ADVERTISEMENT

നല്ല നിയമനച‌രിത്രമുള്ള, ഹൈദരാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജിയുടെ പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ടെക്നോളജി പ്രോഗ്രാമിന് ഫെബ്രുവരി 28 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. 

Read Also : ഈ ആറു കഴിവുകളുണ്ടോ?; ജോലി അന്വേഷിച്ച് അലയണ്ട

ആകെ 40 സീറ്റ്. കോഴ്സ് ദൈർഘ്യം ഒരു വർഷം. 60% മാർക്കോടെ ഫസ്റ്റ് ക്ലാസ് ബിടെക്, അഥവാ ഏതെങ്കിലും വിഷയത്തിലെ ഫസ്റ്റ് ക്ലാസ് മാസ്റ്റർ ബിരുദം വേണം. ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം.. അപേക്ഷിക്കുമ്പോൾ GATE/CAT/GMAT/GRE/CMAT/XAT/MAT/ATMA സ്കോറും ഉണ്ടായിരിക്കണം. ഇത് ആധാരമാക്കിയാണു പ്രാഥമിക സിലക്‌ഷൻ. തുടർന്നു ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നിവയിലെ പ്രകടനം നോക്കി അന്തിമ സിലക്‌ഷൻ നടത്തും. ക്ലാസ് ജൂലൈ 3നു തുടങ്ങും. 

 

സ്പോൺസേഡ് വിഭാഗത്തിനും നേരിട്ട് അപേക്ഷിക്കുന്ന ബാങ്ക്/ധനകാര്യസ്ഥാപന ജീവനക്കാർക്കും CAT തുടങ്ങിയ സ്കോർ വേണമെന്നില്ല. പക്ഷേ, ഇവരും ഗ്രൂപ്പ് ചർച്ചയിലും ഇന്റർവ്യൂവിലും പങ്കെടുക്കണം. ഈ വിഭാഗത്തിനു 10 സീറ്റാണുള്ളത്. കോഴ്സ് ഫീ: 5 ലക്ഷം രൂപയും നികുതികളും. ബാങ്കിങ്ങും ഐടി അടക്കമുള്ള മേഖലകളുമായി കൈകോർക്കുന്ന വിഷയങ്ങളിൽ, ഐഐടി ഉൾപ്പെടെ മികച്ച സ്ഥാപനങ്ങളുടെ സഹകരണത്തോടെ എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകളും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. ഫോൺ: 8919132013, ഇ–മെയിൽ: pgdbtadmissions@idrbt.ac.in, വെബ്: www.idrbt.ac.in. 

 

Content Summary : IIDRBT Hyderabad PG Diploma in Banking Technology Admission 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com