ADVERTISEMENT

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദേശീയ നായകരുടെ പേരുകൾ പഠിക്കേണ്ടതുണ്ട്. ദേശീയ നേതാക്കൾ, ഇവർ രൂപീകരിച്ച പ്രസ്ഥാനങ്ങൾ, പ്രധാന സംഭവങ്ങൾ, ഇവരുടെ വിശേഷണങ്ങൾ എന്നിവയാണ് ഈ മേഖലയിൽനിന്നു ചോദിക്കാറുള്ളത്. ചില ചോദ്യങ്ങൾക്ക് ഉത്തരമെഴുതി പരിശീലിച്ചു നോക്കാം.

 

1. ചേരുംപടി ചേർക്കുക.

(1) ഇന്ത്യൻ മിറർ

(2) യുഗാന്തർ

(3) കോമ്രേഡ്

(4) രസ്ത് ഗൊഫ്താർ

 

a. ബരീന്ദ്രകുമാർ ഘോഷ്

b. ദാദാബായ് നവറോജി

c. ദേവേന്ദ്രനാഥ ടഗോർ

d. മൗലാനാ മുഹമ്മദലി

 

A. 1-a, 2-c, 3-b, 4-d

B. 1-b, 2-d, 3-a, 4-c

C. 1-c, 2-a, 3-d, 4-b

D. 1-d, 2-c, 3-b, 4-a

 

2. ബ്രിട്ടിഷുകാർ നൽകിയ നൈറ്റ്ഹുഡ് പുരസ്‌കാരം ജാലിയൻവാലാബാഗ് കൂട്ടക്കൊലയെത്തുടർന്ന് തിരികെ നൽകിയതാര് :

A. മോത്തിലാൽ നെഹ്റു

B. രവീന്ദ്രനാഥ ടഗോർ

C. ബി.ആർ.അംബേദ്കർ

D. ജയപ്രകാശ് നാരായണൻ

 

3. ചുവടെ തന്നിരിക്കുന്നവയിൽ ഗോപാലകൃഷ്ണ ഗോഖലെയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

(1) മിതവാദികളുടെ നേതാവ് എന്നറിയപ്പെടുന്നു

(2) സെർവന്റ്സ് ഓഫ് പീപ്പിൾ സൊസൈറ്റിയുടെ സ്ഥാപകൻ

(3) ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു

(4) വേഷപ്രച്ഛന്നനായ രാജ്യദ്രോഹി എന്നറിയപ്പെടുന്നു

A. ഇവയെല്ലാം

B. (1), (4) എന്നിവ

C. (2), (3) എന്നിവ

D. (1), (3), (4) എന്നിവ

 

4. വിപ്ലവ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് അരവിന്ദ ഘോഷ് സന്യാസ ജീവിതം നയിച്ചത് എവിടെയാണ് ?

A. പുതുച്ചേരി

B. വാരാണസി

C. ചണ്ഡിഗഡ്

D. തിരുപ്പൂർ

 

5. താഴെ തന്നിരിക്കുന്നവയിൽ അരവിന്ദ ഘോഷിന്റെ കൃതികൾ ഏതെല്ലാമാണ് ?

(1) ദ് ലൈഫ് ഡിവൈൻ

(2) ദ് റിലീജിയൻ ഓഫ് മാൻ

(3) ദി ഐഡിയൽ ഓഫ് ഹ്യുമൻ യൂണിറ്റി

(4) പാത്ത് ടു സാൽവേഷൻ

A. (1), (2), (3) എന്നിവ

B. (3), (4) എന്നിവ

C. (2), (4) എന്നിവ

D. (1), (3) എന്നിവ

 

6. 1905 ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിലെ അധ്യക്ഷൻ ആരായിരുന്നു ?

A. ദാദാബായ് നവറോജി

B. ഗോപാലകൃഷ്ണ ഗോഖലെ

C. അരവിന്ദ ഘോഷ്

D. മദൻ മോഹൻ മാളവ്യ

 

7. ചേരുംപടി ചേർക്കുക.

(1) യങ് ബംഗാൾ മൂവ്മെന്റ്

(2) ലോക ഹിതവാദി

(3) ശാരദ സദൻ

(4) ഷോംപ്രകാശ്

 

a. പണ്ഡിത രമാഭായി

b. ഈശ്വരചന്ദ്ര വിദ്യാസാഗർ

c. വിവിയൻ ഡെറോസിയോ

d. ഗോപാൽ ഹരി ദേശ്മുഖ്

A. 1-c, 2-d, 3-a, 4-b

B. 1-a, 2-c, 3-b, 4-d

C. 1-d, 2-b, 3-c, 4-a

D. 1-b, 2-a, 3-d, 4-c

 

8. ‘ഗീതാഞ്ജലി’ മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര് ?

A. സി കേശവൻ

B. കുമാരനാശാൻ

C. ജി ശങ്കരക്കുറുപ്പ്

D. വള്ളത്തോൾ നാരായണമേനോൻ

 

9. താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏതാണ് ?

A. ടഗോർ ഇന്ത്യൻ നവോത്ഥാനത്തിന്റെ ലിയനാർഡോ ഡാവിഞ്ചി എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

B. ഗോപാലകൃഷ്ണ ഗോഖലെ അദ്ദേഹത്തിന്റെ ഗുരുവായി കണക്കാക്കുന്നത് രാജാറാം മോഹൻ റോയിയെയാണ്.

C. മദൻ മോഹൻ മാളവ്യ 'മഹാമാന' എന്ന പേരിലും അറിയപ്പെടുന്നു.

D. ആര്യ മഹിളാ സമാജം സ്ഥാപിച്ചത് പണ്ഡിത രമാഭായിയാണ്.

 

ഉത്തരങ്ങൾ: 1 C, 2 B, 3 D, 4 A, 5 D, 6 B, 7 A, 8 C, 9 B

 

Content Summary : Tricks to remembering national leaders' names in psc examinations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com