ജിപ്‌മെർ നഴ്സിങ്, മെഡിക്കൽ ബിഎസ്‌സി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

HIGHLIGHTS
  • ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 5 വരെ.
  • നീറ്റ്–യുജി 2023 റാങ്ക് വേണം.
nursing
Representative Image. Photo Credit: By Billion Photos/ Shutterstock.com
SHARE

കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള മികച്ച മെഡിക്കൽ പഠനസ്ഥാപനമായ പുതുച്ചേരി ജിപ്മെറിൽ നഴ്സിങ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ബിഎസ്‌സി പ്രവേശനത്തിനു സെപ്റ്റംബർ 5നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.jipmer.edu.in.

Read Also : ‘ഗേറ്റ്’ അപേക്ഷ ഓഗസ്റ്റ് 30 മുതൽ

∙ ബിഎസ്‌സി നഴ്സിങ്: 94 സീറ്റിൽ പെൺകുട്ടികൾക്ക് 85, ആൺകുട്ടികൾക്ക് 9

∙ബിഎസ്‌സി അലൈഡ് ഹെൽത്ത് സയൻസസ് (11 കോഴ്സുകൾ): മെഡിക്കൽ ലാബ് സയൻസസ് (37 സീറ്റ്). ബാക്കി 10 കോഴ്സുകൾക്കും 5 സീറ്റ് വീതം. അനസ്തീസിയാ ടെക്, ഒപ്റ്റോമെട്രി, കാർഡിയാക് ലാബ് ടെക്, ഡയാലിസിസ് തെറപ്പി ടെക്, ബ്ലഡ് ബാങ്കിങ്, മെഡിക്കൽ റേഡിയോളജി & ഇമേജിങ് ടെക്, ന്യൂറോ ടെക്, ന്യൂക്ലിയർ മെഡിസിൻ ടെക്, പെർഫ്യൂഷൻ ടെക്, റേഡിയോതെറപ്പി ടെക്. ആകെ 181 സീറ്റ്.

നഴ്സിങ് പ്രോഗ്രാം 24 ആഴ്ചത്തെ സ്റ്റൈപൻഡോടെയുള്ള ഇന്റേൺഷിപ് ഉൾപ്പെടെ 4 വർഷം. അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളിലെ 4 വർഷത്തിൽ ഒരു വർഷം നിർബന്ധ ഇന്റേൺഷിപ്പാണ്. പക്ഷേ മെഡിക്കൽ ലാബ് സയൻസസിനു മാത്രം മൂന്നര വർഷം ക്ലാസും 6 മാസം ഇന്റേൺഷിപ്പും.

നീറ്റ്–യുജി 2023 റാങ്ക് വേണം. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 50% മാർക്കോടെ പ്ലസ്ടു ജയിച്ചിരിക്കണം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 40%, ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് 45%. ഉയർന്ന പ്രായപരിധിയില്ല.

പട്ടികജാതി/വർഗ, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി, പുതുച്ചേരി സ്വദേശി സംവരണമുണ്ട്. ഓൺലൈൻ അപേക്ഷയ്ക്കുള്ള നടപടി സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്. സിലക്‌ഷൻ ലിസ്റ്റ് സെപ്റ്റംബർ 16ന് അകം. കൗൺസലിങ് സെപ്റ്റംബർ അവസാനവാരം. 1200 രൂപ ട്യൂഷൻഫീയടക്കം പ്രവേശനസമയത്ത് അടയ്ക്കേണ്ടത് 11,410 രൂപ മാത്രം. ഹോസ്റ്റലുണ്ട്.

Content Summary : Apply Now for JIPMER Nursing and Medical B.Sc Programs

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA