അഞ്ചരലക്ഷം കോടി രൂപയുടെ ഇടപാടുകളുമായി ലോകകലാവിപണി; കല പഠിക്കാം, കരിയറാക്കാം

HIGHLIGHTS
  • പ്രതിഭയും ശാസ്ത്രീയ പരിശീലനവുമുണ്ടെങ്കിൽ മികച്ച കരിയറിന് ഈ മേഖലകളെല്ലാം അവസരമൊരുക്കുന്നുണ്ട്.
  • മൾട്ടിമീഡിയ, വിദ്യാഭ്യാസം, ഗെയിമിങ്, പരസ്യകല, വെബ്ഡിസൈൻ എന്നീ മേഖലകളിലെല്ലാം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
drawing
Representative Image. Photo Credit : Stock-Asso/iStock images
SHARE

പാബ്ലോ പിക്കാസോയുടെ Femme Assise Pres d’Une Fenetre എന്ന ചിത്രം 100 ദശലക്ഷം ഡോളറിനാണ് (ഏകദേശം 820 കോടി രൂപ) കഴിഞ്ഞവർഷം ലേലത്തിൽ പോയത്. ദക്ഷിണ കൊറിയൻ സംഗീതട്രൂപ്പായ ബിടിഎസിന്റെ കോടിക്കണക്കിന് ആൽബങ്ങളാണ് ഇതുവരെ വിറ്റത്. ലോകമെമ്പാടുമുള്ള കലാപ്രവർത്തകരും സഹൃദയരും ഒരുമിച്ചുകൂടുന്ന നൂറിലധികം ബിനാലെകൾ വിവിധ മഹാനഗരങ്ങളിലായി സംഘടിക്കപ്പെടുന്നു. ലോകത്തെ വിവിധ കലാവിപണികളിൽ കഴിഞ്ഞവർഷം നടന്നത് 6800 കോടി ഡോളറിന്റെ ഇടപാടുകളാണ് (ഏതാണ്ട് അഞ്ചരലക്ഷം കോടി രൂപ). ചിത്രങ്ങൾ, ശിൽപങ്ങൾ, ഫോട്ടോകൾ, പെയിന്റിങ്ങുകൾ എന്നിവയ്ക്കു പുറമെയുള്ള ഉൽപന്നങ്ങളും സേവനങ്ങളും പരിഗണിക്കുമ്പോൾ വിപണിമൂല്യം എത്രയോ മടങ്ങു കൂടും.

Read Also : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് നേടാം ഇരട്ടഡിഗ്രി

അഭിരുചി പ്രധാനം

desiging
Representative Image. Photo Credit : REDPIXEL/iStock

കലാപഠനം വിശാലമായ മേഖലയാണ്. ചിത്രരചന, പെയിന്റിങ്, ഗ്രാഫിക്സ്, സംഗീതം, ശിൽപകല, അഭിനയം, കലാചരിത്രപഠനം എന്നിവ ചില വിഭാഗങ്ങൾ. ചിത്രകല, പെയിന്റിങ്, ശിൽപകല, ഹാൻഡിക്രാഫ്റ്റ് എന്നിവയെ എല്ലാംകൂടി പൊതുവെ ഫൈൻ ആർട്സ് എന്നു വിളിക്കുന്നു. ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി, ആർക്കിടെക്ചർ, ആഭരണ രൂപകൽപന, സിനിമ തുടങ്ങിയ മേഖലകളെ വിഷ്വൽ ആർട്സ് എന്നു വിഭാഗത്തിൽപെടുത്താം. നാടകം, സംഗീതം, മാജിക്, ഓപ്പറ, മൈം തുടങ്ങിയവയാകട്ടെ പെർഫോമിങ് ആർട്സ് (അവതരണകലകൾ) എന്ന വിഭാഗത്തിൽപെടുന്നു. പ്രതിഭയും ശാസ്ത്രീയ പരിശീലനവുമുണ്ടെങ്കിൽ മികച്ച കരിയറിന് ഈ മേഖലകളെല്ലാം അവസരമൊരുക്കുന്നുണ്ട്.

മൾട്ടിമീഡിയ, വിദ്യാഭ്യാസം, ഗെയിമിങ്, പരസ്യകല, വെബ്ഡിസൈൻ എന്നീ മേഖലകളിലെല്ലാം ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ആർട് ഗാലറികൾ, മാധ്യമസ്ഥാപനങ്ങൾ, സർവകലാശാലകൾ, ഡിസൈൻ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം മികച്ച തൊഴിൽസാധ്യതകളുണ്ട്. സർവകലാശാലാ തലത്തിൽ ലഭ്യമായ പ്രധാന പ്രോഗ്രാമുകൾ ബിഎഫ്എ (ബാച്‌ലർ ഓഫ് ഫൈൻ ആ‍ർട്സ്), ബി.ഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ) എന്നിവയാണ്. വിഷ്വൽ കമ്യൂണിക്കേഷൻ, മൾട്ടിമീഡിയ, സംഗീതം, നൃത്തം തുടങ്ങിയ മേഖലകളിൽ ബിഎ പ്രോഗ്രാമുകളും ലഭ്യമാണ്.

ഫൈൻ ആർട്സിലേക്കുള്ള വാതിൽ: ബിഎഫ്എ

painting

പ്ലസ്ടുവിനുശേഷം ചേരാനാവുന്ന നാലു വർഷ ബിഎഫ്എ ആണ് ഫൈൻ ആർട്സിലെ അടിസ്ഥാന പ്രോഗ്രാം. പെയിന്റിങ്, ഫിലിം മേക്കിങ്, ആർട് ഹിസ്റ്ററി, അനിമേഷൻ, അപ്ലൈഡ് ആർട്, സ്‌കൾപ്ചർ, കമേഴ്‌സ്യൽ ആർട് തുടങ്ങിയ സ്‌പെഷലൈസേഷനുകളുണ്ട്.. പിജി തലത്തിൽ എംഎഫ്എയുമുണ്ട്.

കേരളത്തിലെ പഠന സൗകര്യങ്ങൾ

∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി: ബിഎഫ്എ (പെയിന്റിങ്, മ്യൂറൽ, സ്കൾപ്ചർ). https://ssus.ac.in

∙ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സ്, തൃപ്പൂണിത്തുറ: ബിഎഫ്എ (പെയിന്റിങ്, അപ്ലൈഡ് ആർട്സ്, സ്കൾപ്ചർ). http://rlvcollege.ac.in

∙ ഗവ. ഫൈൻ ആർട്‌സ് കോളജുകൾ (തിരുവനന്തപുരം, തൃശൂർ, മാവേലിക്കര): ബിഎഫ്എ (പെയിന്റിങ്, അപ്ലൈഡ് ആർട്‌സ്, സ്കൾപ്ചർ). അഭിരുചിപരീക്ഷ വഴിയാണു പ്രവേശനം. http://www.dtekerala.gov.in തൃശൂർ ഫൈൻ ആർട്സ് കോളജിൽ 2019 മുതൽ ബിഎഫ്എ (ആർട് ഹിസ്റ്ററി & വിഷ്വൽ സ്റ്റഡീസ്) എന്ന പ്രോഗ്രാമുമുണ്ട്.

ദേശീയതലത്തിലെ ചില ശ്രദ്ധേയ സ്ഥാപനങ്ങൾ

∙എംഎസ് യൂണിവേഴ്സിറ്റി, ബറോഡ

∙ ജെജെ സ്കൂൾ ഓഫ് ആർട്സ്, മുംബൈ

∙  കോളജ് ഓഫ് ആർട്,  ഡൽഹി സർവകലാശാല

∙  യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്

∙ ശാന്തിനികേതൻ

∙  ബനാറസ് ഹിന്ദു സർവകലാശാല

∙ കുരുക്ഷേത്ര സ‍ർവകലാശാല

∙ അലിഗഡ് മുസ്‌ലിം സ‍ർവകലാശാല

∙ എൽ.എസ്.രഹേജ സ്കൂൾ ഓഫ് ആർട്, മുംബൈ

∙ യൂണിവേഴ്സിറ്റി കോളജ് ഓഫ് ഫൈൻ‌ ആർട്സ്, മൈസൂ‍ർ യൂണിവേഴ്സിറ്റി

∙ ജാമിയ മില്ലിയ  സ‍ർവകലാശാല, ഡൽഹി

∙ സ്റ്റെല്ല മാറിസ്, ചെന്നൈ

ഡൽഹി ജെഎൻയുവിലെ എംഎ ആർട്സ് & എസ്തെറ്റിക്സ് കലയും സാമൂഹികപഠനവും കോർത്തിണക്കിയുള്ള അപൂർവ പ്രോഗ്രാമാണ്.

മ്യൂറൽ പെയിന്റിങ്ങും പഠിക്കാം

സർക്കാരിനു കീഴിൽ പത്തനംതിട്ട ആറന്മുളയിലുള്ള വാസ്തുവിദ്യാഗുരുകുലത്തിൽ സർട്ടിഫിക്കറ്റ് ഇൻ മ്യൂറൽ പെയിന്റിങ് പ്രോഗ്രാമുണ്ട്. യോഗ്യത: എസ്എസ്എൽസി.

പുതിയ കാലത്തിനൊത്ത് ഡിസൈൻ പഠനം

fashion-design

ഫൈൻ ആർട്സിലേതു പോലെയുള്ള ചിത്രരചനാശേഷിയെക്കാളുപരി, ഭാവനയും പുതിയ സാങ്കേതികവിദ്യാ ഉപാധികളും ഉപയോഗിക്കാനുള്ള ശേഷിയാണ് ഡിസൈൻ മേഖലയിൽ വേണ്ടത്. ഉൽപന്നങ്ങളുടെ രൂപകൽപന പോലെയുള്ള ക്രിയാത്മക ജോലികൾക്ക് അവസരം തുറക്കുന്ന മേഖല. ഈ രംഗത്തെ അടിസ്ഥാന ബിരുദ പ്രോഗ്രാമായ ബി.ഡിസ് പഠിക്കാൻ കേരളത്തിലെ പ്രധാന സ്ഥാപനങ്ങൾ ഇവ:

∙ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT), കണ്ണൂർ: ഫാഷൻ ഡിസൈൻ, ലെതർ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, ആക്സസറി ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, നിറ്റ്‌വെയ‍ർ ഡിസൈൻ. https://nift.ac.in. നിഫ്റ്റിന്റെ ഇന്ത്യയിലെ മറ്റു ക്യാംപസുകളിലും ബി.ഡിസ് പഠിക്കാൻ അവസരമുണ്ട്. 

∙  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി-കേരള (IFTK), കൊല്ലം: ഫാഷൻ ഡിസൈൻ. https://iftk.ac.in

∙ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (KSID), കൊല്ലം. https://ksid.ac.in

നിഫ്റ്റിലും കൊല്ലം കെഎസ്ഐഡിയിലും എം.ഡിസും പഠിക്കാം. ഡിസൈൻ പ്രോഗ്രാം നടത്തുന്ന ചില സ്വകാര്യ കോളജുകളും കേരളത്തിലുണ്ട്.

ദേശീയതലത്തിൽ ഐഐടി, എൻഐഡി

ഡിസൈൻ പഠനത്തിനു ദേശീയ തലത്തിലെ ശ്രദ്ധേയ സ്ഥാപനങ്ങളാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻഐഡി), ഐഐടി ബോംബെ എന്നിവ. 

∙ ഐഐടി ബോംബെ നടത്തുന്ന ‘യുസീഡ്’ (UCEED –Undergraduate Common Entrance Exam for Design) വഴി ഗുവാഹത്തി, ഹൈദരാബാദ് എന്നീ ഐഐടി കൾ, ഐഐടിഡി & എം ജബൽപുൽ എന്നിവിടങ്ങളിലെ ഡിസൈൻ പ്രോഗ്രാമുകളിലും പ്രവേശനം നേടാം.

കമ്യൂണിക്കേഷൻ ഡിസൈൻ, ഫിലിം വിഡിയോ ഡിസൈൻ, വിഷ്വൽ കമ്യൂണിക്കേഷൻ, ഇന്ററാക്‌ഷൻ ഡിസൈൻ, ട്രാൻസ്പോർട്ടേഷൻ ഡിസൈൻ, ഗെയിം ഡിസൈൻ, പ്രോഡക്ട് ഡിസൈൻ എന്നിങ്ങനെ വിവിധ ഇലക്ടീവുകൾ തിരഞ്ഞെടുക്കാനവസരമുണ്ട്. ഐഐടി ബോംബെയിൽ ഇന്റഗ്രേറ്റഡ് ബി ഡിസ് - എംഡിസ് പ്രോഗ്രാമും ലഭ്യമാണ്.

∙ എൻഐഡിയുടെ ബി.ഡിസ്, എം.ഡിസ് പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷയാണ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DAT). ഇതിനു പ്രിലിംസ്, മെയിൻസ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളുണ്ട്. ആന്ധ്ര, അസം, മധ്യപ്രദേശ് എന്നിവിടങ്ങളിലെ എൻഐഡികളിലെ ബി.ഡിസ് പ്രവേശനത്തിനും DAT സ്കോർ തന്നെ പരിഗണിക്കും. അനിമേഷൻ ഫിലിം ഡിസൈൻ, എക്സിബിഷൻ ഡിസൈൻ, സിറാമിക് & ഗ്ലാസ് ഡിസൈൻ, പ്രോഡക്ട് ഡിസൈൻ എന്നിങ്ങനെ വിവിധ സ്പെഷലൈസേഷനുകളുണ്ട്. എൻഐഡിയുടെ ബെംഗളൂരു, ഗാന്ധിനഗർ ക്യാംപസുകളിലും എം.ഡിസ് പഠിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് എം.ഡിസിനു ചേരാം എന്നതും ശ്രദ്ധിക്കുക.

നൃത്തവും സംഗീതവും, ഹോബിക്കപ്പുറം

dance

ഹോബി എന്നതിനപ്പുറം നൃത്തവും സംഗീതവും അഭിനയവും കരിയറായി വളർത്താൻ ആഗ്രഹിക്കുന്നവർ ഈ സ്ഥാപനങ്ങൾ ശ്രദ്ധിക്കുക.

∙ കേരള കലാമണ്ഡലം, ചെറുതുരുത്തി: കഥകളി, ചെണ്ട, മോഹിനിയാട്ടം, മൃദംഗം, കർണാടക സംഗീതം എന്നിവ ഹൈസ്കൂൾ മുതൽ പഠിക്കാം. പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഇതേ വിഷയങ്ങളിൽ ബിഎയ്ക്കും ചേരാം. എംഎ, പിഎച്ച്ഡി പ്രോഗ്രാമുകളും ലഭ്യം.

∙ സ്കൂൾ ഓഫ് ഡ്രാമ, തൃശൂർ: ബിഎ / എംഎ തിയറ്റർ ആർട്സ്

∙ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി: ബിഎ (സംഗീതം, നൃത്തം), എംഎ (സംഗീതം, നൃത്തം, തിയറ്റർ)

∙ ആർഎൽവി കോളജ് ഓഫ് മ്യൂസിക് & ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ: ബിഎ (വോക്കൽ, വയലിൻ, വീണ, മൃദംഗം), എംഎ (വോക്കൽ, വയലിൻ, വീണ, മൃദംഗം)

∙ ചെമ്പൈ മെമ്മോറിയൽ ഗവ.മ്യൂസിക് കോളജ്, പാലക്കാട്: ബിഎ മ്യൂസിക്

∙ ഗവ മ്യൂസിക് കോളജ്, തൃശൂർ: ബിഎ മ്യൂസിക്

∙ എസ്എൻ കോളജ് ഫോർ വിമൻ, കൊല്ലം: ബിഎ മ്യൂസിക്

∙ ഗവ. കോളജ് ഫോർ വിമൻ, തിരുവനന്തപുരം: ബിഎ മ്യൂസിക്

∙  എൻഎസ്എസ് കോളജ് ഫോർ വിമൻ, തിരുവനന്തപുരം: ബിഎ മ്യൂസിക്

ദേശീയ തലത്തിലെ ശ്രദ്ധേയ സ്ഥാപനങ്ങൾ

∙ നാഷനൽ സ്കൂൾ ഓഫ് ‍ഡ്രാമ, ന്യൂഡൽഹി: പിജി ഡിപ്ലോമ കോഴ്സ് ഇൻ ഡ്രമാറ്റിക് ആർട്സ്

∙ കലാക്ഷേത്ര, ചെന്നൈ: നൃത്തം, സംഗീതം, വിഷ്വൽ ആർട്സ്

ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സിനിമ പഠിക്കാം 

camera

സിനിമ, ടെലിവിഷൻ തുടങ്ങിയ മേഖലകളിൽ കരിയർ കെട്ടിപ്പടുക്കാനാഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച പഠനസാധ്യതകളാണ് പുണെയിലെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൊൽക്കത്തയിലെ സത്യജിത്റേ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ തുറന്നുതരുന്നത്. കോട്ടയത്തുള്ള കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടാണ് കേരളത്തിൽ ഇത്തരത്തിലുള്ള സ്ഥാപനം.

ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്, പുണെ പിജി ഡിപ്ലോമ/ പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ചുവടെ: 

ഫിലിം വിങ്

∙ ഡയറക്‌ഷൻ ആൻഡ് സ്ക്രീൻപ്ലേ റൈറ്റിങ്

∙  സിനിമറ്റോഗ്രഫി

∙ എഡിറ്റിങ്

∙  സൗണ്ട് റെക്കോർഡിങ് ആൻഡ് സൗണ്ട് ഡിസൈൻ

∙ ആർട്ട് ഡയറക്‌ഷൻ ആൻഡ് പ്രൊഡക്‌ഷൻ ഡിസൈൻ

∙ സ്ക്രീൻ ആക്ടിങ്

∙  സ്ക്രീൻ റൈറ്റിങ് (ഫിലിം, ടിവി ആൻ‍ഡ് വെബ് സീരീസ്)

ടെലിവിഷൻ വിങ്

∙  ഡയറക്‌ഷൻ

∙  ഇലക്ട്രോണിക് സിനിമറ്റോഗ്രഫി

∙ വിഡിയോ എഡിറ്റിങ്

∙  സൗണ്ട് റെക്കോർഡിങ് & ടെലിവിഷൻ എൻജിനീയറിങ്

വെബ്സൈറ്റ്: https://www.ftii.ac.in

acting

സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത

ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടുന്നവർക്കുള്ള പിജി പ്രോഗ്രാമുകളാണ് ഇവിടെയുള്ളത്. 

ഫിലിം വിഭാഗം

∙ അനിമേഷൻ സിനിമ

∙ സിനിമറ്റോഗ്രഫി

∙ ഡയറക്‌ഷൻ & സ്ക്രീൻപ്ലേ റൈറ്റിങ്

∙ എഡിറ്റിങ്

∙ പ്രൊഡക്‌ഷൻ ഫോർ ഫിലിം & ടെലിവിഷൻ

∙ സൗണ്ട് റെക്കോർഡിങ് & ഡിസൈൻ

ഇലക്ട്രോണിക് & ഡി‍ജിറ്റൽ മീഡിയ (ഇഡിഎം)

∙  സിനിമറ്റോഗ്രഫി ഫോർ ഇഡിഎം

∙ ഡയറക‌്ഷൻ & പ്രൊഡ്യൂസിങ് ഫോർ ഇഡിഎം

∙ ഇഡിഎം മാനേജ്മെന്റ്

∙ റൈറ്റിങ് ഫോർ ഇഡിഎം

∙ എഡിറ്റിങ് ഫോർ ഇഡിഎം

∙  സൗണ്ട് ഫോർ ഇഡിഎം

വെബ്സൈറ്റ്: https://srfti.ac.in

film-institute-course

കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം 

ബിരുദധാരികൾക്കുള്ള പിജി ഡിപ്ലോമ പ്രോഗ്രാമുകൾ: 

∙ സ്ക്രിപ്റ്റ് റൈറ്റിങ് & ‍ഡയറക്‌ഷൻ

∙  സിനിമറ്റോഗ്രഫി 

∙  എഡിറ്റിങ്

∙  ഓഡിയോഗ്രഫി 

∙  അനിമേഷൻ

പ്ലസ്ടു കഴിഞ്ഞവർക്കുള്ള ഡിപ്ലോമ പ്രോഗ്രാമുകൾ: 

∙ അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്

∙  ആക്ടിങ്

വെബ്സൈറ്റ്: https://www.krnnivsa.com

ചെന്നൈ തരമണിയിലെ എംജിആർ ഗവ. ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിഷ്വൽ ആർട്സ് ബിരുദ പ്രോഗ്രാമുകളിൽ തമിഴ്നാടിനു പുറത്തുള്ളവർക്കും ഓരോ സീറ്റ് വീതമുണ്ട്.

Content Summary : High Paying Arts Stream Jobs

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS