മികച്ച ജോലി, ആകർഷകമായ ശമ്പളം; പോരുന്നോ കാർട്ടൂണിസ്റ്റാകാൻ?

HIGHLIGHTS
  • വർത്തമാനപ്പത്രത്തിൽ ചെറിയ സ്ഥലം മാത്രമാണ് കാർട്ടൂണുകൾക്ക് ലഭിക്കുന്നത്.
  • വാർത്തയേക്കാളും ചിത്രത്തേക്കാളും ശക്തിയും തീക്ഷ്ണതയും കാർട്ടൂണുകൾക്കുണ്ട്.
cartoonist
Representative image. Photo Credit : lev radin/Shutterstock
SHARE

അച്ചടി മാധ്യമങ്ങളുടെ പ്രചാരം കുറയുകയാണെന്ന പ്രചാരണങ്ങൾക്കിടയിലും കാർട്ടൂണിസ്റ്റ് എന്ന കരിയർ മുന്നോട്ടു തന്നെയാണ്. വർത്തമാനപ്പത്രത്തിൽ ചെറിയ സ്ഥലം മാത്രമാണ് കാർട്ടൂണുകൾക്ക് ലഭിക്കുന്നത്. എന്നാൽ, ആക്ഷേപഹാസ്യം, പരിഹാസം, വിമർശനം എന്നിവയെ ഏതാനും വരികളിലൂടെ ഏറ്റവും ശക്തമായി കാർട്ടൂണുകൾ അവതരിപ്പിക്കുന്നു. വാർത്തയേക്കാളും ചിത്രത്തേക്കാളും ശക്തിയും തീക്ഷ്ണതയും കാർട്ടൂണുകൾക്കുണ്ട്. പലപ്പോഴും വിവാദങ്ങൾക്കു തിരി കൊളുത്താറുമുണ്ട്. പത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണിത്. വാർത്തയിലൂടെ പറയാൻ കഴിയാത്ത കാര്യം പോലും ആവിഷ്കരിക്കാൻ കഴിയുമെന്ന അധിക ശക്തിയുമുണ്ട്. മികച്ച ജോലിയാണ് കാർ‌ട്ടൂണിസ്റ്റിന്റേത്. ആകർഷകമായ ശമ്പളവും ലഭിക്കും. 

Read Also : വയസ്സ് 50, എന്നിട്ടും ജോലി മാറുന്നതിനെക്കുറിച്ചാണോ ചിന്ത

വളർച്ചയിൽ‌ പിന്നോട്ട് 

യുഎസിലെ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് അവലോകന പ്രകാരം മറ്റു ജോലികൾക്ക് അടുത്ത 10 വർഷം 14 ശതമാനം വളർച്ചയുണ്ടെങ്കിൽ‌ കാർട്ടൂണിസ്റ്റിന് പ്രവചിക്കുന്നത് 8 ശതമാനം വളർച്ച മാത്രമാണ്. 250 കാർട്ടൂണിസ്റ്റുകൾ നിലവിൽ ജോലി ചെയ്യുന്നുണ്ടെന്ന് കണക്കാക്കിയാൽ അടുത്ത ദശകത്തിൽ‌ 20 പുതിയ ഒഴിവുണ്ടാകുമെന്ന് അനുമാനിക്കാം. വിദഗ്ധർ വലിയ സാധ്യത കൽപിക്കുന്നില്ലെങ്കിലും ജോലിയിൽ കഴിവ് തെളിയിക്കുന്നവർക്ക് തീർച്ചയായും ഈ മേഖലയിൽ അവസരങ്ങളുണ്ട്. സഹജമായ കഴിവും പരിശീലനവും കൊണ്ട് മുന്നിലെത്തുക എന്നതാണ് വെല്ലുവിളി. ദിവസവും പുതിയ വിഭവങ്ങളുമായി മുന്നിലെത്തുക എന്ന ഉത്തരവാദിത്തവുമുണ്ട്. 

