ADVERTISEMENT

ചോദ്യം: ഞാൻ ബിഎസ്‌സി ബോട്ടണി വിദ്യാർഥിയാണ്. ഐടി രംഗത്തു ജോലി നേടണമെന്നാഗ്രഹിക്കുന്നു. 

സാധ്യതകൾ വിശദമാക്കാമോ ?

 

∙ നികിത

 

ഉത്തരം: വിവിധ ഐടി സ്ഥാപനങ്ങൾ സയൻസ് ബിരുദധാരികളെ ക്യാംപസ് റിക്രൂട്മെന്റ് വഴി തിരഞ്ഞെടുക്കാറുണ്ട്. ബിരുദ പഠനത്തോടൊപ്പം ഓൺലൈനിലോ (Coursera, edX, NPTEL എന്നിവ ചില പ്ലാറ്റ്ഫോമുകൾ) അല്ലാതെയോ സോഫ്റ്റ്‌വെയർ പരിശീലനം നേടാൻ അവസരമുണ്ട്. Python, Javascript, Go, PHP, Kotlin, C എന്നിവയിൽ ചിലതെങ്കിലും പഠിക്കുന്നത് നന്ന്. കേരള ബ്ലോക്ചെയിൻ അക്കാദമിയിലെ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും സിഡിറ്റ് തിരുവനന്തപുരം, എൽബിഎസിന്റെ വിവിധ കേന്ദ്രങ്ങൾ, നീലിറ്റ് (NIELIT) കോഴിക്കോട് എന്നിവിടങ്ങളിലെ ഷോർട്ട് ടേം കോഴ്സുകളും പരിഗണിക്കാം. സ്വകാര്യ മേഖലയിലും ഒട്ടേറെ പരിശീലന സ്ഥാപനങ്ങളുണ്ട്.

 

Read also : ജോലി പോകുമ്പോഴുള്ള വീഴ്ചയുടെ ആഘാതം കുറയ്ക്കാം

മികച്ച സ്ഥാപനങ്ങളിൽനിന്ന് എംസിഎ നേടുന്നത് തൊഴിൽ സാധ്യത കൂട്ടും. പ്ലസ്ടുവിനു മാത്‌സ് ഒരു വിഷയമായി പഠിച്ചിട്ടുള്ള ബോട്ടണിക്കാർക്കും പ്രവേശനം ലഭിക്കും.

 

എംസിഎയ്ക്കുശേഷം കംപ്യൂട്ടർ സയൻസിൽ എംടെക്, പിഎച്ച്ഡി കോഴ്സുകൾക്കും ചേരാനാകും.

ഐടിയും ബയളോജിക്കൽ വിഷയങ്ങളും കൈകോർക്കുന്ന മേഖലകളുമുണ്ട്. ബയോഇൻഫർമാറ്റിക്സും കംപ്യൂട്ടേഷനൽ ബയോളജിയും ഉദാഹരണം.

 

യൂണിവേഴ്സിറ്റി തലത്തിൽ ലഭ്യമായ 

പ്രധാന കോഴ്സുകൾ:

 

∙ എംസിഎ: എൻഐടികൾ, ഡൽഹി സർവകലാശാല, ജെഎൻയു, കുസാറ്റ്, പൂന സർവകലാശാല, ഹൈദരാബാദ് സർവകലാശാല, കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സിഇടി)

∙ എംഎസ്‌സി ബയോഇൻഫർമാറ്റിക്സ്: 

ജാമിയ മില്ലിയ, ഇന്ത്യൻ അഗ്രികൾചറൽ സ്റ്റാറ്റിസ്റ്റിക്സ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ബനാറസ് ഹിന്ദു സർവകലാശാല, പഞ്ചാബ് സർവകലാശാല

∙ എംഫിൽ ബയോഇൻഫർമാറ്റിക്സ് / കംപ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ: 

കേരള സർവകലാശാല (കംപ്യൂട്ടർ സയൻസ് / ലൈഫ് സയൻസസ് / അനുബന്ധ വിഷയങ്ങളിൽ പിജി വേണം)

∙ എംഎസ്‌സി കംപ്യൂട്ടേഷനൽ ബയോളജി 

(കംപ്യൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ / 

എൻജിഎസ് ഡേറ്റാ അനാലിസിസ്): കേരള

∙ എംഎസ്‌സി ബയോഇൻഫർമാറ്റിക്സ്, എംഎസ്‌സി കംപ്യൂട്ടേഷനൽ നാചുറൽ സയൻസ്: 

ഐഐഐടി ഹൈദരാബാദ് (ഐടി / സയൻസ് വിഷയങ്ങളിൽ പിജിയോ ബിടെക്കോ വേണം)

∙ പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടേഷനൽ 

ബയോളജി: അമിറ്റി യൂണിവേഴ്സിറ്റി

∙ എംടെക് കംപ്യൂട്ടേഷനൽ ബയോളജി: 

പോണ്ടിച്ചേരി സർവകലാശാല (എംഎസ്‌സി / ബിടെക് വേണം)

∙ ബയോടെക്നോളജി & ബയോഇൻഫർമാറ്റിക്സ്, പിജി ഡിപ്ലോമ ഇൻ ബിഗ് ഡേറ്റ ബയോളജി: 

IBAB ബെംഗളൂരു

∙ എംഎസ്‌സി സിസ്റ്റംസ് ബയോളജി: 

മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, മണിപ്പാൽ, പഞ്ചാബ് സർവകലാശാല.

കേരള ഡിജിറ്റൽ സർവകലാശാലയിലെ എംഎസ്‌സി ഡേറ്റാ അനലിറ്റിക്സ് & ബയോ എഐ, എംഎസ്‌സി ഇക്കളോജിക്കൽ ഇൻഫർമാറ്റിക്സ് എന്നിവയും ശ്രദ്ധേയം.

 

Content Summary : Is it possible for Botony graduates to find rewarding careers in the IT sector? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com