ADVERTISEMENT

വികസ്വരമായ ഇന്ത്യൻ വൈദ്യുതമേഖലയിൽ സാങ്കേതികത്തികവുള്ള വിദഗ്‌ധരെ വാർത്തെടുക്കുന്ന ചുമതല നിർവഹിക്കുന്ന സ്‌ഥാപനങ്ങളാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ പവർ ട്രെയിനിങ് ഇൻസ്‌റ്റിറ്റ്യൂട്ടുകൾ. നാഗ്പുരിലെ ഇൻസ്‌റ്റിറ്റ്യൂട്ട് നടത്തുന്ന 3 പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ഫെബ്രുവരി 16 വരെ സ്വീകരിക്കും. NPTI : National Power Training Institute, Gopal Nagar, Nagpur – 440022; ഫോൺ : 0712-2235098, spdharma.npti@gov.in, വെബ് : www.npti.gov.in.

Read Also : ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാം ചെയ്യാം

ഒരുവർഷ പ്രോഗ്രാമുകൾ

 

1) ഗ്രാജ്വേറ്റ് എൻജിനീയേഴ്സ് കോഴ്സ് ഇൻ പവർ പ്ലാന്റ് എൻജിനീയറിങ്: പ്രവേശനയോഗ്യത: ബിടെക് – മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ, പവർ എൻജിനീയറിങ്, അഥവാ സമാനശാഖ. കോഴ്സ് ഫീ: 2.30 ലക്ഷം രൂപ, സ്പോൺസേഡ്: 3.60 ലക്ഷം രൂപ.

 

2) പിജി ഡിപ്ലോമ ഇൻ പവർ പ്ലാന്റ് എൻജിനീയറിങ്: യോഗ്യത മുകളിലത്തേതു തന്നെ. പക്ഷേ 60% മാർക്ക് വേണം. കോഴ്സ് ഫീ: 2.30 ലക്ഷം / 3.60 ലക്ഷം രൂപ.

 

3) പോസ്റ്റ് ഡിപ്ലോമ ഇൻ പവർ പ്ലാന്റ് എൻജിനീയറിങ്: യോഗ്യത: ഡിപ്ലോമ–മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, അഥവാ സമാനശാഖ. കോഴ്സ് ഫീ: 1.45 ലക്ഷം / 2.20 ലക്ഷം രൂപ.

 

കോഴ്സ്ഫീയിൽ 18% ജിഎസ്ടി കൂടുതലടയ്ക്കണം. മറ്റു ഫീസ് പുറമേ. ഒരു വിഭാഗക്കാർക്കും ഫീസിളവില്ല. അപേക്ഷാഫീ ജിഎസ്ടിയടക്കം 500 രൂപ. ഓരോ കോഴ്സിനും 60 സീറ്റ്. യോഗ്യതാപരീക്ഷയിലെ മാർക്കു നോക്കി റാങ്ക് ചെയ്യും. ഫെബ്രുവരി 20നു ലിസ്റ്റിടും. ഓൺലൈൻ കൗൺസലിങ് 22ന്. ക്ലാസ് 27നു തുടങ്ങും. മുൻബാച്ചിൽ ജയിച്ചവർക്കെല്ലാം നല്ല നിയമനം കിട്ടിയിട്ടുണ്ട്.

 

Content Summary : National Power Training Institute (NPTI) Nagpur Admission 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com