‘157 പുതിയ നഴ്സിങ് കോളജുകൾ’– ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമന്‍ നടത്തിയ പ്രഖ്യാപനം കേരളത്തിന് ഏറെ പ്രയോജനം നൽകുന്നതാണ്. ലോകത്തിൽ തന്നെ നഴ്സിങ് മേഖലയിൽ മികവിന്റെ മറുവാക്കാണ് കേരളം. വിശ്വാസത്തിന്റെ ആൾരൂപങ്ങളാണ് മലയാളി നഴ്സുമാർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നഴ്സിങ് മേഖലയിൽ തൊഴിൽ തേടി എത്തുന്നവരിൽ നല്ല പങ്കും മലയാളി നഴ്സുമാരാണ്. കേന്ദ്ര തീരുമാനം കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുമെന്നത് ഉറപ്പ്. അതിനാൽത്തന്നെ ബജറ്റ് പ്രഖ്യാപനം നമ്മെ എങ്ങനെ ബാധിക്കുമെന്നറിയാൻ ഏറെ പേർക്ക് ആകാംക്ഷയുണ്ട്. അതിനൊപ്പം ഈ സാഹചര്യം എങ്ങനെ കേരളത്തിന് ഗുണകരമാകുമെന്നറിയാനും. ബജറ്റ് പ്രഖ്യാപനത്തിനൊപ്പം ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. എല്ലാ സർക്കാർ മെഡിക്കൽ കോളജുകളോട് അനുബന്ധിച്ചും നഴ്സിങ് കോളജുകൾ ആരംഭിക്കും എന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം കേരളത്തിൽ എന്തു ചലനം ഉണ്ടാക്കും? നഴ്സിങ് മേഖലയിൽ കൂടുതൽ പേരെ ആകർഷിക്കാൻ ഈ നിർദേശം കൊണ്ടു കഴിയുമോ? കേരളത്തിലെ നഴ്സിങ് മേഖലയുടെ കുതിപ്പിനെയും കിതപ്പിനെയും എങ്ങനെ ഈ തീരുമാനം ബാധിക്കും? നഴ്സിങ് മേഖലയുടെ പുതിയ ദിശ ഏതാണ്, നാം എങ്ങനെ ഒരുങ്ങണം? നഴ്സിങ് മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ മറുപടി നൽകുകയാണിവിടെ. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പലും നാഷണൽ മെഡിക്കൽ കമ്മിഷൻ മുൻ അംഗവുമായ ഡോ. മോഹനൻ കുന്നുമ്മൽ ആരോഗ്യ മേഖലയിലെ നയപരമായ തീരുമാനങ്ങളിൽ ദീർഘ കാലമായി പങ്കാളിയാണ്.
HIGHLIGHTS
- കേന്ദ്ര ബജറ്റ് നിർദേശം നടപ്പായാൽ കൂടുതൽ നഴ്സുമാർക്ക് വിദേശത്തു ജോലി.
- കൂടുതൽ നഴ്സുമാർ പഠിച്ചു പുറത്തിറങ്ങുമ്പോൾ അവർക്ക് വിദേശത്തും ഇന്ത്യയിലും തൊഴിലവസരം ഉണ്ടോ?
- കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ വിശദമായി സംസാരിക്കുന്നു...