മികച്ച ജോലി സാധ്യതയുള്ള റിമോട്ട് സെൻസിങ്, ജിഐഎസ് പ്രോഗ്രാമുകൾ പഠിച്ചാലോ?

HIGHLIGHTS
  • ദേശീയതലത്തിൽത്തന്നെ പഠനസൗകര്യം കുറഞ്ഞ മേഖല‌യാണിത്.
  • യോഗ്യത നേടുന്നവർക്ക് നല്ല ജോലിസാധ്യതയുണ്ട്.
537728482
Representative Image. Photo Credit : wasja/iStock
SHARE

ഏതു രാജ്യത്തിന്റെയും സമ്പദ്‌വികസനവും ആസൂത്രണവും കാര്യക്ഷമമായി നടപ്പാക്കാൻ ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റവും (ജിഐഎസ്) റിമോട്ട് സെൻസിങ്ങും അടങ്ങുന്ന ശാസ്ത്രശാഖയെ ആശ്രയിക്കേണ്ടതുണ്ട്. പ്രകൃതിവിഭവങ്ങൾ കണ്ടെത്തി ലഭ്യത വിലയിരുത്തുക മാത്രമല്ല, പ്രകൃതിക്ഷോഭങ്ങളുടെ സാധ്യത മുൻകൂട്ടിക്കണ്ട് മുൻകരുതലെടുത്ത് ജനസുരക്ഷ ഉറപ്പാക്കുന്നതുൾപ്പെടെയുള്ള സേവനങ്ങൾക്കും ഈ ശാസ്ത്രം ഉപകരിക്കുന്നു. ദേശീയതലത്തിൽത്തന്നെ പഠനസൗകര്യം കുറഞ്ഞ മേഖല‌യാണിത്. ഡിജിറ്റൽ ഇമേജ് പ്രോസസിങ്, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം മുതലായവയടക്കം വിവിധ വിഷയങ്ങൾ ഇതിലുൾപ്പെടും. യോഗ്യത നേടുന്നവർക്ക് നല്ല ജോലിസാധ്യതയുണ്ട്.

Read Also : മലയാളമുൾപ്പെടെ 13 ഭാഷകളിൽ നീറ്റ് നടത്തും

കേന്ദ്ര ബഹിരാകാശ വകുപ്പിലെ ഐഎസ്ആർഒയുടെ ഭാഗമായ ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐഐആർഎസ്) ഈ മേഖലയിൽ നടത്തിവരുന്ന പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാവുന്ന സമയമാണിത്. www.iirs‍‍.gov.in / https://admissions.iirs.gov.in.

പ്രോഗ്രാം, സീറ്റ്, അപേക്ഷിക്കാനുള്ള അവസാന തീയതി എന്ന ക്രമത്തിൽ ചുവടെ.

1) പിജി ഡിപ്ലോമ ഇൻ റിമോട്ട് സെൻസിങ് & ജിഐഎസ്, 9 സ്പെഷലൈസേഷനുകൾ; 30 സീറ്റ്; മാർച്ച് 31

2) എംടെക് ഇൻ ഇൻ റിമോട്ട് സെൻസിങ് & ജിഐഎസ്, 9 സ്പെഷലൈസേഷനുകൾ; 60 സീറ്റ്; മാർച്ച് 31

3) എംഎസ്‌സി ഇൻ ജിയോ–ഇൻഫർമേഷൻ സയൻസ് & എർത്ത് ഒബ്സർവേഷൻ (ജിയോഇൻഫർമാറ്റിക്സിൽ സ്പെഷലൈസേഷൻ); 10 സീറ്റ്; മാർച്ച് 31

4) സർട്ടിഫിക്കറ്റ് ഇൻ റിമോട്ട് സെൻസിങ് & ഇമേജ് അനാലിസിസ്; 30 സീറ്റ്; നവംബർ 24

5) സർവകലാശാലാ അധ്യാപകർക്കും പ്രഫഷനലുകൾക്കും സ്പോൺസേഡ് സർട്ടിഫിക്കറ്റ് കോഴ്സുകൾ (വിവിധ വിഷയങ്ങൾ); 64 സീറ്റ്; ജൂലൈ 17

പിജി ഡിപ്ലോമയ്ക്കും എംടെക്കിനും ഏതെങ്കിലും ഒരു സ്പെഷലൈസേഷനു മാത്രമേ അപേക്ഷിക്കാൻ കഴിയൂ. പിജി ഡിപ്ലോമയ്ക്കും എംടെക്കിനും ഒരുമിച്ച് അപേക്ഷിക്കുന്നവർ ഒരേ സ്പെഷലൈസേഷൻ തിരഞ്ഞെടുക്കണം. 2 പ്രോഗ്രാമുകൾക്കും പ്രായപരിധി 45 വയസ്സ്. വിവിധ സ്പെഷലൈസേഷനുകൾക്ക് പ്രവേശനയോഗ്യതകൾ വ്യത്യസ്തം. പിജി ഡിപ്ലോമയ്ക്ക് ഫീസ് 72,000 രൂപ. സർക്കാർ സ്പോൺസർഷിപ്പുള്ളവർക്കു ഫീസില്ല. അക്കാദമിക മികവും ഓൺലൈൻ ഇന്റർവ്യൂവും അടിസ്ഥാനമാക്കിയാണ് ഇതിന്റെ സിലക്‌ഷൻ.

സ്പെഷൽ കോഴ്സുകളുൾപ്പെടെ മറ്റുപല പ്രോഗ്രാമുകളും ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നുണ്ട്. പ്രവേശനയോഗ്യതകളടക്കം കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Content Summary : Apply now for Indian Institute of Remote Sensing Programs

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇത് പുതിയ 'പഴയ' വീട്! ഓർമകൾ നിലനിർത്തി, ചെലവും കുറച്ചു

MORE VIDEOS