ADVERTISEMENT

തിരുവനന്തപുരം∙ പത്താം ക്ലാസ് കഴിഞ്ഞ 21 വയസ്സിൽ താഴെയുള്ളവർക്കു വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾ സൗജന്യമായി പഠിക്കാൻ അവസരമൊരുക്കുന്ന 210 സ്കിൽ ഡവലപ്മെന്റ് സെന്ററുകൾ സംസ്ഥാനത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് ആരംഭിക്കുന്നു. 

 

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിലാണ് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. 6 മാസ കോഴ്സ് കഴിയുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ എൻഎസ്ക്യുഎഫ് (നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്) സർട്ടിഫിക്കറ്റാകും ലഭിക്കുക. വിദേശത്തടക്കം തൊഴിൽ സാധ്യത ഏറെയുള്ള 11 പുതു തലമുറ കോഴ്സുകളാണ് കേരളത്തിൽ പഠിപ്പിക്കുന്നത്. 

 

കോഴ്സുകൾ

ഫിറ്റ്നസ് ട്രെയിനർ, ടെലികോം ടെക്നിഷ്യൻ, എഐ ഡിവൈസസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ,കാർഗോ ഹാൻഡ്‌ലർ (മാന്വൽ), ഡ്രോൺ സർവീസ് ടെക്നിഷ്യൻ , ഫുഡ് ആൻഡ് ബവ്റിജസ് സർവീസ് അസോഷ്യേറ്റ്സ് ,കിസാൻ ഡ്രോൺ ഓപ്പറേറ്റർ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ , ബേക്കിങ് ടെക്നിഷ്യൻ , ഗ്രാഫിക് ഡിസൈനർ, ജ്വല്ലറി ഡിസൈനർ

 

Content Summary : Samagra Shiksha Kerala to open 210 skill development centres 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com