ഫെലോഷിപ്പോടെ ഗവേഷണം ചെയ്യാം ഇമ്യൂണോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ; അപേക്ഷിക്കാം സെപ്റ്റംബർ 22 വരെ

HIGHLIGHTS
  • പ്ലസ്ടു, ബിരുദ തലങ്ങളിൽ 60%, മാസ്റ്റർ ബിരുദത്തിന് 55% എന്നീ തോതിൽ മാർക്ക് വേണം.
  • കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് പരീക്ഷ ഒക്ടോബർ 29നു നടത്തും.
phd-admission
Representative image. Photo credit:Rawpixel.com/ Shutterstock
SHARE

കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ നിയന്ത്രണത്തിലുളള സ്വയംഭരണ ഗവേഷണസ്‌ഥാപനമായ ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിൽ (എൻഐഐ) പിഎച്ച്ഡി പ്രവേശനത്തിന് 22 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.nii.res.in. ഡൽഹി െജഎൻയുവാണ് ബിരുദം നൽകുന്നത്. വിവിധ ജൈവശാസ്ത്രശാഖകൾ ഉൾപ്പെടുന്ന പഠനമാകാം. 

Read Also : ജിപ്‌മെർ നഴ്സിങ്, മെഡിക്കൽ ബിഎസ്‌സി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

ഇനിപ്പറയുന്ന മേഖലകളിൽ ഊന്നൽ നൽകും – ഇമ്യൂണോളജി, ഇൻഫെക്‌ഷ്യസ് & ക്രോണിക് ഡിസീസ് / മോളിക്യുലർ & സെല്ലുലർ / കെമിക്കൽ / സ്ട്രക്ചറൽ / കംപ്യൂട്ടേഷനൽ ബയോളജി. ഏതെങ്കിലും ശാസ്‌ത്രശാഖയിലെ (ഉദാ: ബയോളജി, ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി) എംഎസ്‌സി, എംബിബിഎസ്, എംടെക്, എംഫാം, ഇന്റഗ്രേറ്റഡ് എംഎസ്‌സി അഥവാ ജെഎൻയു മാനദണ്ഡപ്രകാരമുള്ള തുല്യയോഗ്യതയുള്ളവർക്കും 2024 ജനുവരിയിലെങ്കിലും യോഗ്യത നേടാനാകുന്ന അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 

പ്ലസ്ടു, ബിരുദ തലങ്ങളിൽ 60%, മാസ്റ്റർ ബിരുദത്തിന് 55% എന്നീ തോതിൽ മാർക്ക് വേണം. പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 5% ഇളവുണ്ട്. കേന്ദ്ര മാനദണ്ഡമനുസരിച്ച് സംവരണമുണ്ട്. കംപ്യൂട്ടർ ഉപയോഗിച്ചുള്ള എൻട്രൻസ് പരീക്ഷ ഒക്ടോബർ 29നു നടത്തും. 60 ഒബ്ജക്ടീവ് ചോദ്യം, 90 മിനിറ്റ്. ശരിയുത്തരത്തിന് 3 മാർക്ക്. തെറ്റിന് ഒരു മാർക്ക് കുറയ്ക്കും. ഒക്ടോബർ 11നു ശേഷം സൈറ്റിൽ മോക്ടെസ്റ്റ് സൗകര്യമുണ്ടാകും. പ്രാഥമിക സിലക്‌ഷൻ ലിസ്റ്റ് നവംബർ 10നു പ്രസിദ്ധപ്പെടുത്തും. നവംബർ 27 മുതൽ ഡിസംബർ 5 വരെ നടത്തുന്ന ഇന്റർവ്യൂവും പരിഗണിച്ച്് അന്തിമ സിലക്‌ഷൻ നടത്തും. അപേക്ഷാഫീ 1200 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 600 രൂപ. തിരഞ്ഞെടുക്കപ്പെടുന്നവർക്കു മാസം 31,000 രൂപ ജൂനിയർ റിസർച് ഫെലോഷിപ് ലഭിക്കും. CSIR, UGC, ICMR, DBT, DST ഫെലോഷിപ്പുകളുള്ളവർക്ക് നിയമാനുസൃതം അതു വാങ്ങാം.

Content Summary : PhD Admission Alert: National Institute of Immunology Invites Applications

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS