത്, അവരെ ജോലിയിൽ ഉൾപ്പെടുത്തുന്നത് തുടങ്ങിയ സാഹചര്യങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് കൗൺസലർ എന്ന പോസ്റ്റിലേക്ക് നോക്കാവുന്നതാണ്.

ദീർഘകാല ലക്ഷ്യത്തോടെ കരിയർ പ്ലാൻ ചെയ്യാൻ സഹായിക്കുകയാണ് കൗൺസിലർ ചെയ്യുന്നത്. കരിയർ പ്ലാനിങ്ങിനൊപ്പം പുതിയ ജോലി അന്വേഷിക്കാൻ സഹായിക്കുക എന്നതും നല്ലൊരു അസരമായിരിക്കും. കവർ ലെറ്റർ, റെസ്യൂമെ എന്നിവ തയാറാക്കുക, എത്ര ശമ്പളം ചോദിക്കണമെന്ന് ധാരണയിലെത്തുക, കരിയറിൽ കാത്തിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചു വിശദീകരിക്കുക തുടങ്ങിയ ഒട്ടേറെ മേഖലകളുമായി ബന്ധപ്പെടുത്തി തൊഴിൽ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ജോലി ഏറ്റെടുക്കാവുന്നതാണ്.

കരിയറിൽ മാത്രമല്ല കൗൺസലർക്ക് സഹായിക്കാനാവുന്നത്. ജീവിതത്തിലെ മൊത്തം സന്തോഷവും സുഖവും മെച്ചപ്പെടുത്തുന്നതിലും ശരിയായ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിലും പലർക്കും കൃത്യമായ ഉപദേശവും വിദഗ്ധ നിർദേശവും വേണ്ടിവരാം. ഇവിടെയാണ് ലൈഫ് കോച്ച് എന്ന പോസ്റ്റിന്റെ പ്രസക്തി. ആരോഗ്യം, ക്ഷേമം, ഭക്ഷണക്രമം, ബന്ധങ്ങൾ, ഉൽക്കണ്ഠ, വിഷാദം എന്നിങ്ങനെ പല വ്യക്തികളും പല കാലത്തും അനുഭവിക്കുന്ന ഒട്ടേറെ മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാനും പലരും തേടുന്നത് ലൈഫ് കോച്ചിനെയാണ്.

റെസ്യൂമെ റൈറ്റർ

പ്രഫഷണൽ കോച്ചിങ്, കൗൺസലർ എന്നിങ്ങനെ വിശാലമായ വലിയ ജോലികൾക്കു താൽപര്യമില്ലെങ്കിൽ റെസ്യൂമെ റൈറ്റർ എന്ന പോസ്റ്റ് നല്ലൊരു സാധ്യതയാണ്. പല ബഹുരാഷ്ട്രകമ്പനികളും പുതിയ ഉദ്യാഗാർഥികളെ സ്വീകരിക്കുന്നതും തിരസ്‌കരിക്കുന്നതും റെസ്യൂമെയുടെ കൂടി അടിസ്ഥാനത്തിലാണ്. പ്രഫഷനലായി ഈ ജോലി ചെയ്യുന്നവർക്ക് മാസം തോറും നൂറു കണക്കിനു ഡോളർ നേടാനുള്ള അവസരവുമുണ്ട്.

ടാലന്റ് റിക്രൂട്ടർ

പുതിയ തലമുറയിലെ ഏറ്റവും പ്രതിഭയുള്ളവരെയാണ് ഓരോ സ്ഥാപനത്തിനും ആവശ്യം. ഇങ്ങനെയുള്ളവരെ കണ്ടെത്തിക്കൊടുക്കുക എന്നത് പ്രധാനപ്പെട്ട ഒരു പോസ്റ്റാണ്. കണ്ടെത്തി, അവരെ ജോലിക്കു പ്രാപ്തരാക്കി, പശ്ചാത്തല പരിശോധന നടത്തി പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കിയാണ് നിയമന പ്രക്രിയ പൂർത്തിയാക്കേണ്ടത്. ഈ പ്രക്രിയയ്ക്ക് മേൽനോട്ടം വഹിക്കുക എന്നതാണ് ടാലന്റ് റിക്രൂട്ടറുടെ ജോലി. മുഴുവൻ സമയ ജോലിയായിട്ടും ഭാഗികമായിട്ടും ഇത് ചെയ്യാവുന്നതാണ്.

ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിൽ പേപ്പർ വർക്കും ഭരണപരമായ ജോലിയുമാണ് ചെയ്തിരുന്നതെങ്കിൽ  കമ്പനിയുടെ പുതുതായി വരുന്ന ഉദ്യോഗാർഥികളുടെ സേവന, വേതന വ്യവസ്ഥകൾ തീരുമാനിക്കാനും അവയുമായി ബന്ധപ്പെട്ട ചർച്ചകൾക്കു നേതൃത്വം നൽകാനും കഴിഞ്ഞേക്കും.             

എംപ്ലോയി പെർഫോമന്‌സ് മാനേജർ

പുതിയ ഉദ്യോഗാർഥികളെ കണ്ടെടുക്കുക, നിയമിക്കുക, അവർ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയവയ്ക്ക് ബഹുരാഷ്ട്ര കമ്പനികൾക്ക് സ്ഥിരം സംവിധാനം ഉണ്ടാകും. ഈ വിഭാഗത്തിൽ ഓരോ ഉദ്യോഗാർഥിയുടെയും പ്രകടനം മനസ്സിലാക്കിയും വിലയിരുത്തിയും മുന്നോട്ടുപോകുന്ന ജോലി ആകർഷകമാണ്. പ്രത്യേക പോസ്റ്റുകളിലേക്ക് നിലവിലെ ജോലിക്കാരെ ഒരുക്കിയെടുക്കുന്നതാണ് മറ്റൊരു മേഖല. എല്ലാവരും എല്ലാ കഴിവുകളുമായിട്ടായിരിക്കില്ല സ്ഥാപനത്തിൽ എത്തുന്നതും ജോലി ചെയ്യുന്നതും. ഓരോ സ്ഥാപനത്തിനുമുള്ള മാനദണ്ഡങ്ങളും വ്യത്യസ്തമാണ്. പെർഫോമൻസ് മാനേജരാണ് ജോലിക്കാരെ പ്രത്യേക തരം ജോലിക്കുവേണ്ടി ഒരുക്കുന്നതും പരിശീലിപ്പിക്കുന്നതും കൃത്യമായി വിലയിരുത്തി പോസ്റ്റുകളിലേക്ക് നിയോഗിക്കുന്നതും.

വെൽനസ് പ്രോഗ്രാം കോർഡിനേറ്റർ

ജീവനക്കാരുടെ ആരോഗ്യപരമായ ആവശ്യങ്ങൾക്കുവേണ്ടി പല കമ്പനികളും ലക്ഷക്കണക്കിനു രൂപ ചെലവഴിക്കു ന്നുണ്ട്. അസുഖ ബാധിതനായ ഒരു വ്യക്തി സ്വന്തം ഉൽപാനദന ക്ഷമത കുറയ്ക്കുക മാത്രമല്ല, ഓഫിസിൽ അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ചിലർക്ക് നിരന്തരമായ പുകവലിയും മദ്യപാന വുമായിരിക്കും പ്രശ്‌നങ്ങൾ. ഭാരം കുറയ്ക്കാൻ ബുദ്ധിമുട്ടുന്നവരും നിരാശ യും വിഷാദവും നേരിടാൻ കഴിയാത്തവരുമുണ്ടായിരിക്കും. ഇത്തരക്കാരെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകി ഉൽപാദനക്ഷമത യുള്ളവരാക്കുക എന്നതാണ് വെൽനസ് പ്രോഗ്രാം കോർഡിനേറ്ററുടെ ചുമതല.

ഹ്യൂമൻ റിസോഴ്‌സ് കൺസൽട്ടന്റ്

ഔദ്യോഗിക ജീവിതം മുഴുവൻ ഒരേ ഹ്യൂമൻ റിസോഴ്‌സ് വിഭാഗത്തിന്റെ ഉത്തരവാദിത്വം മാത്രം നോക്കുന്നതിനു പകരം ചെറുകിട കമ്പനികൾക്കും സ്ഥാനപങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും വേണ്ടി സ്വന്തം സേവനം വിട്ടുകൊടുക്കുക എന്ന ജോലിയിലും സാധ്യതകളുണ്ട്. തൊഴിലാളികളുടെ നിലവിലെ ജോലി രീതി, സേവന, വേതന വ്യവസ്ഥകൾ, നഷ്ടപരിഹാരം, ജോലിയും ജീവിതവും ഒരുമിച്ചുകൊണ്ടുപോകുന്നതിലെ പ്രശ്‌നങ്ങൾ എന്നിവയല്ലാം ഉയർന്നുരുമ്പോൾ തിരിച്ചറിയുകയും പരിഹരിക്കാൻ നേതൃത്വം കൊടുക്കുകയും വേണം.

Content Summary : 6 Second careers for HR professionals to consider 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS