ചോദ്യം: എൻവയൺമെന്റൽ സയൻസ് & വാട്ടർ മാനേജ്മെന്റിൽ ബിരുദം പൂർത്തിയാക്കി. ഉപരിപഠന സാധ്യതകൾ വിശദീകരിക്കാമോ ? - അശ്വിൻ രാജ്
Read Also : സ്റ്റാർട്ടപ്പുകൾ തരും, ‘സ്പേസി’ലൊരു ജോലി
ഉത്തരം: അനുദിനം പ്രസക്തിയേറുന്ന പഠന മേഖലയാണ് പരിസ്ഥിതി ശാസ്‌ത്രം. ഗവേഷണം, കൺസൽറ്റൻസി, അധ്യാപനം എന്നീ മേഖലകളിലാണ് പ്രധാനമായും തൊഴിൽസാധ്യത. സർക്കാർ സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, സർവകലാശാലകൾ, മ്യൂസിയങ്ങൾ തുടങ്ങിയവയിൽ ഒട്ടേറെ അവസരങ്ങളുണ്ട്. ഇന്ത്യയിൽ എംഎസ്‌സി എൻവയൺമെന്റൽ സയൻസ് പഠനത്തിനു പരിഗണിക്കാവുന്ന ചില പ്രധാന സ്ഥാപനങ്ങൾ: ഡൽഹി ജെഎൻയു, പുണെ ഫെർഗുസൻ, കൊച്ചി കുഫോസ്, കൽക്കട്ട സർവകലാശാല, ഡൽഹി സർവകലാശാല, നോയിഡ അമിറ്റി സർവകലാശാല.
ഇന്ത്യയിലെ മറ്റു ചില പ്രധാന പ്രോഗ്രാമുകൾ:
∙ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, മുംബൈ: എംഎ / എംഎസ്‌സി എൻവയൺമെന്റ്, ക്ലൈമറ്റ് ചേഞ്ച് & സസ്റ്റെയ്നബിലിറ്റി സ്റ്റഡീസ്, എംഎ ഇക്കോളജി, എൻവയൺമെന്റ് & സസ്റ്റെയ്നബിലിറ്റി ഡവലപ്മെന്റ്
∙ ഐഐടി ബോംബെ: എംഎസ്‌സി– പിഎച്ച്ഡി ഡ്യുവൽ ഡിഗ്രി– എൻവയൺമെന്റൽ സയൻസ്
∙ ഐഐടി ഭുവനേശ്വർ: എംഎസ്‌സി അറ്റ്മോസ്ഫിയർ & ഓഷൻ സയൻസ്
∙ കുസാറ്റ്, കൊച്ചി: എംഎസ്‌സി എൻവയൺമെന്റൽ ബയോടെക്നോളജി
∙ പോണ്ടിച്ചേരി സർവകലാശാല: എംഎസ്‌സി ഇക്കോളജി
∙ ടെറി (TERI), ന്യൂഡൽഹി: എംഎസ്‌സി വാട്ടർ റിസോഴ്സ് മാനേജ്മെന്റ്, എംഎസ്‌സി എൻവയൺമെന്റൽ സ്റ്റഡീസ് & റിസോഴ്സ് മാനേജ്മെന്റ്
∙ നാളന്ദ സർവകലാശാല: എംഎ / എംഎസ്‌സി എൻവയൺമെന്റൽ സയൻസ്
∙ എംജി സർവകലാശാല, കോട്ടയം: എംഎസ്‌സി എൻവയൺമെന്റൽ സയൻസ് & മാനേജ്മെന്റ്, എംഎസ്‌സി എൻവയൺമെന്റൽ സയൻസ് & ഡിസാസ്റ്റർ മാനേജ്മെന്റ്
∙ അലിഗഡ് മുസ്‌ലിം സർവകലാശാല: എംഎസ്‌സി ബയോഡൈവേഴ്സിറ്റി & എൻവയൺമെന്റൽ സ്റ്റഡീസ്, എംഎസ്‌സി ലാൻഡ്സ്കേപ് & ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ്
∙ ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഡെറാഡൂൺ: എംഎസ്‌സി എൻവയൺമെന്റൽ മാനേജ്മെന്റ്
വിദേശത്തെ ശ്രദ്ധേയ പ്രോഗ്രാമുകൾ:
∙ ഓക്സ്ഫഡ് സർവകലാശാല: എംഎസ്‌സി എൻവയൺമെന്റൽ സയൻസ് & മാനേജ്മെന്റ്
∙ ഇലിനോയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി: എംഎസ്‌സി വാട്ടർ സയൻസ്, പോളിസി & മാനേജ്മെന്റ്
∙ ഷിംഗ്വ യൂണിവേഴ്സിറ്റി (Tsinghua), ബെയ്ജിങ്: മാസ്റ്റേഴ്സ് ഇൻ എൻവയൺമെന്റൽ എൻജിനീയറിങ് & മാനേജ്മെന്റ്
∙ ഇടിഎച്ച്, സൂറിക്: എംഎസ്‌സി എൻവയൺമെന്റൽ സയൻസസ്
Content Summary : Career Scope In Environmental Science