കാടിനോട് പ്രണയമുണ്ടോ?, സാഹസികത ഇഷ്ടമാണോ?; തീർച്ചയായും പഠിക്കണം ഈ കോഴ്സ്

HIGHLIGHTS
  • യോഗ്യതാബിരുദത്തിന് 50% എങ്കിലും മൊത്തം മാർക്ക് വേണം.
  • നെഗറ്റീവ് മാർക്കുള്ള 3 മണിക്കൂർ ഓൺലൈൻ ടെസ്റ്റ് മേയ് 21ന്‌.
forest-research
Representative Image. Photo Credit : CasarsaGuru/iStock
SHARE

വനം സംബന്ധിച്ച ഗവേഷണപഠനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ ഗുണമേന്മയുടെ പര്യായമായ സ്‌ഥാപനമാണ് ഫോറസ്‌റ്റ് റിസർച് ഇൻസ്‌റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി. ഇവിടുത്തെ 4 വിശേഷ എംഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 17 വരെ തപാൽ വഴി അപേക്ഷ സ്വീകരിക്കും.

Read Also : ഏറെ ഡിമാൻഡുള്ള ആർക്കിടെക്‌റ്റ് ആകാനാണോ ആഗ്രഹം

∙ പരീക്ഷ

നെഗറ്റീവ് മാർക്കുള്ള 3 മണിക്കൂർ ഓൺലൈൻ ടെസ്റ്റ് മേയ് 21ന്‌. ആകെ 200 ഒബ്ജക്ടീവ് ചോദ്യങ്ങൾ. അടിസ്ഥാന സയൻസ് വിഷയങ്ങൾ (100 ചോദ്യം), അരിത്‌മെറ്റിക് & ക്വാണ്ടിറ്റേറ്റിവ് എബിലിറ്റീസ്, കംപ്യൂട്ടേഷനൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ് റീസണിങ്, ഇന്റർപ്രട്ടേഷൻ ഓഫ് ടേബിൾസ്/ഗ്രാഫ്സ് മുതലായവ (40), പൊതുവിജ്ഞാനവും ആനുകാലികസംഭവങ്ങളും (30), ഇംഗ്ലിഷ് ഭാഷ. ആശയഗ്രഹണം, പദസമ്പത്ത്, വ്യാകരണം, ശൈലികൾ മുതലായവ (30). ടെസ്റ്റിലെ മാർക്കു നോക്കിയാണ് റാങ്കിങ്. മാതൃകാചോദ്യങ്ങൾ വെബ് സൈറ്റിൽ.

∙ പ്രോഗ്രാമുകൾ

1. എംഎസ്‌സി ഫോറസ്‌ട്രി, 43 സീറ്റ്; ബോട്ടണി, കെമിസ്‌ട്രി, ജിയോളജി, മാത്‌സ്, ഫിസിക്‌സ്, സുവോളജി ഇവയിൽ ഒരു വിഷയമെങ്കിലുമുള്ള ബാച്‌ലർ ബിരുദം, അഥവാ അഗ്രിക്കൾച്ചർ / ഫോറസ്‌ട്രി ബിരുദം ഉള്ളവർക്കു പ്രവേശനം.

2. എംഎസ്‌സി വുഡ് സയൻസ് & ടെക്‌നോളജി, 43 സീറ്റ്; ഫിസിക്‌സ്, മാത്‌സ്, കെമിസ്‌ട്രി എന്നിവയടങ്ങിയ ബിരുദം അഥവാ ഫോറസ്‌ട്രി ബിരുദം വേണം.

3. എംഎസ്‌സി എൻവയൺമെന്റ് മാനേജ്‌മെന്റ്, 43 സീറ്റ്; ഏതെങ്കിലും ബേസിക് അഥവാ അപ്ലൈഡ് സയൻസിലോ, ഫോറസ്‌ട്രി, അഗ്രിക്കൾച്ചർ ഇവയൊന്നിലോ ബിരുദം, അല്ലെങ്കിൽ എൻവയൺമെന്റ് സയൻസിൽ ബിടെക്

4. എംഎസ്‌സി സെല്ലുലോസ് & പേപ്പർ ടെക്‌നോളജി, 26 സീറ്റ്; കെമിസ്‌ട്രി അടങ്ങിയ ബിഎസ്‌സി അഥവാ കെമിക്കൽ / മെക്കാനിക്കൽ ബിടെക്. ഈ കോഴ്സിന്റെ രണ്ടാം വർഷം സഹാറൻപുരിലെ പൾപ് & പേപ്പർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലായിരിക്കാം.

യോഗ്യതാബിരുദത്തിന് 50% എങ്കിലും മൊത്തം മാർക്ക് വേണം. പട്ടികവിഭാഗക്കാർക്ക് 45% മതി. കോഴ്സ് ദൈർഘ്യം 2 വർഷം വീതം. പട്ടിക, പിന്നാക്ക, ഭിന്നശേഷി, ഇൻ–സർവീസ് വിഭാഗക്കാർക്കു സംവരണമുണ്ട്. വിദേശ വിദ്യാർഥികൾക്കായി 15% അധികസീറ്റുകൾ വകയിരുത്തിയിരിക്കുന്നു. ഇവർ സിലക്‌ഷൻ ടെസ്റ്റെഴുതണ്ട.വെബ് സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച്, ഏപ്രിൽ 17 ന് അകം കിട്ടത്തക്കവിധം, ഡ്രാഫ്റ്റ് സഹിതം തപാലിൽ അയയ്ക്കുക. വിവരങ്ങൾ: www.fridu.edu.in.

Content Summary : Apply Now for the Forest Research Institute's Master's Program 

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS