കേരളത്തെക്കുറിച്ചുള്ള ഈ ചോദ്യങ്ങൾക്ക് ഉത്തരമറിഞ്ഞില്ലെങ്കിൽ നാണക്കേടല്ലേ; കൃത്യമായി ഓർത്തെഴുതാൻ പഠിക്കാം

HIGHLIGHTS
  • ‘വലിയ ദിവാൻജി’ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ദിവാൻ ?
  • കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫിസ് സ്ഥാപിതമായതെവിടെ?
psc-tips
Representative Image. Photo Credit : Deepak Sethi/iStock
SHARE

പിഎസ്‌സി പരീക്ഷകളിലെ പ്രധാന ഭാഗമാണ് കേരള ചരിത്രം. അതിൽ തന്നെ കേരളത്തിലെ വിദേശ അധിനിവേശം, വിവിധ രാജവംശങ്ങളുടെ ചരിത്രം, അവരുടെ ഭരണകാലത്തെ പ്രത്യേകതകൾ, ആ കാലഘട്ടങ്ങളിലെ പ്രധാന ചരിത്ര സംഭവങ്ങൾ എന്നിവ കൂടുതൽ പ്രധാനം. ചില ചോദ്യങ്ങൾ: 

Read Also : പരീക്ഷയ്ക്കു വരുന്ന കെണികൾ മുന്‍കൂട്ടികണ്ട് ഇങ്ങനെ തയാറെടുക്കാം

1. ചേരുംപടി ചേർക്കുക.

(1) തിരുവിതാംകൂറിന്റെ അശോകൻ

(2) കല്യാണസൗഗന്ധികം ആട്ടക്കഥ

(3) ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കി

(4) പണ്ടാരപ്പാട്ട വിളംബരം

a. സ്വാതി തിരുനാൾ

b. മാർത്താണ്ഡവർമ

c. ആയില്യം തിരുനാൾ

d. കാർത്തിക തിരുനാൾ രാമവർമ

A. 1-d, 2-a, 3-b, 4-c

B. 1-c, 2-d, 3-a, 4-b

C. 1-b, 2-d, 3-a, 4-c

D. 1-a, 2-c, 3-b, 4-d

2. 1866 ൽ പുരോഗനോന്മുഖ ഭരണത്തിന്റെ അംഗീകാരമായി ബ്രിട്ടിഷ് രാജ്ഞി മഹാരാജ പട്ടം സമ്മാനിച്ചത് ഏതു തിരുവിതാംകൂർ ഭരണാധികാരിക്കാണ് ?

A. ആയില്യം തിരുനാൾ

B. വിശാഖം തിരുനാൾ

C. ഉത്രം തിരുനാൾ

D. സ്വാതി തിരുനാൾ

3. ചുവടെ പറയുന്നവയിൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(1) ഇന്ത്യൻ യൂണിയനുമായി ലയന കരാറിൽ ഒപ്പുവച്ച തിരുവിതാംകൂർ രാജാവ്

(2) നിവർത്തന പ്രക്ഷോഭം, ഉത്തരവാദ ഭരണ പ്രക്ഷോഭം എന്നിവ നടന്ന കാലഘട്ടങ്ങളിലെ തിരുവിതാംകൂർ രാജാവ്

(3) തിരുവിതാംകൂർ സർവകലാശാല, പള്ളിവാസൽ ജല വൈദ്യുത പദ്ധതി എന്നിവ സ്ഥാപിച്ച ഭരണാധികാരി

(4) കനകക്കുന്ന് കൊട്ടാരം, വിജെടി ഹാൾ തുടങ്ങിയവ പണികഴിപ്പിച്ച സമയത്തെ തിരുവിതാംകൂർ രാജാവ്

A. ഇവയെല്ലാം

B. (1), (2), (3) എന്നിവ

C. (2), (3) എന്നിവ

D. (1), (4) എന്നിവ

4. ചുവടെ നൽകിയിരിക്കുന്ന തിരുവിതാംകൂർ ഭരണാധികാരികളെ അവർ ഭരണം നടത്തിയതിന്റെ കാലഗണനാ ക്രമത്തിലെഴുതുക.

(1) ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ 

(2) അവിട്ടം തിരുനാൾ ബാലരാമവർമ്മ 

(3) വിശാഖം തിരുനാൾ രാമവർമ്മ 

(4) ആയില്യം തിരുനാൾ ഗൗരി ലക്ഷ്മി ഭായ് 

A. 2-4-1-3   B. 4-2-3-1

C. 3-2-4-1   D. 1-3-4-2 

5. താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?

A. തിരുവിതാംകൂർ ഭരിച്ച അവസാനത്തെ ഭരണാധികാരിയാണ് ശ്രീചിത്തിര തിരുനാൾ

B. ചാന്നാർ സ്ത്രീകൾക്ക് മേൽ മുണ്ട് ധരിക്കാനുള്ള അവകാശം നൽകിയത് ഉത്രം തിരുനാളിന്റെ കാലത്താണ്

C. തിരുവിതാംകൂറിൽ അടിമത്തം നിർത്തലാക്കിയത് റാണി ഗൗരി പാർവതി ഭായിയുടെ കാലത്താണ്

D. തിരുവിതാംകൂറിൽ ദേവദാസി സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരിയാണ് സേതുലക്ഷ്മി ഭായി

6. വേലുത്തമ്പിയെ ദളവയായി അവിട്ടം തിരുനാൾ ബാലരാമവർമ നിയമിച്ച വർഷം ?

A. 1801 B. 1802

C. 1803 D. 1804

7. താഴെ തന്നിരിക്കുന്നവയിൽ സ്വാതി തിരുനാളിന്റെ ഭരണകാലത്ത് നടന്ന സംഭവങ്ങളിൽ ഉൾപ്പെടാത്തത് :

A. തിരുവിതാംകൂറിൽ ആദ്യമായി ജനസംഖ്യ കണക്കെടുപ്പ് നടന്നു

B. തിരുവനന്തപുരത്ത് ഗവൺമെന്റ് പ്രസ് , നക്ഷത്ര ബംഗ്ലാവ് എന്നിവ ആരംഭിച്ചു

C. തിരുവിതാംകൂറിൽ സിവിൽ കേസുകൾക്കും പൊലീസ് കേസുകൾക്കുമായി മുൻസിഫ് കോടതികൾ സ്ഥാപിച്ചു

D. തിരുവിതാംകൂറിൽ കയറ്റുമതി, ഇറക്കുമതി ചുങ്കം നിർത്തൽ ചെയ്തു വാണിജ്യ സ്വാതന്ത്ര്യം കൊണ്ടുവന്നു

8. കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫിസ്, ആദ്യത്തെ കയർ ഫാക്ടറി എന്നിവ സ്ഥാപിതമായതെവിടെ ?

A. തൃശൂർ

B. ആലപ്പുഴ

C. തിരുവനന്തപുരം

D. കോഴിക്കോട്

9. താഴെ തന്നിരിക്കുന്നവയിൽ തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ചതാര് ?

A. മാർത്താണ്ഡവർമ

B. ധർമരാജാവ്

C. വിശാഖം തിരുനാൾ

D. ശ്രീമൂലം തിരുനാൾ

10. ‘വലിയ ദിവാൻജി’ എന്നറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ദിവാൻ ?

A. ഉമ്മിണി തമ്പി

B. വേലുത്തമ്പി ദളവ

C. രാജാ കേശവദാസ്

D. കേണൽ മൺറോ

ഉത്തരങ്ങൾ: 1.C, 2.A, 3.B, 4.A, 5.C, 6.B, 7.D, 8.B, 9.B, 10.C

Content Summary : Psc Tips By Mansoor Ali Kappungal

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS