‘ലോകത്ത് എവിടെ പോയാലും തൊഴിൽ ലഭിക്കുന്ന കോഴ്സ്’ : ഷെഫ് ഷിബിൻ, വിഡിയോ കാണാം

HIGHLIGHTS
  • മോഡേൺ കുക്കിങ്ങിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഫുഡ് പ്ലേറ്റിങ്.
  • കരിയർ അനുഭവങ്ങൾ പങ്കുവച്ച് ഷെഫ് ഷിബിൻ.
chef-shibin
ഷെഫ് ഷിബിൻ
SHARE

നല്ല ഭക്ഷണം ഉണ്ടാക്കിയതുകൊണ്ടു മാത്രം കാര്യമില്ല, അതു ഭംഗിയായി വിളമ്പുമ്പോഴാണ് ഒരു ഷെഫിന്റെ മനസ്സും അതിഥിയുടെ വയറും നിറയുന്നതെന്നാണ് ഷെഫ് ഷിബിന്റെ പക്ഷം. കോമ്പസ് ഗ്രൂപ് അബുദാബിയിലെ എക്സിക്യൂട്ടീവ് ഷെഫാണ് ഷിബിന്‍ കെ.പി. ഹോട്ടൽ മാനേജ്മെന്റിനെ ഒരു ഗോൾഡൻ കരിയർ ആയാണ് ഷിബിൻ കാണുന്നത്. ഈ കരിയര്‍ തിരഞ്ഞെടുക്കാൻ കാരണവും അതുതന്നെ. ലോകത്ത് എവിടെപ്പോയാലും തൊഴിൽ കണ്ടെത്താവുന്ന ഈ ജോലിയുടെ സാധ്യതകളെക്കുറിച്ച് മനോരമ ഓൺലൈനോടു ഷെബിൻ സംസാരിക്കുന്നു.

Read Also : ഇന്ത്യയിലും വിദേശത്തും ഒരു പോലെ ജോലി ലഭിക്കുന്ന കോഴ്സ് 

പ്ലസ്ടു കഴി‍ഞ്ഞിട്ട് ഇനിയെന്ത് എന്നത് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. എനിക്കും നേരിടേണ്ടി വന്നു ആ ചോദ്യം. ആയിടയ്ക്കാണ് പത്രത്തില്‍ ഒരു പരസ്യം കണ്ടത്. പഠനത്തോടൊപ്പം ജോലി, ഭക്ഷണം, താമസം എന്നത് നല്ലൊരു ആശയമായി തോന്നി. അങ്ങനെയാണ് ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ പോകുന്നത്. അതു പഠിച്ച് ഷെഫായാൽ ഫൈവ് സ്റ്റാർ ഹോട്ടലിലോ റസ്റ്ററന്റിലോ മാത്രമായിരിക്കും ജോലി ലഭിക്കുക എന്ന് ചിലർക്കെങ്കിലും ഒരു ധാരണയുണ്ട്. എയർലൈൻസ്, രാജ്യാന്തര കമ്പനികൾ, ആശുപത്രികൾ എന്നിവിടങ്ങളിലൊക്കെ ധാരാളം ജോലി സാധ്യതയുള്ള കോഴ്സാണ് ഹോട്ടൽ മാനേജ്മെന്റ്. പ്രത്യേകിച്ച് ഷെഫായി ജോലിയിൽ പ്രവേശിക്കുന്നവർക്ക്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ ഫ്രണ്ട് ഓഫിസ്, ഹൗസ് കീപ്പിങ്, ഷെഫ് എന്നിങ്ങനെ നിരവധി വിഭാഗങ്ങളുണ്ട്. അതിൽ ഷെഫുമാർക്ക് ഇന്ത്യയിലും വിദേശത്തും ജോലി സാധ്യത ഏറെയാണ്. ധാരാളം പാചക മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. 

ജർമനിയില്‍ കുക്കിങ് ഒളിംപിക്സ് നടത്തുന്നുണ്ട്. എല്ലാ വർഷവും അബുദാബിയിൽ വേൾഡ് ഫുഡ് കോംപറ്റീഷൻ ഉണ്ട്. അതിലെല്ലാം പങ്കെടുക്കാൻ എനിക്കവസരം ലഭിച്ചു. ഒരു മൽസരത്തിൽ പങ്കെടുക്കുമ്പോൾ വിജയിക്കുമോ പരാജയപ്പെടുമോ എന്നതിലല്ല, പങ്കെടുക്കുക എന്നതാണ് പ്രധാനം. അങ്ങനെ ചെയ്താൽ പുതിയ കാര്യങ്ങൾ പഠിക്കാം. ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അപ്‍േഡറ്റഡ് ആകാം. പാചകരംഗത്തെ പുതിയ പരീക്ഷണങ്ങളും ട്രെൻഡുകളും അറിയാം. ലോകത്തിന്റെ പല ഭാഗത്തുള്ള ഷെഫുമാരെ കാണാനും പരിചയപ്പെടാനും അവസരവും ലഭിക്കും.

മോഡേൺ കുക്കിങ്ങിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് ഫുഡ് പ്ലേറ്റിങ്. എല്ലാ ഫുഡും ഒരു പ്ലേറ്റിൽ വാരിവലിച്ച് ഇടാതെ ആവശ്യമുള്ള സാധനങ്ങൾ മാത്രം കളർ നോക്കി ഭംഗിയായി ഒരുക്കി വയ്ക്കുന്നതാണ് ഫുഡ് പ്ലേറ്റിങ്. കുക്കിങ് ഒരു കല ആണെന്നാണ് പറയുന്നത്. ആ കല നമുക്ക് ഈ പ്ലേറ്റിൽ ചെയ്യാം. അങ്ങനെയാണ് ഞാൻ അതിന്റെ സാധ്യതകളെക്കുറിച്ച് കൂടുതൽ പഠിച്ചത്. മത്സരങ്ങളിൽ പങ്കെടുത്തപ്പോൾ അവിടെയുള്ള ഷെഫുമാരോട് സംസാരിക്കാനും സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനും സാധിച്ചു. അങ്ങനെയാണ് മോഡേൺ കുക്കിങ്ങിൽ പ്ലേറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. 

2007 ലാണ് യുഎഇയിൽ ജോലിക്കായി പോയത്. അവിടെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ ഏറ്റവും താഴ്ന്ന നിലയായ കോമി 2 എന്ന പൊസിഷനിലാണ് ജോലിക്കു കയറിയത്. ഏതൊരു കരിയറും പെട്ടെന്ന് ഡെവലപ് െചയ്യാൻ പറ്റില്ല. കുറേ കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. സമയമെടുത്ത് ക്ഷമയോടെ പഠിച്ചു. ശേഷം അടുത്ത ഹോട്ടലിലേക്ക് പോയി. നമ്മൾ എന്താണോ പഠിച്ചത് അത് വേറെ ഹോട്ടലിൽ പോയി അവതരിപ്പിക്കാം. അങ്ങനെ കരിയർ ഡെവലപ് ചെയ്തു കൊണ്ടു വരാം. യുഎഇയിൽ അഞ്ചോളം ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ജോലി ചെയ്ത ശേഷമാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അതൊക്കെ എന്റെ ലൈഫിൽ മുന്നോട്ടു പോകാൻ ഒരു പ്രചോദനം ആയിരുന്നു. 

Read Also : സൈക്കോളജി പഠിക്കാം ഫോറൻസിക് മേഖലയിൽ തിളങ്ങാം

കുക്കിങ് ഒരു കലയാണ്. ആ കല കുക്കിങ്ങില്‍ മാത്രമല്ല, ഭക്ഷണം വിളമ്പുന്ന സമയത്തും വേണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ ഉണ്ടാക്കിയ ഫുഡ് കഴിച്ചിട്ട് അതിഥികൾ വളരെ തൃപ്തിയോടെ ‘ഷെഫ്, ഫുഡ് വളരെ നല്ലതായിരുന്നു’ എന്ന് നമ്മളോടു പറയുന്നതും ഭക്ഷണത്തിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടുന്നതും ഒക്കെ ഇപ്പോഴത്തെ ട്രെന്‍ഡാണല്ലോ. അതൊക്കെ നൽകുന്ന പ്രചോദനം വളരെ വലുതാണ്. 

ഷെഫ്, ഹോട്ടൽ മാനേജ്മെന്റ് ജോലി സാധ്യത, ഏതു കോഴ്സ് പഠിക്കണം, എവിടെ പഠിക്കണം എന്നൊക്കെ പല കുട്ടികളും ചോദിക്കാറുണ്ട്. നമ്മുടെ നാട്ടിൽ തന്നെ ഒത്തിരി അവസരങ്ങൾ ഉണ്ട്. മൂന്നു വർഷത്തെ ഡിഗ്രി  കോഴ്സ് എടുക്കുന്ന ആൾക്കാരുണ്ട്, ഡിപ്ലോമ ചെയ്യുന്ന ആൾക്കാരുണ്ട്. ഡിഗ്രിയായാലും ഡിപ്ലോമ ആയാലും കോഴ്സ് ഭംഗിയായി പൂർത്തിയാക്കുക എന്നതാണ് പ്രധാനം. ശേഷം ഹോട്ടലുകളിൽ ട്രെയിനിങ് ചെയ്ത് കൂടുതൽ കാര്യങ്ങൾ പഠിക്കണം. ഹോട്ടൽ മാനേജ്മെന്റ് പഠിക്കുമ്പോൾ കൂടുതൽ തിയററ്റിക് ആയിട്ടുള്ള കാര്യങ്ങളാണ് പഠിക്കുന്നത്. പ്രാക്ടിക്കൽ കൂടുതലും വരുന്നത് ഹോട്ടലിൽ വർക്ക് ചെയ്യുമ്പോഴാണ്. അവിടെ നിന്നാണ് നമ്മുടെ കരിയർ െഡവലപ് ആയി വരുന്നത്. ഹോട്ടൽ മാനേജ്െമന്റ് പഠിച്ച് വലിയൊരു ഷെഫ് ആകണമെന്ന് ആഗ്രഹമുള്ള എല്ലാ കുട്ടികളും നല്ല കോളജ് തിരഞ്ഞെടുക്കുക. നല്ല ട്രെയിനിങ് ചെയ്യുക. അച്ചടക്കത്തോടെ കുക്കിങ് പ്രഫഷനിലേക്കു വരിക.

മോഡേൺ കുക്കിങ്ങിനൊപ്പം ട്രഡീഷനൽ രീതിയും കൊണ്ടു പോകാൻ ശ്രമിക്കാം. പുതുതായി ഈ മേഖലയിലേക്ക് കടന്നു വരുന്ന എല്ലാ കുട്ടികൾക്കും ഷെഫുമാർക്കും എന്റെ ആശംസകൾ.

Content Summary : Chef Shibin says hotel management is a golden career with many job opportunities

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS