ആളുകൾ ഓർത്തിരിക്കാൻ രണ്ടു വഴികൾ; ആത്മാർഥമായി ജോലി ചെയ്തിട്ടും അംഗീകാരം ലഭിച്ചില്ലെന്ന് ഇനി പരാതിപ്പെടല്ലേ...

HIGHLIGHTS
  • അടയാളങ്ങൾ അവശേഷിപ്പിക്കുന്നവർക്ക് അസ്തമിക്കാനാകില്ല.
  • സ്വന്തം സാമർഥ്യമേഖല കണ്ടെത്തണം.
positive-thought
Representative image. Photo Credit : GaudiLab/Shutterstock
SHARE

ദേഷ്യം വന്നപ്പോൾ അക്ബർ ബീർബലിനെ കൊട്ടാരത്തിൽനിന്നു പുറത്താക്കി. ബീർബൽ ദൂരെയുള്ള ഗ്രാമത്തിൽ വേഷപ്രച്ഛന്നനായി ജീവിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ രാജാവിനു മനസ്സിലായി; ബീർബൽ ഇല്ലാതെ മുന്നോട്ടു പോകാനാകില്ല. അദ്ദേഹത്തിന്റെ ബുദ്ധിയാണ് രാജാവിനെ പലപ്പോഴും രക്ഷിച്ചിരുന്നത്. ഭടന്മാർ രാജ്യം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും ബീർബലിനെ കണ്ടെത്താനായില്ല. രാജാവ് ഒരു ബുദ്ധി പ്രയോഗിച്ചു. തന്റെ ഗ്രാമത്തലവന്മാർ ക്കായി ഒരു കൽപന പുറപ്പെടുവിച്ചു. എല്ലാ ഗ്രാമത്തിൽനിന്നും ഒരു കലം നിറയെ അറിവോ പണമോ കൊണ്ടുവരണം. എല്ലാവരും പണം നിറയ്ക്കാൻ വഴികളാലോചിച്ചപ്പോൾ ബീർബൽ ചെറിയ തണ്ണിമത്തൻ കലത്തിലിട്ട് തണ്ട് മുറിക്കാതെ നിർത്തി. അതു കലത്തിനൊപ്പം വളർന്നപ്പോൾ തണ്ട് മുറിച്ച് കൊട്ടാരത്തിലെത്തിച്ചു. ഒരു നിർദേശവുമുണ്ടായിരുന്നു. മത്തൻ മുറിക്കാതെയും കലം പൊട്ടിക്കാതെയും ഫലം പുറത്തെടുക്കണം. അതു ബീർബലിന്റെ ബുദ്ധിയാണെന്നു തിരിച്ചറിഞ്ഞ രാജാവ് അദ്ദേഹത്തെ വിളിച്ചുവരുത്തി.

Read Also : പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാറുണ്ടോ?; ഒറ്റയ്ക്കല്ല, ഒരുമിച്ചു നിന്നു നേരിടാം

അടയാളങ്ങൾ അവശേഷിപ്പിക്കുന്നവർക്ക് അസ്തമിക്കാനാകില്ല. എന്തെങ്കിലുമൊക്കെ ചെയ്യുന്നവർ എങ്ങനെയെങ്കി ലുമൊക്കെ കടന്നുപോകും. അവരുടേതായ ഒരു തിരിച്ചറിയൽ രേഖയും ആരുടെ പക്കലുമുണ്ടാകില്ല. ആളുകൾ ഓർത്തിരിക്കാൻ രണ്ടു വഴികളുണ്ട്. ഒന്നുകിൽ ഏറ്റവും നന്നായി ചെയ്യണം, അല്ലെങ്കിൽ ഏറ്റവും മോശമായി ചെയ്യണം. വൃത്തികേടു ചെയ്യുന്നവർ മിനിറ്റുകൾക്കുള്ളിൽ പുറത്താകും. വൃത്തിയായി ചെയ്യുന്നവർ ആയുസ്സിനുശേഷവും ജീവിക്കും. ആരും അനിവാര്യരല്ല എന്നതു സത്യംതന്നെ. പക്ഷേ, ചിലർ മുൻഗണനാ പട്ടികയിൽ ആദ്യം തന്നെയുണ്ടാകും. അതിന് ഒരു കാരണമേയുള്ളൂ. അവർക്കു പകരംവയ്ക്കാനാരുമില്ല. 

കയ്യൊപ്പുള്ള എന്തെങ്കിലും ചെയ്യുക എന്നതാണ് ജീവിതത്തിനും കാലത്തിനും നൽകാൻ കഴിയുന്ന ക്രിയാത്മക മറുപടി. അവനവൻ ഏർപ്പെട്ടിരിക്കുന്ന തൊഴിൽ ചെയ്യുന്ന അനേകരുണ്ടാകും. അവരിലൊരാളാകാൻ എളുപ്പവുമാണ്. അനന്യരാകാൻ ചില ചുവടുവയ്പുകൾ വേണം. സ്വന്തം സാമർഥ്യമേഖല കണ്ടെത്തണം. അതിനു പ്രയത്നത്തിലൂടെയും പരിശീലനത്തിലൂടെയും മൂർച്ച കൂട്ടണം, വ്യത്യസ്തമായ പരീക്ഷണങ്ങൾ നടത്തണം, പുതിയ കാര്യങ്ങൾ ചെയ്യണം, തനിക്കു മാത്രം ചെയ്യാൻ കഴിയുന്നവ ഏറ്റെടുത്തു ചെയ്യണം.

Content Summary : Why do we need an approval from others for our hard work

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA