ADVERTISEMENT

മാത്തമാറ്റിക്സിലെ ഉപരിപഠനഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എൻബിഎച്ച്എം (നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ്).ഡോക്ടറൽ 2023, മാസ്റ്റേഴ്സ് 2022–23 എന്നീ സ്കോളർഷിപ്പുകൾ നൽകുന്നതിന് ബോർഡ് ഏപ്രിൽ 29ന് 10.30 മുതൽ 3 മണിക്കൂർ പൊതു ടെസ്റ്റ് നടത്തും. മേയ്–ജൂൺ സമയത്ത് ഇന്റർവ്യൂവുമുണ്ട്. ഏതെങ്കിലുമൊരു സ്കോളർഷിപ്പിനോ രണ്ടും കൂടിയോ ശ്രമിക്കാം. 

Read Also : 150 മിനിറ്റിൽ 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം.

ഇന്റർവ്യൂവിന് മാസ്റ്റേഴ്സ് / ഡോക്ടറൽ വിഭാഗങ്ങൾക്കായി 2 ഷോർട്‌ലിസ്റ്റുകളുണ്ടായിരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ 51 പരീക്ഷാകേന്ദ്രങ്ങളുണ്ടാകും.  ഏപ്രിൽ 5 വരെ അപേക്ഷിക്കാം. www.nbhmexams.in. മുൻവർഷ ചോദ്യക്കടലാസുകൾ സൈ‌റ്റിലുണ്ട്.പിഎച്ച്ഡി / ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്ക് ഈ സ്കോർ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ: ഐസർ തിരുവനന്തപുരം / പുണെ / മൊഹാലി / ബെറാംപുർ, ഹരീഷ് ചന്ദ്ര റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പ്രയാഗ്‌രാജ് (അലഹാബാദ്), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസ് ചെന്നൈ, നൈസർ ഭുവനേശ്വർ, കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് കോഴിക്കോട്. മാത്തമാറ്റിക്സ് എന്നതിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്കൽ സയൻസ്, അപ്ലൈഡ് മാത്തമാറ്റിക്സ് എന്നിവയെല്ലാമടങ്ങും.

 

∙ മാസ്റ്റേഴ്സ് 

 

ഇതിൽ 3 വിഭാഗങ്ങളുൾപ്പെടും. ബാച്‌ലർ ബിരുദം പ്രവേശനയോഗ്യതയായ 2 വർഷ പ്രോഗ്രാം / 5 വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സിന്റെ അവസാന 2 വർഷങ്ങൾ / ബാച്‌ലർ ബിരുദം പ്രവേശനയോഗ്യതയായ ഇന്റഗ്രേറ്റഡ് പിഎച്ച്ഡിയുടെ ആദ്യ 2 വർഷങ്ങൾ.2 വർഷം 6000 രൂപ പ്രതിമാസ സ്കോളർഷിപ് ലഭിക്കും. രണ്ടാം വർഷ പ്രോഗ്രാമിലുള്ള വിദ്യാർഥികളെങ്കിൽ ഒരു വർഷത്തേക്ക്. 2023–24 ലോ അതിനു മുൻപോ എൻറോൾ ചെയ്തിരിക്കണം. DST-INSPIRE, KVPY തുടങ്ങിയ ഏതെങ്കിലും സ്കീമിലെ സ്കോളർഷിപ് വാങ്ങുന്നവർക്ക് ഈ സഹായം കിട്ടില്ല.

 

∙ ഡോക്ടറൽ 

 

മാത്തമാറ്റിക്സിലെ 4 വർഷ പിഎച്ച്ഡി പ്രോഗ്രാമാണ് സ്കോളർഷിപ്പിനു പരിഗണിക്കുക. ആവശ്യമെങ്കിൽ അഞ്ചാം വർഷത്തേക്കു നീട്ടാം. പക്ഷേ, ഓരോ വർഷവും പഠനപുരോഗതി വിലയിരുത്തിയാകും തുടർസഹായം നൽകുക. 2024 ജനുവരിയിലെങ്കിലും പിഎച്ച്ഡിക്ക് എൻറോൾ ചെയ്തിരിക്കണം. 6 വർഷ ഇന്റഗ്രേറ്റഡ് എംഎഡുകാർക്ക് സ്കോളർഷിപ് നൽകുന്ന കാര്യം സോണൽ കോ ഓർഡിനേറ്റർമാർ പരിഗണിക്കും,ആദ്യ 2 വർഷം 31,000 രൂപ, തുടർന്ന് 35,000 രൂപ എന്ന ക്രമത്തിൽ പ്രതിമാസ സ്കോളർഷിപ് ലഭിക്കും. കൂടാതെ, 40,000 രൂപ വാർഷിക ഗ്രാന്റും കേന്ദ്രനിരക്കിൽ വീട്ടുവാടക അലവൻസുമുണ്ട്. CSIR, UGC, DST-INSPIRE തുടങ്ങിയ ഏതെങ്കിലും സ്കീമിലെ സ്കോളർഷിപ് വാങ്ങുന്നവർക്ക് ഈ സഹായമില്ല. വെബ്: www.nbhmexams.in & www.imsc.res.in. ഇമെയിൽ: knr@imsc.res.in

 

Content Summary : NBHM Master's and Doctoral Scholarship 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com