ഉയർന്ന ജോലിയും മികച്ച ശമ്പളവുമാണോ ലക്ഷ്യം?; കണ്ണടച്ചു തിരഞ്ഞെടുക്കാം ഈ 10 ജോലികളിലൊരെണ്ണം

HIGHLIGHTS
  • ഡോക്ടർമാരിൽ ഫിസിഷ്യൻമാർക്കാണ് ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്.
  • ബിരുദവും ബിഫാമും കൂടി സംയോജിപ്പിച്ചുള്ള കോഴ്‌സുകളും ഇപ്പോഴുണ്ട്.
doctor
Representative Image. Photo Credit : NanoStockk / iStockphoto.com
SHARE

ലോകത്തിലെ ഏറ്റവും മികച്ചതും ആദായകരവുമായ 10 കരിയർ തിരഞ്ഞെടുക്കാൻ എളുപ്പമാണ്, ശമ്പളം മാത്രമാണ് മാനദണ്ഡമെങ്കിൽ. ശമ്പളത്തിനു പുറമേ, വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളും സംതൃപ്തിയും മറ്റുമാണ് മാനദണ്ഡമാക്കുന്നതെങ്കിൽ പട്ടിക തയാറാക്കുന്നത് കുറേക്കൂടി സങ്കീർണമാണ്. ഒരാൾക്ക് ഇഷ്ടപ്പെട്ട കരിയർ മറ്റൊരാൾക്ക് ഇഷ്ടപ്പെടണമെന്നില്ല. വിയോജിപ്പുകളും വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ടാകും. ഇതിനെയൊക്കെ മറികടന്നു പൊതുവെ യോജിക്കാവുന്ന മേഖലകൾ കണ്ടെത്തി കരിയർ പട്ടിക തയാറാക്കുക എന്നതായിരിക്കും പൊതുവെ സ്വാഗതം ചെയ്യപ്പെടുക,. ഓരോ ജോലിക്കും വ്യത്യസ്തമായ സാഹചര്യങ്ങളാണുള്ളത്. ജോലി സാഹചര്യം, വിദ്യാഭ്യാസ യോഗ്യത, ലഭ്യമായ ഒഴിവുകളുടെ എണ്ണം എന്നിവയെല്ലാം പരിഗണിക്കേണ്ടതുമുണ്ട്. പ്രഫഷനൽ കരിയറാണ് ലക്ഷ്യമെങ്കിൽ ഉന്നത വിദ്യാഭ്യാസം തീർച്ചയായും വേണം. ചീഫ് എക്‌സിക്യുട്ടിവ് ഓഫിസർ പോലെയുള്ള തസ്തികകളാണ് ലക്ഷ്യമെങ്കിൽ വർഷങ്ങളുടെ ജോലി പരിചയവും വേണം. ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ ആഗോള സൂചികകൾ അടിസ്ഥാനമാക്കിയാണ് പ്രഫഷനൽ രംഗത്തെ 10 ജോലികൾ കണ്ടെത്തുന്നത്. 

ഫിസിഷ്യൻ, സർജൻ 

ഡോക്ടർമാരിൽ ഫിസിഷ്യൻമാർക്കാണ് ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത്. എന്നാൽ 10 വർഷത്തിലധികം നീളുന്ന ഉന്നത വിദ്യാഭ്യാസം കൊണ്ടുമാത്രമേ ഇങ്ങനെയൊരു പദവിയിൽ എത്താനാകൂ എന്നതാണ് പ്രധാന പോരായ്മ. ജോലിയിലെ സ്‌ട്രെസ് ആണ് മറ്റൊരു ദോഷം. ഏറ്റെടുക്കുന്ന ജോലിയുടെ ഉത്തരവാദിത്തം, നീണ്ട മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്നത് എന്നിവയും പരിഗണിക്കണം. ദോഷം വശങ്ങളാണ്. എന്നാൽ ശമ്പളത്തിൽ ഫാമിലി ഡോക്ടർമാരെക്കാളും അനസ്തീഷ്യ രംഗത്തു പ്രവർത്തിക്കുന്നവരേക്കാളും കൂടുതൽ ശമ്പളം നേടുന്നുണ്ട്. 

ഡെന്റിസ്റ്റ്, ഓർത്തോ ഡെന്റിസ്റ്റ് 

പല്ലുകളുമായി ബന്ധപ്പെട്ട സാധാരണ പ്രശ്‌നങ്ങൾ ഡെന്റിസ്റ്റ് പരിഹരിക്കുമ്പോൾ പല്ലുകളുടെ ആകൃതിയും അവ മുഖത്തുണ്ടാക്കുന്ന ആകൃതി ഭംഗങ്ങളും പരിഹരിക്കുന്നതാണ് ഓർത്തോ ഡെന്റിസ്റ്റിന്റെ ജോലി. ബിരുദത്തിനു ശേഷം നാലു വർഷത്തെ പഠനം കൂടിയുണ്ടെങ്കിൽ ഡെന്റിസ്റ്റായി ജോലി ചെയ്യാം. എന്നാൽ ഓർത്തോ ഡെന്റിസ്റ്റാകാൻ അധികമായി മൂന്നു വർഷം കൂടി ചെലവഴിക്കേണ്ടിവരും. 

ഇൻഫർമേഷൻ ടെക്‌നോളജി മാനേജർ 

കംപ്യൂട്ടർ സിസ്റ്റം മാനേജർ, കംപ്യൂട്ടർ ഇൻഫർമേഷൻ മാനേജർ, എന്നീ പല പേരുകളിലാണ് ഈ തസ്തിക അറിയപ്പെടുന്നത്. മാനേജ്‌മെന്റ് ലെവലിലാണ് ഇവർ പ്രവർത്തിക്കുന്നത്. ബിസിനസിന്റെ സാങ്കേതിക വശങ്ങളാണ് കൈകാര്യം ചെയ്യേണ്ടത്.  ഓരോ ജോലിക്കും സ്ഥാപനത്തിനും വേണ്ട കംപ്യൂട്ടർ നിയന്ത്രിത  പ്രവർത്തനങ്ങളുടെ മേൽനോട്ടവുമുണ്ട്. ഓരോ സ്ഥാപനത്തിലും പ്രവർത്തിക്കുന്ന കംപ്യൂട്ടർ മാനേജർമാരുടെ പ്രവൃത്തികളും ഇവരുടെ നിരീക്ഷണത്തിന് വിധേയമായിരിക്കും. ബിരുദവും ഏതാനും വർഷത്തെ പരിചയവുമുണ്ടെങ്കിൽ ഈ ജോലി സ്വന്തമാക്കാം. 

ഫിനാൻഷ്യൽ മാനേജർ 

ഗണിതവും സ്റ്റാറ്റിസ്റ്റിക്‌സും ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ലക്ഷ്യം വയ്ക്കാവുന്ന പദവിയാണ് ഫിനാൻഷ്യൻ മാനേജരുടേത്. ഒരു സ്ഥാപനത്തിന്റെ ഹ്രസ്വകാലത്തെയും ദീർഘകാലത്തെയും സാമ്പത്തിക ആവശ്യങ്ങളും അതനുസരിച്ചുള്ള പ്ലാനിങ്ങുമാണ് ജോലിയുടെ പ്രത്യേകത. ഉയർന്ന ശമ്പളമുള്ള വ്യക്തികളുടെ സാമ്പത്തിക പ്ലാനിങ്ങും ആദായകരമായ മേഖലയാണ്. ഗണിതത്തിലോ ഫിനാൻസിലോ ബിരുദമാണ് അടിസ്ഥാന യോഗ്യത. അനുഭവ പരിചയം നേടുന്നതോടെ ഉയർന്ന ശമ്പളം ലഭിക്കും എന്നതാണ് നേട്ടം. 

സ്‌റ്റോർ ആൻഡ് ഹോസ്പിറ്റൽ ഫാർമസിസ്റ്റ് 

മരുന്നുകടകളിലാണ് പ്രധാനമായും ഫാർമസിസ്റ്റുകൾ ജോലി ചെയ്യുന്നത്. ആശുപത്രികളിലെ ഡ്രഗ് സ്റ്റോറുകളിലും ഒട്ടേറെ ജോലി സാധ്യതകളുണ്ട്. ബിരുദത്തിനു പുറമേ, ബിഫാം കൂടിയുണ്ടെങ്കിലേ ഈ ജോലിക്കുള്ള യോഗ്യത ആകുന്നുള്ളൂ. ബിരുദവും ബിഫാമും കൂടി സംയോജിപ്പിച്ചുള്ള കോഴ്‌സുകളും ഇപ്പോഴുണ്ട്. ഇവ പഠിച്ചാൽ ഏതാനും വർഷങ്ങൾ ലാഭിക്കാമെന്നതാണ് നേട്ടം. 

കോർപറേറ്റ് ലോയർ

വ്യക്തികൾക്കു മാത്രമല്ല, സ്ഥാപനങ്ങൾക്കും നിയമ ഉപദേശങ്ങളും സഹായവും ആവശ്യവുമുണ്ട്. കമ്പനികളെയും വ്യക്തികളെയും പ്രതിനിധീകരിച്ച് കോടതികളിൽ ഹാജരാകുന്നതു മുതൽ നിയമപരമായ രേഖകൾ തയാറാക്കുന്ന തുവരെ ഇവരുടെ ജോലിയാണ്. ബിരുദത്തിനു ശേഷം നിയമത്തിൽ ബിരുദവും നേടുന്നയാണ് യോഗ്യത. ഒറ്റയ്ക്കും ഒരു കൂട്ടത്തിലെ അംഗമായും ജോലി ചെയ്യാമെന്ന പ്രത്യേകതയുണ്ട്. മികച്ച സ്ഥാപനങ്ങളുടെ അഭിഭാഷകർക്ക് ഉയർന്ന ശമ്പളവും ലഭിക്കും. 

അഡ്വാൻസ്ഡ് പ്രാക്ടിക്കൽ റജിസ്റ്റേർഡ് നഴ്‌സ് 

നഴ്‌സിങ്ങിലെ ബിരുദത്തിനു പുറമേ അതേ മേഖലയിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടുന്നവർക്കാണ് ഈ പദവിക്ക് അർഹത. ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്തീഷ്യ കൊടുക്കുന്നവരും ഈ വിഭാഗത്തിൽ തന്നെയാണ് ഉൾപ്പെടുന്നത്. പ്രാഥമിക ശുശ്രൂഷയ്ക്കു പുറമേ വിദഗ്ധ പരിചരണമാണ് ഇവർ നൽകുന്നത്. ഫിസിഷ്യൻമാർക്കൊ പ്പമോ ഒറ്റയ്‌ക്കോ പ്രവർത്തിക്കാനാവും. 

മാർക്കറ്റിങ്, അഡ്വർടൈസിങ് പ്രമോഷൻ മാനേജർ

ദിനപത്രങ്ങളിലെ ജോലികൾ ആഗോളതലത്തിൽ കുറയുകയാണെങ്കിലും മാർക്കറ്റിങ്, പരസ്യ രംഗങ്ങളിൽ നിലവിൽ ജോലി സാധ്യതകളുണ്ട്. പത്രങ്ങളേക്കാൾ വളർന്നുകൊണ്ടിരിക്കുന്ന ടെലിവിഷൻ ചാനലുകളും ഓൺലൈൻ മീഡിയകളുമാണ് പുതിയ പ്രവർത്തന മേഖല. കമ്പനികൾക്ക്  ഉൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ പരസ്യത്തെ ആശ്രയിക്കാതെ പറ്റില്ല. ഇതിനു വ്യത്യസ്തവും പുതുമയുള്ളതുമായ പ്രചാരണ പരിപാടികളും ആവശ്യമാണ്. ബിരുദത്തിനു പുറമേ, അഡ്വടൈസിങ്  ഉൾപ്പെടെയുള്ള മേഖലകളിലെ കോഴ്‌സുകൾ വിജയിച്ചവർക്ക് ഈ രംഗത്ത് പ്രവർത്തിക്കാം. 

ഇലക്ട്രിക്കൽ, കെമിക്കൽ എൻജിനീയർ

നിർമാണ വസ്തുക്കളുടെയും മറ്റും ഉൽപാദന മേഖലയിൽ കെമിക്കൽ എൻജിനീയർമാർക്ക് ഒട്ടേറെക്കാര്യങ്ങൾ ചെയ്യാനുണ്ട്. സ്ഥാപനങ്ങളുടെ അന്തരീക്ഷം സുരക്ഷിതമാക്കുന്നതിലും അപകട മുക്തമാക്കുന്നതിലും ഇവർക്കു പങ്കുണ്ട്. വൈദ്യുതി രംഗത്തെ പുതിയ ഉൽപന്നങ്ങളുടെ കണ്ടുപിടിത്തവും വ്യത്യസ്തവും പുതുമയുള്ളതുമായ ഡിസൈനിൽ ഉൽപന്നങ്ങൾ തയാക്കുന്നതിന് നേതൃത്വം കൊടുക്കുന്നതുമെല്ലാം ഇവരുടെ ജോലിയാണ്. ഓട്ടോമോട്ടീവ്, കൺസ്ട്രക്ഷൻ രംഗത്തെ എൻജിനീയർമാർക്കും അവസരങ്ങളുണ്ട്. 

റജിസ്‌റ്റേർഡ് നഴ്‌സ്, നഴ്‌സ് മാനേജർ 

പ്രായമുള്ളവരുടെ എണ്ണം കൂടുന്നതനുസരിച്ച് നഴ്‌സുമാരുടെ ആവശ്യവും കൂടുതലാണ്. യുഎസിലും മറ്റും പ്രായമുള്ളവരെ പരിചരിക്കാൻ മാത്രം ഒട്ടേറെപ്പേരെ ആവശ്യമുണ്ട്. നഴ്‌സിങ്ങിൽ തന്നെ ബിരുദമുള്ളവരെയാണ് പല സ്ഥാപനങ്ങളും ആവശ്യപ്പെടുന്നത്. പ്രാഥമിക രോഗീപരിചരണത്തിൽ ഈ യോഗ്യത മതിയെങ്കിലും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ഉന്നത ജോലിയും മികച്ച ശമ്പളവും.

Content Summary : The Top Ten High-Paying Professional Jobs

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS