പിഎസ്‌സി പരീക്ഷയിൽ 10 മാർക്ക് എളുപ്പത്തിൽ സ്കോർ ചെയ്യാം; സൈബർ നിയമങ്ങൾ ഇങ്ങനെ മനപാഠമാക്കാം

HIGHLIGHTS
  • എളുപ്പത്തിൽ മാർക്ക് സ്കോർ ചെയ്യാവുന്ന മേഖലയാണിത്.
psc-tips
Representative Image. Photo Credit : Gino-Santa-Maria/Shutterstock
SHARE

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷകളുടെ സിലബസിലെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് ഇൻഫർമേഷൻ ടെക്നോളജിയും സൈബർ നിയമങ്ങളും. ബിരുദം യോഗ്യതയായ തസ്തികകളിലേക്ക് 10 മാർക്ക് വരെ ഐടി , സൈബർ നിയമങ്ങൾ എന്ന ഭാഗത്തു നിന്നു വരാറുണ്ട്. എളുപ്പത്തിൽ മാർക്ക് സ്കോർ ചെയ്യാവുന്ന മേഖലയാണിത്. സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ ഭാഗങ്ങൾ, കംപ്യൂട്ടർ ജനറേഷനുകൾ , കണ്ടുപിടിത്തങ്ങൾ നടത്തിയവർ, സ്ഥാപനങ്ങൾ എന്നിവയ്ക്കൊപ്പം ഈ മേഖലയിൽ നടക്കുന്ന പുതിയ സംഭവ വികാസങ്ങളും ചോദ്യമായി വരാം.

Read Also : സ്കൂളും സർക്കാർ ഓഫിസും പുലർച്ചെ അഞ്ചരയ്ക്ക് തുറക്കും

ചില സാങ്കേതിക പദങ്ങളുടെ ഫുൾഫോം എഴുതി തന്നെ പഠിക്കണം. അല്ലെങ്കിൽ 'ഇ' എന്നത് ഇലക്ട്രിക്കൽ ആണോ ഇലക്ട്രോണിക് ആണോ എന്നൊക്കെ സംശയം വരാം. സൈബർ നിയമങ്ങളുടെ വിവിധ വകുപ്പുകൾ, ശിക്ഷകൾ എന്നിവയെ കുറിച്ചും പഠിക്കേണ്ടതുണ്ട്.

ചില ഉദാഹരണങ്ങൾ 

1. യൂട്ടിലിറ്റി പ്രോഗ്രാമുകളുടെ ശരിയായ ഉദാഹരണങ്ങൾ ഏതെല്ലാം :

(1) ബാക്ക് അപ്പ് സോഫ്റ്റ്‌വെയർ

(2) ഡേറ്റാബേസ് സോഫ്റ്റ്‌വെയർ

(3) മൾട്ടിമീഡിയ സോഫ്റ്റ്‌വെയർ

(4) ആന്റിവൈറസ് സോഫ്റ്റ്‌വെയർ

A. (1), (2) എന്നിവ

B. (3), (4) എന്നിവ

C. (1), (4) എന്നിവ

D. (2), (3) എന്നിവ

2. ഉടമസ്ഥാവകാശം ഉള്ള സോഫ്റ്റ്‌വെയറുകളിൽ ഉൾപ്പെടാത്തതു തിരഞ്ഞെടുക്കുക.

A. വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റം

B. എം എസ് ഓഫിസ്

C. മാക് ഒഎസ്‌

D. ലിനക്സ്

3. ചുവടെ നൽകിയിരിക്കുന്നവയിൽ ഹൈ ലെവൽ പ്രോഗ്രാമിങ് ലാംഗ്വേജിൽ ഉൾപ്പെടാത്തവ തിരഞ്ഞെടുക്കുക.

(1) C++

(2) മെഷീൻ ലാംഗ്വേജ്

(3) BASIC

(4) അസംബ്ലി ലാംഗ്വേജ്

A. (1), (3) എന്നിവ

B. (2), (4) എന്നിവ

C. (1), (4) എന്നിവ

D. (2), (3) എന്നിവ

4. ഉയർന്ന തലത്തിൽ എഴുതിയ പ്രോഗ്രാമുകളെ വരിവരിയായി യന്ത്ര ഭാഷയിലേക്കു മൊഴി മാറ്റം നടത്തുന്ന ഭാഷ പ്രൊസസർ ഏതാണ് :

A. ഇന്റർപ്രെട്ടർ

B. അസംബ്ലർ

C. കംപൈലർ

D. ഇവയൊന്നുമല്ല

5. സിസ്റ്റം സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക :

(1) കംപ്യൂട്ടറിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള ഒരുകൂട്ടം പ്രോഗ്രാമുകളെയാണ് സിസ്റ്റം സോഫ്റ്റ്‌വെയർ എന്ന് പറയുന്നത്

(2) സിസ്റ്റം സോഫ്റ്റ്‌വെയർ മറ്റ് സോഫ്റ്റ്‌വെയറുകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും പെരിഫറൽ ഉപകരണങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു

(3) കംപ്യൂട്ടർ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഉപയോക്താക്കളെ ഇത് സഹായിക്കുന്നു

A. (1), (3) എന്നിവ

B. (1), (2) എന്നിവ

C. (2), (3) എന്നിവ

D. (1), (2), (3) എന്നിവ

6. ചുവടെ തന്നിരിക്കുന്നവയിൽ വേഡ് പ്രോസസിങ് സോഫ്റ്റ്‌വെയറുകളിൽ ഉൾപ്പെടാത്തത്:

A. MS Word

B. Open Office Writer

C. Lotus 1-2-3

D. Apple i Work Pages

ഉത്തരങ്ങൾ

1.C, 2.D, 3. B, 4. A, 5.D, 6.C

Content Summary : How to score good marks in IT-related questions

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS