ADVERTISEMENT

വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിൽ വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.ട്യൂഷൻ ഫീ തീരെക്കുറഞ്ഞ തോതിൽ മാത്രം. ഒന്നാം വർഷ എംബിബിഎസ് ട്യൂഷൻ ഫീ 3000 രൂപ, മൊത്തം ഫീസ് 52,830 രൂപ. സർക്കാർ നിബന്ധനക‌ൾ അറിയാൻ www.tnmgrmu.ac.in എന്ന സൈറ്റ് നോക്കണം. വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിന്റെ വിലാസം: The Registrar, Christian Medical College, Vellore 632002 ; ഫോൺ: 0416 – 2284255; registrar@cmcvellore.ac.in; വെബ്: https://admissions.cmcvellore.ac.in). ഗ്രൂപ്പ് എ, ബി കോഴ്സുകൾ അഡ്മ‌ിഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്യാനും ഓൺലൈൻ അപേക്ഷയ്ക്കും വെബ് സൈറ്റിൽ സൗകര്യമുണ്ട്. ഏപ്രിൽ 3 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട രേഖകൾ അയയ്‌ക്കേണ്ടതുണ്ടെങ്കിൽ, അവ ഏപ്രിൽ 6ന് അകം വെല്ലൂരിലെത്തണം. നീറ്റൊഴികെ, എൻട്രൻസ് പരീക്ഷകളുടെയും മറ്റും തീയതി പ്രോസ്പെക്ടസിൽ. ഗ്രൂപ്പ് എ (എംജിആർ മെഡിക്കൽ യൂണിവേഴ്‌സിറ്റി) 1. എംബിബിഎസ് : ദേശീയതല എൻട്രൻസ് പരീക്ഷയായ നീറ്റിൽ (NEET UG 2023) യോഗ്യത നേടണം. നീറ്റ് മാർക്ക്, അഖിലേന്ത്യാ റാങ്ക് മുതലായവ സിഎംസി സൈറ്റിൽ യഥാസമയം സമർപ്പിക്കണം. ആകെ 100 സീറ്റ്. ഇതിൽ 50 സീറ്റ് മാനേജ്മെന്റ് ക്വോട്ട (ഓപ്പൺ 2, മൈനോറിറ്റി 38, സിഎംസി സ്റ്റാഫ് 10) മാനേജ്മെന്റ് തിരഞ്ഞെടുക്കും. ബാക്കി 50 സർക്കാർ സീറ്റ് (ക്രിസ്ത്യൻ 30, സർക്കാർ ക്വോട്ട 20). എല്ലാ സീറ്റിലെയും സിലക്‌ഷൻ നീറ്റ് റാങ്ക് അടിസ്ഥാനത്തിൽ. 2. മറ്റ് ഗ്രൂപ്പ് എ (ബാച്‌ലർ) പ്രോഗ്രാമുകൾ: ബിഎസ്‌സി നഴ്‌സിങ്, ബിഒടി, ബിപിടി, മെഡിക്കൽ ലാബ് ടെക്, ഒപ്‌ടോമെട്രി, ബിഎസ്‍സി മെഡിക്കൽ റെക്കോർഡ്‌സ്, ഓഡിയോളജി, ക്രിട്ടിക്കൽ കെയർ, ഡയാലിസിസ് ടെക്, ന്യൂക്ലിയർ മെഡിസിൻ, പ്രോസ്‌തെറ്റിക്‌സ്, റേഡിയോഗ്രഫി, റേഡിയോതെറപ്പി, മെഡിക്കൽ സോഷ്യോളജി, കാർഡിയോ പൾമനറി പെർഫ്യൂഷൻ, ഓപ്പറേഷൻ തിയറ്റർ, ന്യൂറോ ഇലക്‌ട്രോ ഫിസിയോളജി, ആക്സിഡന്റ് & എമർജൻസി കെയർ, കാർഡിയാക് ടെക്, റെസ്പിറേറ്ററി തെറപ്പി. 

 

∙ എംബിബിഎസ് അടക്കം എ ഗ്രൂപ്പിലെ 7 കോഴ്സുകൾക്കു വരെ അപേക്ഷിക്കാം. ഗ്രൂപ് ബി കോഴ്സുകൾ (സർട്ടിഫിക്കറ്റ് നൽകുന്നത് സിംഎസി, സർവകലാശാലയുടെ അഫിലിയേഷനില്ല) 1. ഡിപ്ലോമ : നഴ്‌സിങ്, റേഡിയോ ഡയഗ്നോസിസ്, യൂറോളജി ടെക്‌നോളജി, അനസ്തീസിയ & ക്രിട്ടിക്കൽ കെയർ ടെക്‌നോളജി (ചിറ്റൂർ ക്യാമ്പസിലും), ഹാൻഡ് & ലെപ്രസി ഫിസിയോതെറപ്പി, മെ‍ഡിക്കൽ ലാബ് ടെക്, സ്റ്റെറിലൈസേഷൻ‌ ടെക്, ഓപ്‌ടോമെട്രി 2. പിജി ഡിപ്ലോമ : ഹിസ്‌റ്റോപതോളജി ലാബ് ടെക്, മെഡിക്കൽ മൈക്രോബയോളജി, കാർഡിയാക് ടെക്‌നോളജി, സൈറ്റോ ജെനറ്റിക്‌സ്, ജനറ്റിക് ഡയഗ്നോസിസ് ടെക്‌നോളജി, കമ്യൂണിറ്റി ഹെൽത്ത് മാനേജ്‌മെന്റ് , ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേഷൻ, ഹെൽത്ത് ഇക്കണോമിക്‌സ്, ക്ലിനിക്കൽ പാസ്‌റ്ററൽ കൗൺസലിങ്, ഹോസ്പിറ്റൽ എക്വിപ്മെന്റ് മെയ്ന്റനൻസ് , ഡയറ്ററ്റിക്സ് 

∙ബി ഗ്രൂപ്പിലെ 5 കോഴ്സുകൾക്കു വരെയും അപേക്ഷിക്കാം. പക്ഷേ ഇതിൽ രണ്ടിൽ കൂടുതൽ എൻട്രൻസ് പേപ്പറുകൾ പാടില്ല. പരീക്ഷ എംബിബിഎസ് ഒഴികെയുള്ള എ, ബി ഗ്രൂപ്പ് കോഴ്സുകൾക്കുള്ള എൻട്രൻസ് പരീക്ഷ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് കേന്ദ്രങ്ങളിലും നടത്തും. അപേക്ഷാരീതിയടക്കം കൂടുതൽ വിവരങ്ങൾക്ക് വെബ് സൈറ്റ് നോക്കുക. അപേക്ഷിക്കാവുന്ന മറ്റു ചില കോഴ്സുകൾ 

∙ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അ‍ഡ്മിനിസ്ട്രേഷൻ, ഫെലോഷിപ് ഇൻ ആന്റിമൈക്രോബിയൽ സ്റ്റ്യൂവാർ‍ഡ്ഷിപ് (ഫാംഡിക്കാർക്ക്), ഫെലോഷിപ് ഇൻ ഹോസ്പിറ്റൽ ചാപ്ലൻസി, ഫെലോഷിപ് ഇൻ ഹോസ്പിറ്റൽ ക്വാളിറ്റി മാനേജ്മെന്റ്, എംഎസ്‌സി എപ്പിഡെമിയോളജി, എംഎസ്‌സി ബയോസ്റ്റാറ്റിസ്റ്റിക്സ്, എംഎസ്‌‌സി മെഡിക്കൽ ഫിസിക്സ്, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്, എംഎസ്‌‌സി ക്ലിനിക്കൽ ന്യൂട്രിഷൻ, എംഎസ്‌‌സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, എംഎസ്‌‌സി ബയോ– എത്തിക്സ്, മാസ്റ്റർ ഓഫ് ഫിസിയോതെറപ്പി 

∙എംബിബിഎസ് കഴിഞ്ഞുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾ : ആക്സിഡന്റ് & എമർജൻസി മെഡിസിൻ (2 വർഷം),പാലിയേറ്റീവ് മെഡിസിൻ (ഒരു വർഷം) ∙അ‍ഡ്വാൻസ്ഡ് ജനറൽ ഡെന്റിസ്ട്രി (2 വർഷം) – ബി‍ഡിഎസും ഒരു വർഷത്തെ ജനറൽ ഡെന്റിസ്ട്രിയും ഉള്ളവർക്ക് 

∙എംഎസ് ബയോ എൻജിനീയറിങ് – ബിടെക്കുകാർക്ക് 

∙വെല്ലൂർ കോളജ് ഓഫ് നഴ്സിങ്ങിലെ എംഎസ്‌സി, പോസ്റ്റ്–ബേസിക് ബിഎസ്‌സി (2 വർഷം) /ഡിപ്ലോമ (ഒരു വർഷം), ഫെലോഷിപ് (ഒരു വർഷം) വിവരങ്ങൾക്ക് അതതു പ്രോസ്പെക്ടസ് നോക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com