ADVERTISEMENT

ജീവിതത്തിലായാലും കരിയറിലായാലും ഓരോരുത്തരെയും മുന്നോട്ടു നയിക്കുന്നത് അവരവരെക്കുറിച്ചുള്ള സ്വയം ബോധ്യമാണ്. അടുത്തുനിൽക്കുന്നവരും അകന്നുപോയവരുമൊക്കെ കാലാകാലങ്ങളിൽ എന്തൊക്കെ അഭിപ്രായങ്ങൾ പറഞ്ഞാലും എല്ലാവർക്കും അവരവരെക്കുറിച്ച് കാഴ്ചപ്പാട് ഉണ്ടായിരിക്കും. കരിയറിൽ സഹപ്രവർത്തകരുമായുള്ള ബന്ധത്തിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്. എന്തു ചെയ്യാൻ കഴിയുമെന്നും കഴിയില്ലെന്നും ബോധ്യപ്പെടുത്തുന്നതും ഈ കാഴ്ചപ്പാട് തന്നെയായിരിക്കും. കരിയർ ഉയർച്ചയിലും താഴ്ചയിലും ഇത് പ്രധാനമാണ്. കൂടുതൽ ഉയരാനും വീഴ്ചയിൽ തളരാതിരിക്കാൻ സഹായിക്കുന്നതും മറ്റുള്ളവരുടെ അഭിപ്രായത്തേക്കാൾ കൂടുതൽ സ്വന്തം വിശ്വാസം തന്നെയായിരിക്കും. 

Read Also :ജോലിയിൽ നിരന്തരം സ്ഥാനക്കയറ്റം വേണോ

1. കാഴ്ചപ്പാട് നെഗറ്റീവോ പോസിറ്റീവോ 

 

സ്വന്തം കഴിവുകളെക്കുറിച്ചും പരിമിതികളെക്കുറിച്ചുമുള്ള കാഴ്ചപ്പാട് ചിലപ്പോൾ തെറ്റാകാം. മറ്റു ചിലപ്പോൾ ശരിയുമാകാം. കാഴ്ചപ്പാട് പോസിറ്റീവ് ആണ് എന്നതുകൊണ്ട് അർഥമാക്കുന്നത് സ്വന്തം കഴിവിലുള്ള ഉറച്ച വിശ്വാസമാണ്. ഏതു വെല്ലുവിളി വന്നാലും നേരിടാമെന്ന ആത്മവിശ്വാസം കൂടിയാണിത്. ജോലി ചെയ്യുന്ന മേഖലയിൽ മികച്ച സംഭാവന ചെയ്യാൻ ഇത്തരക്കാർക്കു കഴിയും. അറിവ്, പ്രതിഭ, വിജയത്തിന് അത്യാവശ്യം വേണ്ട ആത്മവിശ്വാസം എന്നിവ ധാരാളമായുണ്ടെങ്കിൽ ഏതു തടസ്സവും മറികടക്കാനും വിജയം വരിക്കാനും എളുപ്പമാണ്. 

കാഴ്ചപ്പാട് നെഗറ്റീവാണെങ്കിൽ ജോലിയുമായി ഇഴുകിച്ചേരാൻ കഴിയില്ല. ഏതു വെല്ലുവിളി വരുമ്പോഴും തനിക്ക് അതിനെ മറികടക്കാനാവുമോ എന്ന സംശയവും ഉയർന്നുവന്നുകൊണ്ടിരിക്കും. ജീവിക്കാൻ വേണ്ടി ചെയ്യുന്ന ജോലിയെപ്പോലും വെറുക്കുന്ന അവസ്ഥയിലേക്കായിരിക്കും ഇതു നയിക്കുക. ആവശ്യത്തിന് പരിശീലനവും വിദ്യാഭ്യാസവും അറിവുമുണ്ടെങ്കിലും നിരാശയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയില്ലായ്മയും മുന്നോട്ടുള്ള യാത്രയ്ക്ക് നിരന്തരം പ്രതിബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. 

 

2. ബാധിക്കാം, തിരഞ്ഞെടുപ്പുകളെയും

 

സ്വന്തം കഴിവുകളെക്കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാടുള്ള വ്യക്തി ഏത് അവസരത്തിലും വളരാനും ഉയരാനും ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ കാഴ്ചപ്പാട് നെഗറ്റീവാണെങ്കിൽ ലഭ്യമായ അവസരങ്ങൾ പോലും ഉപയോഗപ്പെടു ത്താനാകാതെ പരാജയപ്പെടാനായിരിക്കും വിധി. എത്ര കഴിവുള്ള വ്യക്തിയാണെങ്കിലും സാഹചര്യങ്ങൾ അനുകൂല മാണെങ്കിലും പരാജയങ്ങളും തിരിച്ചടികളും സ്വാഭാവികമാണ്. എന്നാൽ സ്വന്തം കഴിവിൽ വിശ്വാസവും അത്മവിശ്വാ സവുമുള്ള വ്യക്തിയാണെങ്കിൽ തിരിച്ചടികളെ അതിജീവിച്ച് വേഗം മുന്നോട്ടുപോവാനാകും. നിരാശ ബാധിച്ചവരാണെങ്കിൽ ആദ്യത്തെ ചെറിയ തിരിച്ചടിയിൽ തന്നെ തളർന്നുപോകും. 

 

3. സഹപ്രവർത്തകരെ എങ്ങനെ ബാധിക്കാം

 

ഒരു വ്യക്തിയുടെ ആത്മവിശ്വാസം ആ വ്യക്തിയിൽ മാത്രം ഒതുങ്ങിനിൽക്കന്ന ഒന്നല്ല. അതു മറ്റുള്ളവരിലേക്കും, പ്രത്യേകിച്ച് സഹപ്രവർത്തകരിലേക്ക് വ്യാപിക്കും. ആത്മവിശ്വാസമുള്ള വ്യക്തിയെ മറ്റുള്ളവർ ബഹുമാനിക്കും. മികച്ച നേതാവെന്ന അംഗീകാരവും ലഭിക്കും. ഏതു കരിയറിലും ഇതു പ്രധാനമാണ്. പുതിയ ചുമതലയും ഉത്തരവാദിത്വവും വരുമ്പോൾ ആരെ ഏൽപിക്കണം എന്ന ചോദ്യം ബോസിന്റെ മുമ്പിൽ ഉയരുക സ്വാഭാവികമാണ്. ഏതു സാഹചര്യ ത്തെയും അതിജീവിക്കാൻ കഴിയുന്ന ശരീരഭാഷയും പ്രസരിപ്പും ഓജസ്സും ഉഷാറുമുള്ള വ്യക്തിയെ ആയിരിക്കും സ്ഥാപനം ഇഷ്ടപ്പെടുന്നതും പുതിയ ചുമതലയിലേക്ക് നിർദേശിക്കുന്നതും. സ്വന്തം കഴിവുകളിൽ വിശ്വാസമില്ലാത്ത വ്യക്തികളെ സഹപ്രവർത്തകർ ബഹുമാനിക്കില്ല. 

 

4. വ്യക്തിത്വമില്ലായ്മ

 

ചില സാഹചര്യത്തിൽ വർഷങ്ങളോളം തുടർന്ന ജോലി മതിയാക്കേണ്ടിവരാം. പുതിയൊരു ജോലിക്കുവേണ്ടി ശ്രമിക്കേണ്ട സാഹചര്യവും ഉയർന്നുവരാം. അതുവരെയുണ്ടായിരുന്ന കഴിവുകളും വിശ്വാസവും കൊണ്ടു മാത്രം അതിജീവിക്കാനാവാത്ത സാഹചര്യത്തിൽ പലരും തളർന്നുപോകാനാണു സാധ്യത. ആത്മവിശ്വാസമുള്ള വ്യക്തിക്കു മാത്രമേ ഇത്തരമൊരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാനും കഴിവുകൾ തെളിയിക്കാനും കഴിയൂ. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടോ, സാമ്പത്തിക, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാലോ ജോലി വിട്ട് പുതിയൊരു സ്ഥലത്ത് പുതിയൊരു ജോലിക്കു ചേരാൻ ഒരുങ്ങുമ്പോൾ അതിന് പ്രാപ്തനാണെന്ന് സ്വയം തെളിയിക്കേണ്ടിവരും. 

 

സ്വന്തം കഴിവുകളിൽ വിശ്വാസമുള്ള വ്യക്തിക്കു മാത്രമേ ഇത്തരമൊരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയൂ. സ്വന്തം രാജ്യം വിട്ട് പലായനം ചെയ്യുന്ന അഭയാർഥികളുടെ ജീവിതം ഇവിടെ പ്രസക്തമാണ്. സ്വന്തം രാജ്യത്ത് പരിചിതമായ ചുറ്റുപാടിൽ ബന്ധുക്കൾക്കൊപ്പം ജോലി ചെയ്യുന്ന വ്യക്തി പെട്ടെന്നൊരു ദിവസം അപരിചിതമായ ദേശത്ത് ഒരു സൗഹൃദമില്ലാത്ത വ്യക്തികൾക്കൊപ്പം ജോലി ചെയ്തു സ്വയം തെളിയിക്കേണ്ടിവരും. ഇവിടെ മാറ്റുരയ്ക്കപ്പെടുന്നത് കഴിവാണ്. വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്താണ്. നിരാശയും പ്രതീക്ഷയില്ലായ്മയും മുന്നോട്ടുള്ള യാത്രയ്ക്ക് വിഘതമാണ്. ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും ...അതിനേക്കാൾ മികച്ച ഔഷധമില്ല ജീവിതത്തിലും കരിയറിലും. 

 

Content Summary : How Positive and negative self-concepts can influence career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com