കാഴ്ചാപരിമിതിയെ അതിജീവിക്കണമെങ്കിൽ ധൈര്യത്തോടൊപ്പം ആത്മവിശ്വാസവും വേണം. ഇതു രണ്ടും കൈമുതലായുള്ളതുകൊണ്ടാണ് തിരുവനന്തപുരം സ്വദേശി എസ്. ഗോകുൽ രണ്ടു വട്ടം സിവിൽ സർവീസ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചത്. 2019 ലാണ് ഗോകുൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. അക്കുറി 820–ാം റാങ്കോടെ ജയിച്ചതിനെത്തുടർന്ന് ഡിഫൻസ് സർവീസിൽ ജോലി ലഭിച്ചു. ഐഎഎസ് എന്ന ലക്ഷ്യവുമായി രണ്ടാംവട്ടം ശ്രമിച്ചപ്പോൾ 357–ാം റാങ്കോടെ സ്വപ്നം സഫലമായി. രണ്ടാം വട്ട പരിശ്രമത്തിൽ, അഭിമുഖത്തിനു മുൻപു മാത്രമാണ് ഒരു പരിശീലന സ്ഥാപനത്തിൽ ചേർന്നത് എന്നറിയുമ്പോഴാണ് ഗോകുലിന്റെ നിശ്ചയദാർഢ്യത്തിന്റെ തീവ്രത അറിയാൻ കഴിയുക. ഇപ്പോൾ തിരുനെൽവേലിയിൽ അസിസ്റ്റന്റ് കലക്ടറാണ് ഗോകുൽ. സിവിൽ സർവീസ് എന്ന സ്വപ്നത്തിലേക്കു സഞ്ചരിക്കുന്നവർക്കുവേണ്ടി, താൻ സ്വീകരിച്ച പരിശീലന മാർഗങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വിശദീകരിക്കുകയാണ് എസ്. ഗോകുൽ ഐഎഎസ്.
HIGHLIGHTS
- സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ മനസ്സിൽ വയ്ക്കേണ്ടത് എന്തൊക്കെ? എവിടെ പഠിച്ചു തുടങ്ങാം? വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? അഭിമുഖത്തിലെ ചോദ്യങ്ങൾക്ക് സമചിത്തതതോടെ എങ്ങനെ മറുപടി നൽകാം? കാഴ്ചാപരിമിതിയെ മറികടന്ന് രണ്ടു തവണ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച എസ്. ഗോകുൽ പറയുന്നു