പ്രസ്താവന ചോദ്യങ്ങൾ ഇനി കുഴക്കില്ല; കുറഞ്ഞ സമയം കൊണ്ട് ഉത്തരമെഴുതാൻ ഇങ്ങനെ പരിശീലിക്കാം

HIGHLIGHTS
  • ചോദ്യം വ്യക്തമായി മനസ്സിലാക്കിയ ശേഷമേ ഉത്തരം മാർക്ക് ചെയ്യാവൂ
question-mark-confusing-facts-tierney-mj-shutterstock-com
Representative Image. Photo Credit : TierneyMJ/Shutterstock.com
SHARE

പിഎസ്‌സി പരീക്ഷകളിൽ ഇപ്പോൾ ധാരാളമായി പ്രസ്താവന രീതിയിലുള്ള ചോദ്യങ്ങൾ കാണാറുണ്ട്. ഉദ്യോഗാർഥികളുടെ സമയം പരമാവധി കളയാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ചോദ്യങ്ങൾക്കു ചുരുങ്ങിയ സമയം കൊണ്ട് കൃത്യമായ ഉത്തരം കണ്ടെത്താൻ നല്ല പരിശീലനം വേണം. തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയേതെന്ന ചോദ്യവും തെറ്റേതെന്ന ചോദ്യവും ഉണ്ടാവാറുണ്ട്. ചോദ്യം വ്യക്തമായി മനസ്സിലാക്കിയ ശേഷമേ ഉത്തരം മാർക്ക് ചെയ്യാവൂ. ഇത്തരം പരമാവധി ചോദ്യങ്ങൾ പരിശീലിച്ചു പഠിക്കണം. ചില ഉദാഹരണ ചോദ്യങ്ങൾ ചുവടെ:

1. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക.
(1) സൂര്യപ്രകാശത്തിന് അന്തരീക്ഷത്തിലെ ജല കണികകളിൽ സംഭവിക്കുന്ന പ്രകീർണനം മഴവിൽ ഉണ്ടാകുന്നതിനു കാരണമാകുന്നു.
(2) സൂര്യപ്രകാശം ജല കണികകളിലൂടെ കടന്നുപോകുമ്പോൾ അപവർത്തനത്തിനും ആന്തര പ്രതിപതനത്തിനും വിധേയമാകുന്നു.
(3) തരംഗ ദൈർഘ്യത്തിന് അനുസരിച്ച് മഴവില്ലിന്റെ പുറംവക്കിൽ വയലറ്റും അകവശത്ത് ചുവപ്പും മറ്റു വർണങ്ങൾ ഇവയ്ക്കിടയിലായും കാണപ്പെടുന്നു.

A. (1), (3) എന്നിവ
B. (2), (3) എന്നിവ
C. (2) മാത്രം
D. (3) മാത്രം

2. ദീർഘദൃഷ്ടിയുള്ള വ്യക്തിയുടെ നിയർ പോയിന്റ് എത്ര ?

A. 25 cm
B. 25 cm ൽ കൂടുതൽ
C. 25 cm ൽ കുറവ്
D. ഇവയൊന്നുമല്ല

3. ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
(1) ഓരോ മാധ്യമത്തിലും പ്രകാശം കടന്നുപോകുന്നത് വ്യത്യസ്ത വേഗത്തിലാണ്.
(2) പ്രകാശ വേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവാണ് പ്രകാശിക സാന്ദ്രത.
(3) പ്രകാശിക സാന്ദ്രത കൂടുംതോറും പ്രകാശവേഗം കുറയുന്നു.
(4) പ്രകാശിക സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമമാണ് വായു.

A. (1), (2) എന്നിവ
B. (1), (2), (4) എന്നിവ
C. (3), (4) എന്നിവ
D. (1), (2), (3), (4) എന്നിവ

4. സമന്വിത പ്രകാശം ഘടക വർണങ്ങളായി വേർതിരിയുന്ന പ്രതിഭാസമാണ്–

A. വിസരണം
B. പ്രതിപതനം
C. പ്രതിഫലനം
D. പ്രകീർണനം

5. ന്യൂ കാർട്ടീഷൻ ചിഹ്ന രീതിയുടെ നിർണയവുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

(1) ദർപ്പണം, ലെൻസ് എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിൽ ദൂരം അളക്കുന്നത് ഗ്രാഫിലെ അക്ഷങ്ങളുടേതിനു സമാനമായാണ്.
(2) ദർപ്പണത്തിന്റെ പോൾ, മൂലബിന്ദു (ഒറിജിൻ O) ആയി കണക്കാക്കിയാണ് നീളം അളക്കുന്നത്.
(3) ‘O’ യിൽനിന്നു വലത്തോട്ട് അളക്കുന്നവ പോസിറ്റീവും എതിർദിശയിൽ അളക്കുന്നവ നെഗറ്റീവുമായിരിക്കും.
(4) പതന രശ്മി ഇടത്തുനിന്നു വലത്തോട്ട് സഞ്ചരിക്കുന്നതായി പരിഗണിക്കുന്നു.

A. (1), (2), (3), (4) എന്നിവ
B. (2), (4) എന്നിവ
C. (1), (2), (3) എന്നിവ
D. (2), (3), (4) എന്നിവ

ഉത്തരങ്ങൾ
1. D, 2. B, 3. D, 4. D, 5. A

Content Summary : How to crack statement questions in PSC examinations

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA