ADVERTISEMENT

കോഴിക്കോട്ടേതടക്കമുള്ള എൻഐടികൾ, പാലായിലേതടക്കമുള്ള ഐഐഐടികൾ തുടങ്ങിയവയിലേക്കുള്ള പ്രവേശനപരീക്ഷ ജെഇഇ മെയിനിന്റെ രണ്ടാം സെഷൻ ഏപ്രിൽ 6 മുതൽ 12 വരെ നടത്തും. ഇതിലേക്ക് മാർച്ച് 7നു രാത്രി 9 വരെ jeemain.nta.nic.in എന്ന സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.

Read Also : ദേശീയപരീക്ഷ ‘ജെസ്‌റ്റി’നെക്കുറിച്ച് അറിയേണ്ടതെല്ലാം

ആദ്യ സെഷനിൽ പങ്കെടുത്തവർക്കു സ്കോർ മെച്ചപ്പെടുത്താനും ആദ്യ സെഷനു റജിസ്റ്റർ ചെയ്യാതെ പോയവർക്ക് അപേക്ഷിക്കാനും ഈ അവസരം ഉപയോഗിക്കാം. രണ്ടു സെഷനിലും പങ്കെടുക്കുന്നവരുടെ മെച്ചമായ സ്കോർ റാങ്കിങ്ങിനു പരിഗണിക്കും. ജെഇഇ റാങ്കിങ്ങിന് 12ലെ ബോർഡ് പരീക്ഷയിൽ നേടിയ മാർക്ക് നോക്കില്ല.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, മൂവാറ്റുപുഴ, അങ്കമാലി, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പയ്യന്നൂർ, കാസർകോട്, കവരത്തി, ദുബായ്, ഷാർജ, മസ്കത്ത്, മനാമ, ദോഹ, റിയാദ്, സിംഗപ്പൂർ എന്നിവയുൾപ്പെടെ നാനൂറിലേറെ പരീക്ഷാകേന്ദ്രങ്ങളുണ്ട്. 4 കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ കാണിക്കണം. മാർച്ച് മൂന്നാം വാരത്തിൽ കേന്ദ്രം തീരുമാനിച്ച് അറിയിക്കും. അവസാനവാരം അഡ്മിറ്റ്–കാർഡ് ഡൗൺലോഡ് ചെയ്യാം.

 

പേപ്പർ1, ബിഇ / ബിടെക് പ്രവേശനത്തിനും, പേപ്പർ 2A ബിആർക് പ്രവേശനത്തിനും, പേപ്പർ 2B ബിപ്ലാനിങ് പ്രവേശനത്തിനും ഉപയോഗിക്കും. കംപ്യൂട്ടർ പരീക്ഷയുടെ സൗജന്യ പരിശീലനത്തിന് ‘നാഷനൽ ടെസ്റ്റിങ് ഏജൻസി’ ഏർപ്പെടുത്തിയിട്ടുള്ള ‘ടെസ്റ്റ് പ്രാക്ടിസ് സെന്ററുകൾ’ സംബന്ധിച്ച വിവരത്തിന് https://nta.ac.in/TPC നോക്കാം. നാഷനൽ ടെസ്റ്റ് അഭ്യാസ് (https://www.nta.ac.in/abhyas) ഉപയോഗിച്ചും പരിശീലനമാകാം.

 

പ്രവേശനയോഗ്യത, അപേക്ഷാരീതി, അപേക്ഷാഫീ, പരീക്ഷാഘടന തുടങ്ങിയ വിവരങ്ങൾക്ക് jeemain.nta.nic.in എന്ന സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ നോക്കാം. ജെഇഇ മെയിൻ നടത്തുന്ന എൻടിഎയുടെ (നാഷനൽ ടെസ്റ്റിങ് ഏജൻസി) www.nta.ac.in എന്ന സൈറ്റിലും വിവരങ്ങളുണ്ട്. ഹെൽപ്‌ലൈൻ: 011-40759000 / jeemain@nta.ac.in.

 

Content Summary : JEE Main 2023: Session 2 Registration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com