ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാം ചെയ്യാം നാഷണൽ അക്കാദമി ഓഫ് ഡിഫൻസ് പ്രൊഡക്ഷനിൽ

HIGHLIGHTS
  • അപേക്ഷ മാർച്ച് 15 വരെ.
  • അപേക്ഷാഫീ 100 രൂപ.
enrol-for-management-studies
Representative Image. Photo Credit : Rawpixel.com/Shutterstock
SHARE

രാജ്യരക്ഷയ്ക്ക് ആവശ്യമായ ആയുധങ്ങൾ നിർമിക്കുന്ന ഓർഡ്നൻസ് ഫാക്ടറികളിലെ പ്രവർത്തകരെ പരിശീലിപ്പിക്കാൻ 1978 മുതൽ പ്രതിരോധവകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ‘എൻഎഡിപി’ – National Academy of Defence Production, Ambajhari, Nagpur – 440021, ഫോൺ: 09404548199, nadppgdm@gmail.com, വെബ്: www.ddpdoo.gov.in/units/nadp. അവിടത്തെ പിജിഡിഎം (ബിസിനസ് മാനേജ്മെന്റ്) 2023–25 പ്രോഗ്രാം പ്രവേശനത്തിനു മാർച്ച് 15 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 100 രൂപ. ക്യാംപസിൽ താമസിക്കണം. രാജ്യരക്ഷയ്ക്കുള്ള ആയുധനിർമാണത്തിലാണ് പാഠ്യക്രമത്തിലെ ഊന്നൽ.

ഏതെങ്കിലും വിഷയത്തിൽ 3 വർഷമെങ്കിലും ദൈർഘ്യമുള്ള ബാച്‌ലർ ബിരുദം 50% മാർക്കോടെ നേടിയവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗം 45%. പ്രായപരിധിയില്ല. സായുധസേനാ ഓഫിസർമാരടക്കം സർക്കാർ / സ്വകാര്യ സ്ഥാപനങ്ങൾ സ്പോൺസർ ചെയ്തെത്തുന്നവർക്ക് 5 വർഷത്തെ സേവനപരിചയവും വേണം. ഹോസ്റ്റൽ ഭക്ഷണമുൾപ്പെടെ 2 വർഷത്തേക്കുള്ള ഫീസ് ഉദ്ദേശം 10 ലക്ഷം രൂപ.

സിലക്‌ഷനുള്ള വെയ്റ്റേജ് ഇങ്ങനെ:

∙ ക്യാറ്റ് സ്കോർ 40% (ക്യാറ്റ് സ്കോറില്ലാത്തവർക്ക് ഏപ്രിൽ 2ന് അക്കാദമി നാഗ്പുരിൽ നടത്തുന്ന എഴുത്തുപരീക്ഷയെഴുതാം. അതിലെ സ്കോർ നോക്കും)

∙ 10, 12, ബിരുദം, പിജി ബിരുദം എന്നീ തലങ്ങളിലെ പരീക്ഷാഫലം – 20%

∙ ഗ്രൂപ്പ് ചർച്ച /ഇന്റർവ്യൂ (ഏപ്രിൽ 24–28 നാഗ്പുരിൽ) – 30%

∙ സ്പോർട്സ്, പാഠ്യേതരപ്രവർത്തനം, അക്കാദമിക് ഡൈവേഴ്സിറ്റി, ജെൻഡർ ഡൈവേഴ്സിറ്റി – 10%

വിവരങ്ങൾ വെബ്സൈറ്റിൽ.

Content Summary : Enrol for Management Studies at NADP for a rewarding career in Ordnance Factories

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS