ഫെലോഷിപ്പോടെയുള്ള പഠനം മികവിന്റെ അടയാളമാണ്. കോഴ്സുകളെക്കുറിച്ചെന്ന പോലെ ഇന്ത്യയിലും വിദേശത്തും ലഭ്യമാകുന്ന മികച്ച ഫെലോഷിപ്പുകളെക്കുറിച്ചും മുൻകൂട്ടി അറിഞ്ഞുവയ്ക്കണം. വിദേശ ഫെലോഷി പ്പുകൾക്ക് അപേക്ഷിക്കാൻ കൂടുതൽ തയാറെടുപ്പ് ആവശ്യവുമാണ്. ഈ മാസവും അടുത്തമാസവുമായി അപേക്ഷിക്കാവുന്ന ചില ഫെലോഷിപ്പുകൾ ഇതാ. നിലവിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ള ഫെലോഷിപ്പുകളാണ് പട്ടികയിലുള്ളത്.
Read Also : വിജയരഹസ്യം പങ്കുവച്ച് ആഷിക് സ്റ്റെന്നി
∙ ചാൾസ് വാലസ് ഇന്ത്യ ട്രസ്റ്റ് ഷോർട് ടേം റിസർച് ഗ്രാന്റ്
ഗവേഷകർക്കും പ്രഫഷനലുകൾക്കും നൽകുന്നു. യോഗ്യത: ആർട്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ നാലോ അതിലധികമോ വർഷത്തെ ഗവേഷണ പരിചയം. യുകെയിലെ ഏതെങ്കിലും സ്ഥാപനത്തിൽ ഗവേഷണാനുമതി ലഭിച്ചിരിക്കണം. കലാരംഗത്തോ പൈതൃക സംരക്ഷണ മേഖലയിലോ പ്രവർത്തിക്കുന്നവർക്കും അപേക്ഷിക്കാം.
കാലാവധി: മൂന്നാഴ്ച.
അവസാന തീയതി: 28
വെബ്സൈറ്റ്: www.charleswallaceindiatrust.com
∙ഓറഞ്ച് ട്യൂലപ് സ്കോളർഷിപ്
നെതർലൻഡ്സിലെ റാദ്ബൗദ് (Radboud), ഗ്രോനിംഗൽ (Groningen) സർവകലാശാലകളിൽ പിജി പഠനത്തിനു നൽകുന്നു
യോഗ്യത: ബിരുദം. ഫെലോഷിപ്പിന് അപേക്ഷിക്കുംമുൻപ് യൂണിവേഴ്സിറ്റി പ്രവേശനത്തിന് അപേക്ഷ അയച്ചിരിക്കണം.
കാലാവധി: 2 വർഷം.
അവസാന തീയതി: റാദ്ബൗദിലേക്ക് 28,
ഗ്രോനിംഗലിലേക്ക് മാർച്ച് 1
വെബ്സൈറ്റ്: www.studyinnl.org
∙ കോമൺവെൽത്ത് സ്പ്ലിറ്റ് – സൈറ്റ് സ്കോളർഷിപ്
ബ്രിട്ടിഷ് യൂണിവേഴ്സിറ്റികളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാമുകളിൽ ഒരു വർഷത്തെ ഗവേഷണത്തിനു ബ്രിട്ടിഷ് സർക്കാരിന്റെ ഇന്റർനാഷനൽ ഡവലപ്മെന്റ് ഡിപ്പാർട്മെന്റ് നൽകുന്നു. യോഗ്യത: ഇന്ത്യയിൽ അംഗീകൃത സർവകലാശാലകളിൽ കഴിഞ്ഞ സെപ്റ്റംബറിനകം പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്തവരാകണം.
കാലാവധി: ഒരു വർഷം
അവസാന തീയതി: മാർച്ച് 2
വെബ്സൈറ്റ്: www.cscuk.dfid.gov.uk
∙ബ്രിട്ടിഷ് കൗൺസിൽ സ്കോളർഷിപ് ഫോർ വിമൻ ഇൻ സ്റ്റെം
ബാത്ത്, മാഞ്ചസ്റ്റർ സർവകലാശാലകളിൽ സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ് വിഷയങ്ങളിൽ പിജി പഠനത്തിന് ബ്രിട്ടിഷ് കൗൺസിൽ നൽകുന്നു.
യോഗ്യത: ബിരുദം
കാലാവധി: ഒരു വർഷം
അവസാന തീയതി: ബാത്തിലേക്ക് മാർച്ച് 13, മാഞ്ചസ്റ്ററിലേക്ക് 30
വെബ്സൈറ്റ്: www.bath.ac.uk, www.manchester.ac.uk
∙ഗ്രേറ്റ്– ഇംപീരിയൽ കോളജ് ലണ്ടൻ സ്കോളർഷിപ്
ലണ്ടനിലെ ഇംപീരിയൽ കോളജിൽ പിജി പഠനത്തിനു ബ്രിട്ടിഷ് കൗൺസിൽ നൽകുന്നു.
യോഗ്യത: ബിരുദം.
കാലാവധി: ഒരു വർഷം
അവസാന തീയതി: മാർച്ച് 13
വെബ്സൈറ്റ്:www.imperial.ac.uk, www.britishcouncil.org
∙ എലിനോർ ഓസ്ട്രം ഫെലോഷിപ്
ഗവേഷണ വിദ്യാർഥികൾക്ക് യുഎസിലെ ജോർജ് മേസൻ യൂണിവേഴ്സിറ്റിയിലെ മെർകാറ്റസ് സെന്റർ നൽകുന്നു.
യോഗ്യത: മാർക്കറ്റ്, കൾചർ, മൊറാലിറ്റി, സോഷ്യാലിറ്റി, പൊളിറ്റിക്കൽ ഇക്കോണമി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പിഎച്ച്ഡി ഗവേഷകരായിരിക്കണം.
കാലാവധി: ഒരു വർഷം
അവസാന തീയതി: മാർച്ച് 15
വെബ്സൈറ്റ്: www.mercatus.org
∙ ടീച്ച് ഫോർ ഇന്ത്യ
തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ സ്കൂൾ വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്നതിന് ടീച്ച് ഫോർ ഇന്ത്യ ഫൗണ്ടേഷൻ നൽകുന്നു.
യോഗ്യത: ബിരുദം
കാലാവധി: 2 വർഷം
അവസാന തീയതി: മാർച്ച് 19
വെബ്സൈറ്റ്: https://www.teachforindia.org
∙ ഗ്രേറ്റ് സ്കോളർഷിപ് അറ്റ് യൂണിവേഴ്സിറ്റി ഓഫ് എഡിൻബറ
എഡിൻബറ സർവകലാശാലയിൽ പിജി പഠനത്തിനു ബ്രിട്ടിഷ് കൗൺസിൽ നൽകുന്നു.
യോഗ്യത: ബിരുദം.
കാലാവധി: ഒരു വർഷം
അവസാന തീയതി: മാർച്ച് 30
വെബ്സൈറ്റ്: www.ed.ac.uk,
∙ ഗാന്ധി ഫെലോഷിപ്
തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലയിൽ സേവനസന്നദ്ധരാകുന്നവർക്കു മുംബൈ ആസ്ഥാനമായ പിരമൾ ഫൗണ്ടേഷൻ നൽകുന്നു.
യോഗ്യത: ബിരുദം, 26 വയസ്സ് കവിയരുത്
കാലാവധി: 2 വർഷം
അവസാന തീയതി: മാർച്ച് 31
വെബ്സൈറ്റ്: https://gandhifellowship.org
Content Summary : Top Fellowship Programs in India and Foreign Countries