ADVERTISEMENT

ഡിഗ്രി ലെവൽ പിഎസ്‌സി പരീക്ഷകൾ നടക്കാനിരിക്കുകയാണ്. ഇതിൽ ശ്രദ്ധിക്കേണ്ട പ്രധാന ഭാഗമാണ് ഇന്ത്യൻ ഭരണഘടന. നല്ല മാർക്ക് കിട്ടണമെങ്കിൽ ഈ ഭാഗം വെറുതെ വായിച്ചു പോയാൽ പോരാ; കാര്യമായിതന്നെ പഠിക്കണം. കഴിഞ്ഞ ബിരുദ തല പരീക്ഷയ്ക്ക് വളരെ ആഴത്തിലുള്ള ചോദ്യങ്ങളുണ്ടായിരുന്നു. കൂടുതലും പ്രസ്താവനാ രൂപത്തിലുള്ളവ. തയാറെടുപ്പിന് സിവിൽ സർവീസസ് പരീക്ഷാ പരിശീലനത്തിനുള്ള പുസ്തകങ്ങളെത്തന്നെ ആശ്രയിക്കണം. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പോലും എത്രത്തോളം ആഴത്തിൽ പഠിക്കണമെന്നു താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങളിൽനിന്നു വ്യക്തമാകും. 

Read Also : സിയുഇടി-യുജി വഴി ചെന്നെത്താം ഈ കോളജുകളിൽ

1) ഇന്ത്യയുടെ ഭരണഘടനാ ആമുഖത്തിൽ പരാമർശിച്ചിരിക്കുന്ന ‘റിപ്പബ്ലിക്’ എന്ന പദത്തെക്കുറിച്ച് ഇനിപ്പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏതാണ് ?

A. രാഷ്ട്രത്തലവൻ നേരിട്ടു തിരഞ്ഞെടുക്കപ്പെടുന്നു.

B. രാഷ്ട്രീയ പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാക്കൽ.

C. എല്ലാ രാഷ്ട്രീയ ഓഫിസുകളും ഒരു വിവേചനവുമില്ലാതെ എല്ലാ പൗരന്മാർക്കും തുറന്നുകൊടുക്കുന്നു

D. രാഷ്ട്രത്തലവനെ ജനങ്ങളാണു തിരഞ്ഞെടുക്കുന്നത്.

 

2) ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ കൊടുത്തിരിക്കുന്ന ക്രമത്തിൽ എത്രതരം നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയാണ് പ്രതിപാദിച്ചിരിക്കുന്നത് ?

A. 3,5,2,1

B. 1,3,5,2

C. 2,5,3,1

D. 5,2,1,3

 

3) ഇനിപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് കനേഡിയൻ ഭരണഘടനയിൽനിന്ന് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?

1. ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറൽ സംവിധാനം

2. കേന്ദ്രം നിയമിക്കുന്ന സംസ്ഥാന ഗവർണർ

3. സുപ്രീം കോടതിയുടെ ഉപദേശപരമായ അധികാരം

4. രാജ്യസഭയിലേക്കുള്ള അംഗങ്ങളുടെ നോമിനേഷൻ

A. (1), (2) എന്നിവ

B. (1) (2), (3) എന്നിവ

C. (3) മാത്രം

D. (1), (4) എന്നിവ

 

4) 1950 ജനുവരി 26ന് ഇന്ത്യയുടെ കൃത്യമായ ഭരണഘടനാ പദവി എന്തായിരുന്നു ?

A. ജനാധിപത്യ റിപ്പബ്ലിക്

B. പരമാധികാര ജനാധിപത്യ റിപ്പബ്ലിക്

C. പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്

D. പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്

 

5) ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ കാണുന്ന ഇനിപ്പറയുന്ന വാക്കുകളുടെ ക്രമം ?

1. ജനാധിപത്യ

2. സ്ഥിതിസമത്വ

3. പരമാധികാര

4. മതേതര

5. റിപ്പബ്ലിക്

A. 1-2-3-4-5

B. 3-2-4-1-5

C. 3-2-1-4-5

D. 3-1-2-4-5

 

1 A, 2 A, 3 B, 4 B, 5 B

 

Content Summary : Tips to crack questions on Indian constitution at PSC Degree Level Exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com