ജോലിയിൽ ഉയർച്ച വേണോ?; കഴിവിനൊപ്പം അവസരവും വളർത്താൻ ഇങ്ങനെ ചെയ്യാം

HIGHLIGHTS
  • ലക്ഷ്യത്തെക്കുറിച്ചെഴുതുമ്പോൾ ഒരു തരത്തിലുള്ള ആശങ്കയും തോന്നേണ്ടതില്ല.
  • ഏതു തരത്തിലുള്ള ജോലി കൈകാര്യം ചെയ്യാനാണ് താൽപര്യം എന്നു വ്യക്തമായി പറയാം.
career-objective
Representative image. Photo Credit : Dragon Images/Shutterstock
SHARE

തിരഞ്ഞെടുക്കുന്ന കരിയർ ഏതാണെങ്കിലും ലക്ഷ്യബോധമില്ലാതെ ജീവിതത്തിൽ മുന്നേറാനാവില്ല. കരിയർ ഒബ്ജക്ടീവ് ആഥവാ കരിയറിനെക്കുറിച്ചുള്ള സ്വപ്നമാണ് മുന്നോട്ടോപോകാനും ആഗ്രഹം സാക്ഷാത്കരിക്കാനും സഹായിക്കുന്നത്. ഏതാനും വാചകങ്ങളിൽ, ഏറ്റവും കുറച്ചു വാക്കുകളിൽ ലക്ഷ്യം വ്യക്തമാക്കിയാൽ റെസ്യൂമെയും നന്നാകും. കരിയറിന്റെ തു‌ടക്കമല്ല ഒബ്ജക്ടീവ്; സ്വപ്നം കാണുന്ന ആത്യന്തിക പദവി തന്നെയാണ്. ചിലർ ജീവിത പശ്ചാത്തലം വിശദമാക്കിയാണ് ലക്ഷ്യം നിർണയിക്കുന്നത്.  

Read Also : ലോകമെങ്ങും ഇംഗ്ലിഷ് പഠിപ്പിക്കാം,മികച്ച ശമ്പളം! അറിയാം ടെഫ്ൽ, ടീസോൾ സർട്ടിഫിക്കേഷനുകൾ

കരിയർ ട്രാക്ക് 

ജീവിതത്തിൽ ഏതു ദിശയിലേക്കു തിരിയണം എന്നതിനെക്കുറിച്ചുള്ള സ്വപ്നം കൂടിയാണ് കരിയർ ഒബ്ജക്ടീവ്. ഏതു ട്രാക്കിലൂടെ ലക്ഷ്യത്തിലെത്താം എന്ന തിരിച്ചറിവ് എന്ന് ഇതിനെ വിശേഷിപ്പിക്കാം. ലക്ഷ്യത്തെക്കുറിച്ചെഴുതുമ്പോൾ ഒരു തരത്തിലുള്ള ആശങ്കയും തോന്നേണ്ടതില്ല. ലക്ഷ്യം ഫോർമലായിപ്പോയോ, കൂടുതൽ ഔദ്യോഗികമായോ എന്നൊന്നും ആലോചിക്കാതെതന്നെ പറയാൻ കഴിയണം. ഏതു തരത്തിലുള്ള ജോലി കൈകാര്യം ചെയ്യാനാണ് താൽപര്യം എന്നു വ്യക്തമായി പറയാം. ഏതു മേഖലയാണ് സ്വപ്നം കാണുന്നതെന്നും പറയാം. എന്നാൽ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ എന്തുമാത്രം ജോലി പരിചയം നേടണം, ഏതൊക്കെ പദവികൾ വഹിക്കേണ്ടിവരും എന്നതിനെക്കുറിച്ചു ധാരണ വേണം. 

മുന്നോട്ടുപോകാനുള്ള കരുത്ത് 

റെസ്യൂമെയിൽ ഓരോരുത്തരും കരിയർ ഒബ്ജക്ടീവ് എഴുതുന്നത് ഓരോ വിധത്തിലാണ്. ഉയർന്ന പദവിയിലെത്താനുള്ള പദവികൾ ഒന്നൊന്നായി വിശദീകരിക്കുന്ന റെസ്യൂമെകളുണ്ട്. ബാങ്കിലെ ടെല്ലർ പദവിയിലുള്ള വ്യക്തിയുടെ ലക്ഷ്യം ടെല്ലർ മാനേജരാകുക എന്നതായിരിക്കും. എന്നാൽ മാനേജ്മെന്റ് പദവിയിലേക്ക് പെട്ടെന്നൊരുനാൾ എത്താനാകില്ല. അതിന് പ്രവൃത്തി പരിചയം വേണം. മുന്നോടിയായി പല പദവികളും വഹിക്കേണ്ടിവരും എന്നതൊക്കെ ചിലർ റെസ്യൂമെയിൽ തന്നെ വ്യക്തമാക്കും. നിലവിലിരിക്കുന്ന ജോലിയിൽ നിന്ന് മാനേജ്മെന്റ് പദവിയിൽ എത്താൻ വിജയിക്കേണ്ട കോഴ്സുകളെക്കുറിച്ചു കൂടി റെസ്യൂമെയിൽ വ്യക്തമാക്കിയാൽ ലക്ഷ്യത്തെക്കുറിച്ച് ബോധമുള്ള വ്യക്തിയാണെന്നു തൊഴിലുടമയ്ക്കു മനസ്സിലാകും. അതോടെ കരിയറിന്റെ ഉയർച്ചയിലേക്കുള്ള വഴിയും വ്യക്തമാകും. 

Read Also : നയതന്ത്ര മേഖലയിൽ മുതൽ ബിസിനസ്സിൽ വരെ തിളങ്ങാം; പഠിക്കാം ഈ ഡിപ്ലോമ കോഴ്സുകൾ

മുൻഗണനാ ലിസ്റ്റ് 

കരിയർ ചോയ്സ് എന്നതു വെറുമൊരു തീരുമാനമല്ല; ദൃഡനിശ്ചയമാണ്. കൂടുതൽ വിദ്യാഭ്യാസം, പരിശീലനം, ജോലി പരിചയം എന്നിവ നേടുന്നതിലൂടെ മാത്രമേ സ്വപ്ന കരിയർ അഥവാ സ്വപ്ന പദവിയിൽ എത്താൻ കഴിയൂ. എന്തൊക്കെ ചെയ്താലാണ് കരിയറിന്റെ ഉയർച്ചയിൽ എത്തുക എന്നതിനെക്കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതമാണ്. ആഗ്രഹിക്കുന്ന ജോലിയിൽ എത്തിച്ചേരാൻ ബിരുദമാണ് വേണ്ടതെങ്കിൽ അതേ ബിരുദം നേടാൻ കഴിയുന്ന കോളജുകൾ കണ്ടെത്തി അപേക്ഷ സമർപ്പിക്കുന്നതാണ് ആദ്യ പടി. ബിരുദം നേടുന്നവർക്ക് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ കണ്ടെത്തേണ്ടിവരും. അവയിൽ ഏറ്റവും മികച്ച ഓഫർ മുന്നോട്ടുവയ്ക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുന്നതും കരിയറിന്റെ മുകളിലേക്കുള്ള വളർച്ചയുടെ ഘട്ടങ്ങൾ തന്നെയാണ്. 

പടിപടിയായി മുന്നോട്ട് 

താൽപര്യങ്ങളും അഭിരുചികളും ലക്ഷ്യങ്ങളും തൊഴിലുടമയ്ക്ക് മനസ്സിലാകുന്ന തരത്തിൽ വ്യക്തമാക്കാൻ കഴിയുന്ന ജീവനക്കാരനു മാത്രമേ കരിയറിലെ നേട്ടം സ്വപ്നം കാണാൻ കഴിയൂ. ജോലി ചെയ്യുന്ന അതേ മേഖലയിലെ ഉയർച്ച തന്നെയാണ് ലക്ഷ്യമെങ്കിൽ നിലവിൽ ചെയ്യുന്ന ജോലിയിലും സ്ഥാപനത്തിലും മനസ്സർപ്പിക്കുകയാണ് പ്രധാനം. ചില കഴിവുകൾ ഉണ്ടെങ്കിലും അവ നിലവിൽ ഉപയോഗിക്കുന്നുണ്ടാകില്ല. ആ കഴിവുകൾ കൂടി ഉപയോഗിച്ച് ഉയർന്ന പദവിയിൽ എത്തുന്നതിനെക്കുറിച്ച് തൊഴിലുടമയുമായി തുറന്നു സംസാരിക്കണം. ജീവനക്കാരുടെ കഴിവുകളെക്കുറിച്ച് തൊഴിലുടമയ്ക്ക് വ്യക്തമായ ധാരണ ഇല്ലാത്തതായിരിക്കും പലപ്പോഴും ഉയർച്ചയ്ക്ക് ത‌ടസ്സമാകുന്നത്. കഴിവുകളും യോഗ്യതയുമാണ് ഓരോ വ്യക്തിയെയും  ഉന്നതിയിൽ എത്തിക്കുന്നത്. എന്നാൽ ഉപയോഗിക്കാത്ത കഴിവുകൾ കൊണ്ട് ജീവനക്കാർക്കോ സഥാപനത്തിനോ ഒരു നേട്ടവുമില്ല. കഴിവുകൾ ഉപയോഗിക്കുന്നതിലൂടെ മാത്രമേ ജീവനക്കാരനു സംതൃപ്തിയും ലഭിക്കൂ. ഓരോ ജീവനക്കാരുടെയും കഴിവുകൾ കണ്ടറിഞ്ഞ് അവസരങ്ങൾ നൽകി മുന്നോട്ടുകൊണ്ടുവരിക എന്നതായിരിക്കണം സ്ഥാപനത്തിന്റെ ലക്ഷ്യം. അല്ലെങ്കിൽ ജീവനക്കാരുടെ അസംതൃപ്തി  വളരുകയും സ്ഥാപനത്തിന്റെ ഉൽപ്പാദനക്ഷമതയെയും സൽപ്പേരിനെയും ബാധിക്കുകയും ചെയ്യും. 

Content Summary : Unlocking Your Potential: How to Secure a Promotion at Work

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS