എന്റെ ജീവിതത്തിൽ മാത്രം ഒന്നും ശരിയാകുന്നില്ലെന്ന് ചിന്തിക്കാറുണ്ടോ?; സമാധാനം ഇങ്ങനെ നേടാം

HIGHLIGHTS
  • ജീവിതത്തിലെ കുറച്ചുസമയം പ്രത്യേകാന്തരീക്ഷത്തിൽ രൂപപ്പെടുത്തുന്നതല്ല ധ്യാനവും പ്രാർഥനയും.
  • എല്ലാ ജീവിതസാഹചര്യങ്ങളിലും ഒരാൾ പുലർത്തുന്ന മനോഭാവമാണ് അയാളിലെ ആത്മീയത.
positive-thought
Representative image. Photo Credit : Billion Photos/Shutterstock
SHARE

നാട്ടിലാകെ അറിയപ്പെടുന്ന ഗുരു നദീതീരത്തുള്ള പാറക്കല്ലിലിരുന്ന് ധ്യാനിക്കുകയാണ്. ആ സമയത്താണ് അതേ കല്ലിൽ തുണി കഴുകുന്ന അലക്കുകാരനും അവിടെത്തിയത്. അവിടെ മറ്റൊരു കല്ലുമില്ല. അയാൾ രണ്ടു മണിക്കൂറോളം കാത്തിരുന്നു. എന്നിട്ടും ഗുരു ഉണരാത്തതിനാൽ അലക്കുകാരൻ അദ്ദേഹത്തിന്റെ അടുത്തെത്തി ചോദിച്ചു: അങ്ങ് അൽപം മാറിയിരിക്കുമോ? എനിക്കു തുണി അലക്കാൻ വേറെ കല്ലില്ല. അതൃപ്തി വെളിവാക്കി ഗുരു മാറിയിരുന്നു. അലക്കു തുടങ്ങിയപ്പോൾ കുറച്ചു വെള്ളം ഗുരുവിന്റെ ദേഹത്തും തെറിച്ചു. ദേഷ്യം വന്ന അദ്ദേഹം ചോദിച്ചു: നിങ്ങൾക്കു മര്യാദയില്ലേ? എന്റെ ദേഹം മുഴുവൻ ചെളിയായി. അലക്കുകാരൻ പിന്നവിടെ നിന്നില്ല. ഗുരുവിന്റെ കാൽക്കൽവീണ് ക്ഷമ പറഞ്ഞ് അവിടെനിന്നു പോയി. ഇവരിൽ ആരാണ് യഥാർഥഗുരു?

Read Also : പ്രശ്നം വരുമ്പോൾ ഒപ്പമുള്ളവർ കൈയൊഴിയാറുണ്ടോ?; പരാതി വേണ്ട, കാരണമിതാണ്

ധ്യാനസമയത്തെ മനസ്സിന്റെ നിയന്ത്രണമല്ല, ധ്യാനത്തിനു മുൻപും പിൻപുമുള്ള പ്രവൃത്തികളിലെ സുകൃതമാണ് ആത്മീയത. എല്ലാം അനുകൂലമായ സമയത്ത് എല്ലാവരും വിശുദ്ധരാണ്. സന്തോഷത്തിന്റെയും അതൃപ്തിയുടെയും മേച്ചിൽപ്പുറങ്ങളിലൂടെ സ്വൈരവിഹാരം നടത്താം. പ്രതികൂല ഘടകങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോഴറിയാം ഓരോരുത്തരുടെയും ഉള്ളിലെ യഥാർഥ വിശുദ്ധി. 

ജീവിതത്തിലെ കുറച്ചുസമയം പ്രത്യേകാന്തരീക്ഷത്തിൽ രൂപപ്പെടുത്തുന്നതല്ല ധ്യാനവും പ്രാർഥനയും. ജീവിതമാണ് ധ്യാനം. എല്ലാ ജീവിതസാഹചര്യങ്ങളിലും ഒരാൾ പുലർത്തുന്ന മനോഭാവമാണ് അയാളിലെ ആത്മീയത. മന്ത്രങ്ങ ളുയരുന്ന സമയത്തും മനസ്സിൽ അധമവികാരങ്ങൾ അലയടിക്കുന്നുണ്ടെങ്കിൽ ആ ഈശ്വരധ്യാനത്തിൽ എന്തു പ്രയോജനം? ചെയ്തികളിൽ നെറിയില്ലാത്ത ഒരാളുടെയും പ്രാർഥനകൾ നേരാകില്ല. ആരും ബാഹ്യഘടകങ്ങളിൽ പ്രകോപിതരാകുന്നതല്ല. ഉള്ളിലെ നിഷേധരൂപങ്ങൾ അനുയോജ്യസമയത്തു പുറത്തുവരുന്നതാണ്. 

Read Also : ബന്ധങ്ങൾ തകർന്നെന്ന് പരാതിപ്പെടുന്നവരോട്; രണ്ടുണ്ട് കാരണങ്ങൾ

അത്തരം കുറവുകളെ തിരുത്താതെ വൃത്തിയുള്ള പരിസരവും സുഗന്ധമുള്ള അന്തരീക്ഷവും സമാധാനം തരുമെന്നു കരുതി അവിടെ ധ്യാനനിമഗ്നരാകുന്നതിലാണ് അപാകതയുള്ളത്. ആത്മനിയന്ത്രണമില്ലാത്തവരുടെ ആദ്യലക്ഷ്യം അതു നേടിയെടുക്കുക എന്നതാകണം. അപ്പോൾ വിശുദ്ധസ്ഥലങ്ങൾ തേടി അലയേണ്ടി വരില്ല. സ്വയം നന്നായാൽ ജീവിക്കുന്ന സ്ഥലവും വിശുദ്ധമാകുമെന്ന തിരിച്ചറിവുണ്ടാകും.

Content Summary : Discover the Surprising Secret to Finding Peace in a Chaotic Life

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS