മികച്ച ശമ്പളമുണ്ട്, പക്ഷേ ഈ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ കുറവ്; കാരണം?

HIGHLIGHTS
  • സ്ത്രീകൾ കടന്നുചെല്ലാത്ത മേഖലകൾ പുതിയ കാലത്ത് വളരെ കുറവാണ്.
  • അപൂർവം ചില മേഖലകളിൽ ഇന്നും പുരുഷ മേൽക്കോയ്മ നിലനിൽക്കുന്നു.
women-job-career
Representative image. Photo Credit: skynesher/istockphoto.com
SHARE

പ്രഫഷനലായി ജോലി ചെയ്തു ജീവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിയതോടെ മിക്കവാറും എല്ലാ മേഖലകളിലും പുരുഷൻമാർക്കൊപ്പമോ കൂടുതലായോ സ്ത്രീകളുണ്ട്. നേരത്തേ പുരുഷൻമാർ മാത്രമുണ്ടായിരുന്ന വ്യവസായ രംഗങ്ങളിൽ പോലും ഇപ്പോൾ ഗണ്യമായ സ്ത്രീസാന്നിധ്യമുണ്ട്.

Read Also : ധൈര്യമായി പഠിക്കാം സ്റ്റാറ്റിസ്റ്റിക്സ്; വിദഗ്ധരെ കാത്ത് തൊഴിലവസരങ്ങളനവധി

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സ്ത്രീകൾ കുറവായിരുന്ന കാലത്താണ് പല കരിയറി ലും പുരുഷ മേധാവിത്വം നിലനിന്നിരുന്നത്. വിദ്യാഭ്യാസം നേടുന്നതിൽ സ്ത്രീകൾ പുരുഷൻമാരേക്കാൾ മുന്നിലെത്തിയതോ ടെ ജോലി അവസരങ്ങളുടെ വാതിലും അവർക്കു മുന്നിൽ തുറന്നു.

സ്ത്രീകൾ കടന്നുചെല്ലാത്ത മേഖലകൾ പുതിയ കാലത്ത് വളരെ കുറവാണ്. എന്നാലും അപൂർവം ചില മേഖലകളിൽ ഇന്നും പുരുഷ മേൽക്കോയ്മ നിലനിൽക്കുന്നു. സ്ത്രീകൾക്ക് ആ രംഗങ്ങൾ വിലക്കപ്പെട്ടിട്ടില്ല. കൂടുതലായി സ്ത്രീകൾ എത്തുന്നുമുണ്ട്. എന്നാലും 25 ശതമാനത്തിലും കുറവു മാത്രം സ്ത്രീസാന്നിധ്യമുള്ള ചില മേഖലകളും സാധ്യതകളും വിലയിരുത്തുകയാണ്. 

സോഫ്റ്റ്‌വെയർ ഡവലപ്പർമാർ

ഈ മേഖലയിൽ ഇന്നും 19 ശതമാനം മാത്രമാണ് സ്ത്രീകൾ. സാങ്കേതിക വിദ്യയിലെ ബിരുദമാണ് യോഗ്യതയായി വേണ്ടത്. ശരാശരി ശമ്പളമാണ് ലഭിക്കുന്നത്. പകുതിയിലധികം പേർക്കും കുറഞ്ഞ ശമ്പളം ലഭിക്കുമ്പോൾ കുറച്ചുപേർക്ക് ഉയർന്ന വേതനം ലഭിക്കുന്നുമുണ്ട്. നിലവിൽ കൂടുതലായി പെൺകുട്ടികൾ ഈ ജോലി ലക്ഷ്യമാക്കിത്തന്നെ ഉയർന്ന ബിരുദം നേടുകയും മികച്ച ജോലി സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. 

കർഷകർ

യുഎസിൽ ഇന്നും കാർഷിക മേഖലയിൽ സ്ത്രീകളുടെ എണ്ണം 24 ശതമാനം മാത്രമാണ്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൃഷിയിൽ ഏർപ്പെടുന്നവർ അസംഘടിതരുമാണ്. വിദ്യാഭ്യാസ യോഗ്യത വേണ്ടെങ്കിലും കുറഞ്ഞ വേതനം മാത്രമേ ലഭിക്കൂ എന്നാണ് കൃഷിയെ അനാകർഷകവും ലാഭകരമല്ലാതാക്കി മാറ്റുന്നതും. കൃഷിയുമായി ബന്ധപ്പെട്ട് പല മേഖലകളിലായി ഇന്ന് ഒട്ടേറെ മികച്ച കോഴ്സുകളുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദവും നേടാനുള്ള അവസരങ്ങളുമുണ്ട്. എന്നാൽ, ഈ രംഗത്തേക്കിറങ്ങാൻ സ്ത്രീകൾ മടി കാണിക്കുന്നു എന്നാണ് പല രാജ്യങ്ങളിൽനിന്നുമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. 

നിർമാണ തൊഴിലാളികൾ

9.9 ശതമാനമാണ് ഈ മേഖലയിലെ സ്ത്രീ സാന്നിധ്യം. സാധാരണ തൊഴിലാളികൾക്കു കുറഞ്ഞ ശമ്പളം മാത്രമാണു ലഭിക്കുന്നതെങ്കിലും പ്രത്യേക കഴിവുള്ളവർക്ക് ഉയർന്ന ശമ്പളം ലഭിക്കുന്നുണ്ട്. ജോലി പരിചയം കൂടുന്നതനുസരിച്ച് ശമ്പളവും കൂടാം. 

ഫിനാൻഷ്യൽ അനലിസ്റ്റ്

39 ശതമാനം സ്ത്രീകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു എന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ബിരുദമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. എന്നാൽ, ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഉയർന്ന വേതനം ലഭിക്കാറുണ്ട്.  

എയ്റോസ്പേസ് എൻജിനീയർ 

ഈ വിഭാഗത്തിൽ ഇന്നും വെറും 8 ശതമാനം മാത്രമാണ് സ്ത്രീകൾ. ബിരുദം അടിസ്ഥാന യോഗ്യതയായുള്ള ഈ ജോലിക്ക് ശരാശരിയിൽ കൂടുതൽ വേതനം ലഭിക്കാറുണ്ട്. 

ടെലിവിഷൻ, വിഡിയോ ക്യാമറ ഓപറേറ്റർ, എഡിറ്റർ 

വിദ്യാഭ്യാസ യോഗ്യതയേക്കാൾ അഭിരുചിക്കു പ്രാധാന്യമുള്ള ഈ മേഖലയിൽ അടുത്തകാലത്തായി സ്ത്രീകളും സാന്നിധ്യമറിയിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാലും നിലവിൽ 21 ശതമാനം മാത്രമാണ് അവരുടെ സാന്നിധ്യം. ശരാശരിക്കും ഉയർന്ന ശമ്പളം ലഭിക്കുന്ന ഈ രംഗത്ത് ജോലി പരിചയത്തിനും കഴിവിനും അനുസരിച്ച് ഉയർന്ന വേതനം പ്രതീക്ഷിക്കാം. 

ആർക്കിടെക്റ്റ്

വിദ്യാർഥികളിൽ പകുതിയിലധികം പേരും പെൺകുട്ടികളാണെങ്കിലും 25 ശതമാനം പേർ മാത്രമാണ് ആർക്കിടെക്റ്റുമാരായി ജോലി ചെയ്യുന്നത്. ബിരുദ യോഗ്യതയ്ക്കു സവിശേഷ കഴിവുള്ളവർക്കും അധിക യോഗ്യതയുള്ളവർക്കും മുൻഗണന ലഭിക്കാറുണ്ട്. 

ഫ്ലൈറ്റ് എൻജിനീയർ, പൈലറ്റ് 

പൈലറ്റുമാരായും ഫ്ലൈറ്റ് എൻജിനീയർമാരായും ജോലി ചെയ്യുന്നത് 5 ശതമാനം സ്ത്രീകൾ മാത്രമാണ്. അടിസ്ഥാന യോഗ്യത ബിരുദമാണെങ്കിലും കൂടുതൽ സമയം വിമാനം പറത്തിയതിന്റെ ജോലി പരിചയം മുതൽക്കൂട്ടാണ്. മികച്ച ശമ്പളമാണ് ഈ മേഖലയിൽ ലഭിക്കുന്നത്. കുറച്ചുകാലം മുൻപു വരെ പുരുഷൻമാർ മാത്രമാണ് ഫ്ലൈറ്റ് എൻജിനീയർമാരായി ജോലി ചെയ്തിരുന്നത്. 

അഗ്നിരക്ഷാ സേന

പൂർണമായും പുരുഷ കേന്ദ്രീകൃതമാണ് ഈ രംഗം. ശാരീരികാധ്വാനം വേണ്ടതും ഉയർന്ന കെട്ടിടങ്ങളിൽ ഉൾപ്പെടെ പ്രവർത്തിക്കേണ്ടതും ജോലിയുടെ സാഹസിക സ്വഭാവവും കൊണ്ട് കുറച്ചു സ്ത്രീകൾ മാത്രമാണ് അഗ്നി രക്ഷാ സേനയിൽ പ്രവർത്തിക്കുന്നത്. നിലവിൽ 3.5 ശതമാനം മാത്രമാണ് സ്ത്രീ സാന്നിധ്യം. സ്കൂൾ വിദ്യാഭ്യാസം കൊണ്ടു മാത്രം ജോലി ലഭിക്കുമെങ്കിലും ശമ്പളം ശരാശരിയിലും കുറവാണ്. 

അഭിഭാഷകർ, വെറ്ററിനറി ഡോക്ടർമാർ, കൊമേഴ്സ്യൽ–ഇൻഡസ്ട്രിയൽ ഡിസൈനർമാർ, മാർക്കറ്റിങ് മാനേജർ, ഒപ്റ്റോമെട്രിസ്റ്റ്, മാനേജ്മെന്റ് അനലിസ്റ്റ്, സെയിൽസ് മാനേജർ, കെമിസ്റ്റ് എന്നിങ്ങനെയുള്ള മേഖലകളും നേരത്തേ പുരുഷ കേന്ദ്രീകൃതമായിരുന്നു. എന്നാൽ നിലവിൽ, 40 ശതമാനത്തിലധികം സ്ത്രീകൾ ഈ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. അവരുടെ എണ്ണം നാൾക്കുനാൾ കൂടുകയും ചെയ്യുന്നു. 

Content Summary : Why These 9 Male-Dominated Industries Are Good for Women’s Careers

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS