മനസ്സമാധാനം വേണോ?; അന്യർക്കു ലഭിച്ച അവസരങ്ങളെക്കുറിച്ചുള്ള ആധി അവസാനിപ്പിക്കാം

HIGHLIGHTS
  • അപരന്റെ ബലഹീനതകളിലൂടെ മാത്രം സഞ്ചരിക്കുന്നവരാണ് ഏറ്റവും വലിയ ബലഹീനർ.
  • ഏതു തെറ്റുകാരനിലും നന്മയുടെ കണികകളുണ്ട്.
positive-thought
Representative image. Photo Credit : Nicoleta Ionescu/Shutterstock
SHARE

ബുദ്ധശിഷ്യൻ ആശ്രമത്തിലേക്കു വരുന്നതിനിടെ സുന്ദരിയായ സ്ത്രീയെ കണ്ടു. അവൾ അയാളെ തന്നോടൊപ്പം ഒരു മാസം താമസിക്കാൻ ക്ഷണിച്ചു. ശിഷ്യൻ പറഞ്ഞു: ഞാൻ ഗുരുവിനോടു ചോദിച്ചിട്ടു മറുപടി പറയാം. മറ്റു ശിഷ്യന്മാർ എതിർത്തെങ്കിലും ഗുരു സമ്മതം നൽകി. അയാൾ ആ സ്ത്രീയുടെ വീട്ടിലേക്കു യാത്ര തിരിച്ചപ്പോഴേക്കും മറ്റുള്ളവരെല്ലാം പരദൂഷണം പറയാൻ തുടങ്ങി. അയാൾ സന്യാസം ഉപേക്ഷിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. ഒരുമാസം കഴിഞ്ഞപ്പോൾ ശിഷ്യൻ ഗുരുവിന്റെ അടുത്തെത്തി. കൂടെ ആ സ്ത്രീയും ഉണ്ടായിരുന്നു. അവൾ പറഞ്ഞു: ഇദ്ദേഹത്തെ വശത്താക്കാനുള്ള എന്റെ ശ്രമം വിജയിച്ചില്ല. എന്റെ സ്വത്തുക്കൾ ഞാൻ ആശ്രമത്തിനു നൽകുകയാണ്. എനിക്കും നിങ്ങളോടൊപ്പം ജീവിക്കണം.

Read Also : അർഹിക്കുന്ന ബഹുമാനം കിട്ടുന്നില്ലേ; മൂല്യം തിരിച്ചറിയാത്തവരുടെ പിടിയിൽ നിന്ന് രക്ഷപെടാൻ പഠിക്കാം

സ്വന്തം ന്യൂനതകളെ മറയ്ക്കാനുള്ള എളുപ്പതന്ത്രം അവ മറ്റുള്ളവരിൽ ആരോപിക്കുക എന്നതാണ്. അന്യന്റെ ധാർമികതയെക്കുറിച്ചും സദാചാരത്തെക്കുറിച്ചും അധികവ്യാകുലതയുള്ളവർ എന്തെങ്കിലുമൊക്കെ ഒളിക്കാനുള്ള വരാണ്. എല്ലാവരും അവനവന്റെ സാമർഥ്യത്തിലൂടെയും ബലഹീനതയിലൂടെയുമാണ് കടന്നുപോകുന്നത്. വേറൊരാൾക്കും അതിന്റെ ആഴമോ പരപ്പോ കണ്ടെത്താനാകില്ല. നിലവിലുള്ള പൊതുധാരണകളുടെയും സ്വന്തം അനുഭവങ്ങളുടെയും പരിമിതിക്കുള്ളിൽനിന്നു നടത്തുന്ന ഒരു നിരീക്ഷണവും യാഥാർഥ്യമല്ല. ആരും മറ്റൊരാളുടെ അതേ മനോഭാവത്തിലൂടെയും കാഴ്ചപ്പാടിലൂടെയും ജീവിക്കുന്നില്ല. 

അപരന്റെ ബലഹീനതകളിലൂടെ മാത്രം സഞ്ചരിക്കുന്നവരാണ് ഏറ്റവും വലിയ ബലഹീനർ. എന്തിനാണ് എല്ലാവരെയും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നത്? അപരന്റെ ആത്മവിശ്വാസത്തിനും അതിജീവനശേഷിക്കും എന്തുകൊണ്ടാണ് പ്രാധാന്യം നൽകാത്തത്? ഏതു തെറ്റുകാരനിലും നന്മയുടെ കണികകളുണ്ട്. അന്യർക്കു ലഭിച്ച അവസരങ്ങളെക്കുറിച്ച് ആകുലപ്പെടാതിരിക്കുക എന്നതാണ് മനസ്സമാധാനത്തിനുള്ള ആദ്യപടി. എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന ജീവിതമുണ്ടെന്നും അതിന് അവരെ അനുവദിക്കുകയാണ് വേണ്ടതെന്നുമുള്ള തിരിച്ചറിവ് ഓരോരുത്തരിലും ഉണ്ടായാൽ സ്വന്തം താൽപര്യങ്ങൾ പിന്തുടരാൻ ആർക്കും ആരെയും ഭയപ്പെടേണ്ടിവരില്ല.

Content Summary : How to Find Peace of Mind

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS