പ്ലസ്‌ടു കഴിഞ്ഞ് നേരിട്ട് ഐഐഎം പ്രവേശനം നേടാൻ അവസരം

HIGHLIGHTS
  • ഓൺലൈൻ റജിസ്ട്രേഷൻ ഏപ്രിൽ 17 വരെ
-five-year-integrated-programme
Representative Image. Photo Credit : AshTproductions/Shutterstock
SHARE

സാധാരണഗതിയിൽ ബിരുദധാരികൾക്കാണ് മാനേജ്മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ പ്രവേശനം. നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ‘ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് – ഇൻഡോർ’ പ്ലസ്‌ടു ജയിച്ചവർക്ക് 5 വർഷത്തെ സംയോജിത മാനേജ്മെന്റ് പ്രോഗ്രാമിന് അവസരമൊരുക്കുന്നു. 2021, 22, 23 വർഷങ്ങളിലൊന്നിൽ 12 ജയിച്ചവർക്കാണ് ഇപ്പോൾ പ്രവേശനം. ജനനം 2003 ഓഗസ്റ്റ് ഒന്നിനു‌ മുൻപാകരുത്. പട്ടിക / ഭിന്നശേഷി വിഭാഗക്കാർക്ക് 5 വർഷംവരെ കൂടുതലാകാം. 2023 ജൂലൈയിൽ പ്ലസ്ടു പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം.

Read Also : പ്ലസ്ടുവിന് ശേഷം പഠിക്കാം എയ്റോസ്പേസ് എൻജിനീയറിങ്

കുറഞ്ഞ പ്രായത്തിൽത്തന്നെ മാനേജ്മെന്റ് കരിയറിലേക്കു കൈപിടിച്ചുയർത്തുന്നപക്ഷം, പ്രഫഷനൽ മികവ് ആർജിക്കാൻ മെച്ചമായ സാധ്യതയുണ്ടെന്ന തത്വം ആധാരമാക്കിയാണ് ഈ പ്രോഗ്രാം രൂപകൽപന ചെയ്‌തിരിക്കുന്നത്. നാലും അഞ്ചും വർഷങ്ങളിലെ പഠനം ഐഐഎമ്മിലെ റഗുലർ പിജിപിയുടേതു തന്നെ. ഓൺലൈൻ റജിസ്ട്രേഷൻ ഏപ്രിൽ 17 വരെ. അപേക്ഷാഫീ ജിഎസ്ടിയുൾപ്പെടെ 4130 രൂപ. പട്ടിക / ഭിന്നശേഷി വിഭാഗക്കാർ 2065 രൂപ. സിലക്‌ഷന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, ഉൾപ്പെടെ 34 കേന്ദ്രങ്ങളിൽ ജൂൺ 16ന് രണ്ടു മണിക്കൂർ അഭിരുചി പരീക്ഷ. ഇതിൽ ക്വാണ്ടിറ്റേറ്റിവ് എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ് / ഷോർട് ആൻസർ), വെർബൽ എബിലിറ്റി (മൾട്ടിപ്പിൾ ചോയ്സ്) ചോദ്യങ്ങൾ. ഒബ്‌ജെക്‌ടീവ് ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലെ തെറ്റിനു മാർക്കു കുറയ്‌ക്കും.

ഈ ടെസ്റ്റിൽ മികവുള്ളവരെ ഇന്റർവ്യൂവിനു ക്ഷണിക്കും. അഭിരുചി പരീക്ഷയ്ക്കും ഇന്റർവ്യൂവിനും 65:35 അനുപാതത്തിൽ വെയ്റ്റ് നൽകി റാങ്ക് നിർണയിക്കും. ഇന്ത്യക്കാർക്ക് ആകെ 150 സീറ്റ്. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്.

കോഴ്സ് ഫീ ആദ്യ 3 വർഷം 5 ലക്ഷം രൂപ വീതം. തുടർന്ന് 2 വർഷം അന്നത്തെ പിജിപി നിരക്കുകൾ. ഹോസ്റ്റൽ സൗകര്യം ലഭിക്കും. രാജ്യാന്തര വിദ്യാർഥിക്കുള്ള വിശേഷ നിബന്ധനകൾ സൈറ്റിലുണ്ട്.

ഹെൽപ് ഡെസ്ക്: 0731 2439687; ipmadmissions@iimidr. ac.in; www.iimidr.ac.in.

∙ മറ്റു സ്ഥാപനങ്ങൾ: റോത്തക്, റാഞ്ചി, ജമ്മു, ബുദ്ധഗയ ഐഐഎമ്മുകളും 5 വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (IPM) നടത്തുന്നുണ്ട്. ഐഐഎം റാഞ്ചി പ്രാഥമിക സിലക്‌ഷന് ഇൻ‍ഡോർ അഭിരുചിപരീക്ഷയിലെ സ്കോറാണ് ഉപയോഗിക്കുന്നത്.

Content Summary : Apply for a Five-Year Integrated Programme in Management at the Indian Institute of Management, Indore

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS