ADVERTISEMENT

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ, ഹിന്ദി അധ്യാപകപരിശീലനത്തിനുള്ള ശ്രേഷ്ഠസ്ഥാപനമായ കേന്ദ്രീയ ഹിന്ദി സൻസ്ഥാനിലെ വിവിധ പ്രോഗ്രാമുകളിലേക്ക് ഫെബ്രുവരി 1 മുതൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ഹാർഡ് കോപ്പി മാർച്ച് 15ന് അകം സമർപ്പിക്കണം. 

Read Also : പൈലറ്റ് ആകാനാണോ മോഹം 

മൈസൂരു ഉൾപ്പെടെ 8 കേന്ദ്രങ്ങളുമുണ്ട്. കേരളമുൾപ്പെടെയുള്ള ഹിന്ദി ഇതര സംസ്ഥാനങ്ങളിലുള്ളവർക്കു മാത്രമാണ് പ്രവേശനം. 

 

പ്രോഗ്രാമുകൾ: 

∙ഹിന്ദി ശിക്ഷൺ നിഷ്ണാത്: 2 വർഷം, എംഎഡിനു തുല്യം, 44 സീറ്റ് 

∙ഹിന്ദി ശിക്ഷൺ പാരംഗത്: 2 വർഷം, ബിഎഡിനു തുല്യം, 44 സീറ്റ് 

∙ഹിന്ദി ശിക്ഷൺ പ്രവീൺ: 2 വർഷം, D. El. Ed.നു തുല്യം, 44 സീറ്റ്. 

ഓൺലൈൻ/ഓഫ്‌ലൈൻ എൻട്രൻസ് പരീക്ഷ മേയ് 28ന് മൈസൂരു, ഹൈദരാബാദ്, ഗുവാഹത്തി കേന്ദ്രങ്ങളിൽ. കേന്ദ്ര മാനദണ്ഡപ്രകാരം സീറ്റ് സംവരണമുണ്ട്. ക്ലാസുകൾ ജൂലൈയിൽ തുടങ്ങും. 

പൂർണവിവരങ്ങൾ വെബ്സൈറ്റിൽ: http://khsindia.org/india/en. ഫോൺ: 0562-2530159, ഇ–മെയിൽ: registrarofficekhs1960@gmail.com. 

 

Content Summary : Apply For Hindi Teachers Training Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com