നന്മയെ വാഴ്ത്തുകയും തിന്മയെ ഇകഴ്ത്തുകയുമാണ് ഏതു ധർമസംഹിതയുടെയും രത്നച്ചുരുക്കം. അത് ഏതു സാഹചര്യത്തിലും തീർത്തും ശരി തന്നെയോ? സ്വാർഥത നല്ലതല്ലെന്നും ജീവിതം ആത്യന്തികമായി സേവനത്തിനുളളതാണെന്നും നാം പഠിക്കുന്നു, പഠിപ്പിക്കുന്നു. 100 ശതമാനവും ഇതു നടപ്പാക്കാൻ ആർക്കാണു സാധിക്കുക? ഒരു മാസം കഷ്ടപ്പെട്ടു പണിയെടുത്തു കിട്ടുന്ന ശമ്പളം മുഴുവനും കിട്ടുമ്പോൾത്തന്നെ അന്യർക്കു വിതരണം ചെയ്തു ചാരിതാർഥ്യമടയുവാൻ ആർക്കെങ്കിലും കഴിയുമോ? ദൈന്യമനുഭവിക്കുന്നവർക്ക് അവരുടെ അർഹതയും നമ്മുടെ ധനശേഷിയും അനുസരിച്ചു സഹായം നൽകുന്നത് അഭികാമ്യമാണെന്നതിൽ തർക്കമില്ല. പക്ഷേ തനിക്കു യാതൊന്നും നീക്കിവയ്ക്കാതെ മുഴുവനും അന്യർക്കു ദാനം ചെയ്യുന്നത് പ്രായോഗികമല്ല. ദാനത്തിനുമുണ്ട് പരിമിതി.
HIGHLIGHTS
- മുഴുവനും അന്യർക്കു ദാനം ചെയ്യുന്നത് പ്രായോഗികമല്ല
- കഴിവുള്ള പണി പോലും ചെയ്യാത്തവർ സഹായം എക്കാലവും അർഹിക്കുന്നുണ്ടോ?
- ഏതു പ്രവർത്തനത്തിലും വിജയിക്കണമെങ്കിലും ആത്മവിശ്വാസം വേണമെന്ന് നാം ആവർത്തിക്കും