ADVERTISEMENT

ഇന്ത്യക്കാർക്ക് യുഎസിൽ പഠനത്തിനും ഗവേഷണത്തിനും മറ്റുമുള്ള വിവിധ ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾക്ക് (2024-’25) ഇപ്പോൾ അപേക്ഷിക്കാം.

Read Also : ഫെലോഷിപ് ഇന്ത്യയിൽ ചെയ്യണോ വിദേശത്ത് ചെയ്യണോ

എ) ഫുൾബ്രൈറ്റ്–നെഹ്‌റു മാസ്റ്റേഴ്സ് ഫെലോഷിപ്: ആർട്സ് & കൾചർ, മാനേജ്മെന്റ്, പരിസ്ഥിതി, രാജ്യാന്തരനിയമം, മ്യൂസിയം, ധനശാസ്ത്രം, പൊതുജനാരോഗ്യം, റീജനൽ പ്ലാനിങ് തുടങ്ങിയ വിഷയങ്ങളിൽ യുഎസിലെ മികച്ച സ്ഥാപനങ്ങളിൽ പഠനഗവേഷണം നടത്താം.

 

അമേരിക്കയിലെ ബാച്‌ലർ ബിരുദത്തിനു തുല്യമായ യോഗ്യത 55% മാർക്കോടെ നേടി, മൂന്നു വർഷത്തെയെങ്കിലും പ്രഫഷനൽ പരിചയമുള്ള സമർഥർക്കാണ് ഫെലോഷിപ് നൽകുക. സാധാരണഗതിയിൽ ഇന്ത്യയിലെ നാലുവർഷ ബിരുദമോ പിജി ബിരുദമോ വേണ്ടിവരും. നേതൃഗുണം പ്രധാനം. കൂടുതൽ ശേഷികൾ ആർജിച്ചു ജന്മനാട്ടിൽ മടങ്ങിയെത്തി പ്രവർത്തിക്കാൻ താൽപര്യമുണ്ടായിരിക്കണം. ചില മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു 2 വർഷം വരെ സഹായം ലഭിക്കും. വീസ, യാത്ര, പഠനം, താമസം എന്നിവയ്‌ക്കുൾപ്പെടെയുള്ള ചെലവിന്റെ ഗണ്യമായ പങ്ക് സഹായമായി കിട്ടും. മേയ് 17 വരെ അപേക്ഷ സ്വീകരിക്കും‌ം.

 

∙ മറ്റു ചില ഫുൾബ്രൈറ്റ് ഫെലോഷിപ്പുകൾ:

ബി) ഫുൾബ്രൈറ്റ്–നെഹ്‌റു ഫെലോഷിപ്പുകൾ

∙ അക്കാദമിക് & പ്രഫഷനൽ എക്സലൻസ് ഫെലോഷിപ്: ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജൂലൈ 17

∙ ഡോക്ടറൽ റിസർച് ഫെലോഷിപ്: ജൂലൈ 17

∙ പോസ്റ്റ്–‍ഡോക്ടറൽ റിസർച് ഫെലോഷിപ്: ജൂലൈ 17

∙ വിസിറ്റിങ് ചെയർ പ്രോഗ്രാം അറ്റ് യൂണിവേഴ്സിറ്റി ഓഫ് മാസച്യുസിറ്റ്സ്: ഓഗസ്റ്റ് 14

∙ വിസിറ്റിങ് ചെയർ പ്രോഗ്രാം അറ്റ് എമറി യൂണിവേഴ്സിറ്റി: ഓഗസ്റ്റ് 14

സി) ഫുൾബ്രൈറ്റ്–കലാം ഫെലോഷിപ്പുകൾ

∙ ക്ലൈമറ്റ് ഫെലോഷിപ് ഫോർ അക്കാദമിക് & പ്രഫഷനൽ എക്സലൻസ്: ജൂലൈ 17

∙ ക്ലൈമറ്റ് ഫെലോഷിപ് ഫോർ ഡോക്ടറൽ റിസർച്: ജൂലൈ 17

∙ ക്ലൈമറ്റ് ഫെലോഷിപ് ഫോർ പോസ്റ്റ്–ഡോക്ടറൽ റിസർച്: ജൂലൈ 17

പൂർണ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്‌ക്കും വെബ്: www.usief.org.in. അന്വേഷണങ്ങൾക്ക് USIEF Regional Office, American Consulate Building, 220, Anna Salai, Chennai 600006; ഫോൺ : 044-28574134, usiefchennai@usief.org.in.

 

Content Summary : Apply now for full-bright fellowship programs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com