മത്സരിച്ചു മുന്നിലെത്താം

ഒഴിവുകൾ കുറവാണെന്നതാണ് കാർട്ടൂണിസ്റ്റ് എന്ന പോസ്റ്റിന്റെ സവിശേഷത. ചുരുക്കം പേർക്കു മാത്രം ജോലി ലഭിക്കുമെന്നതിനാൽ ശക്തമായ മത്സരത്തിൽ വിജയിക്കുന്നവർക്കു മാത്രമായിരിക്കും അവസരം ലഭിക്കുക. വർത്തമാനപ്പത്രത്തിൽ അവസരങ്ങൾ കുറഞ്ഞാലും ഓൺലൈൻ പത്രങ്ങളിലും മാഗസിനുകളിലും അവസരങ്ങളുണ്ട്. സ്വന്തം സൃഷ്ടികൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനും അവസരമുണ്ട്. നിലവിൽ പലരും തങ്ങളുടെ കഴിവുകൾ ഇങ്ങനെ ലോകത്തെ അറിയിക്കാറുമുണ്ട്. ജീവിക്കാനുള്ള വരുമാനം ലഭിച്ചില്ലെങ്കിൽ‌ പ്പോലും കലാപരമായി ഔന്നത്യത്തിൽ‌ എത്താൻ കഴിയുന്നു എന്നതാണ് മറ്റു ജോലികളിൽ നിന്ന് കാർട്ടൂണിസ്റ്റിനെ വ്യത്യസ്തനാക്കുന്നത്. 

വിദ്യാഭ്യാസം പ്രധാനമല്ല

ഉന്നത വിദ്യാഭ്യാസമില്ലാതെ തന്നെ വിജയിക്കാവുന്ന ജോലിയാണിത്. പഴയ കാലത്ത് പലരും ബിരുദങ്ങളില്ലാതെ ജോലിയിൽ വിജയിച്ചിട്ടുമുണ്ട്. എന്നാൽ, വരയ്ക്കൊപ്പം എഴുതാനും  കഴിയുന്നത് നേട്ടമാണ്. പുതിയ കാലത്ത് അടിസ്ഥാന വിദ്യാഭ്യാസത്തിനു പുറമേ, മിക്കവർക്കും യോഗ്യതകളുണ്ടായിരിക്കും. ഇതിനൊപ്പമാണ് കാർട്ടൂണിസ്റ്റ് എന്ന കരിയർ കൈവിടാതെ കൊണ്ടുനടക്കുന്നത്. മറ്റൊരു തൊഴിലിൽ സജീവമായിരിക്കുമ്പോൾ തന്നെ പ്രതിഭ തെളിയിക്കാം എന്നതും നേട്ടമാണ്. കാർട്ടൂണുകൾക്ക് ശ്രദ്ധ കിട്ടാൻ എഴുത്ത് സഹായിക്കുമെന്നതിനാൽ, വിദ്യാഭ്യാസം മുതൽക്കൂട്ടാണ്. ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ചും മികച്ച ധാരണ വേണമെന്നതിനാൽ വിദ്യാഭ്യാസമുണ്ടെങ്കിൽ സ്വയം കാര്യങ്ങൾ വായിച്ചു മനസ്സിലാക്കി വ്യക്തമായ വിലയിരുത്തൽ നടത്താനാവും. സംഭവങ്ങളുടെ പുരോഗതി, ഭാവിയിൽ എന്തു സംഭവിക്കും എന്ന ദീർഘദൃഷ്ടി എന്നിവയെല്ലാം ഈ ജോലിയിൽ തിളങ്ങാൻ സഹായിക്കും. ആരാധകരെ സൃഷ്ടിക്കുന്ന ഈ ജോലിക്ക് ഏതു സ്ഥാപനത്തിലും താരപരിവേഷമുണ്ട്. 

Content Summary : From Newspapers to Social Media: The Modern Path for Aspiring Cartoonists

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS