നൽസറിൽ ഓൺലൈൻ നിയമപഠനം: അപേക്ഷ 10 വരെ

Mail This Article
മികച്ച നിയമസർവകലാശാലയായ ‘നൽസർ’ വിദൂര / ഓൺലൈൻ ശൈലിയിലുള്ള ഏതാനും കോഴ്സുകളിൽ പ്രവേശനത്തിന് 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. Directorate of Distance Education, Nalsar University of Law, Hyderabad – 500101; ഫോൺ : 040-23498404; ddeadmissions@nalsar.ac.in; വെബ്: www.nalsar.ac.in & https://nalsarpro.org
Read Also : മെഡിക്കൽ മുതൽ മറൈൻ വരെ; ബയോടെക്നോളജിക്ക് ശേഷം പഠിക്കാം മികവാർന്ന കോഴ്സുകൾ
∙ പ്രോഗ്രാമുകൾ
എ) എംഎ, 2 വർഷം (8 പ്രോഗ്രാമുകൾ): ഏവിയേഷൻ ലോ & എയർ ട്രാൻസ്പോർട്ട് മാനേജ്മെന്റ് / സെക്യൂരിറ്റി & ഡിഫൻസ് ലോസ് / സ്പേസ് & ടെലികമ്യൂണിക്കേഷൻ ലോസ് / മാരിടൈം ലോസ് / ക്രിമിനൽ ലോ & ഫൊറൻസിക് സയൻസ് / ഇന്റർനാഷനൽ ടാക്സേഷൻ / അനിമൽ പ്രൊട്ടക്‌ഷൻ ലോസ് / കോർപറേറ്റ് ലോസ്
ബി) ഒരു വർഷ അഡ്വാൻസ്ഡ് ഡിപ്ലോമ (17 പ്രോഗ്രാമുകൾ) : പേറ്റന്റ്സ് ലോ / സൈബർ ലോസ് / മീഡിയ ലോസ് / ഇന്റർനാഷനൽ ഹ്യുമാനിറ്റേറിയൻ ലോ / ഓൾട്ടർനേറ്റീവ് ഡിസ്പ്യൂട്ട് റെസല്യൂഷൻ / ഫാമിലി ഡിസ്പ്യൂട്ട് റെസല്യൂഷൻ / ഡ്രാഫ്റ്റിങ്, നെഗോഷ്യേഷൻ & എൻഫോഴ്സ്മെന്റ് ഓഫ് കോൺട്രാക്ട്സ് / കോർപറേറ്റ് ടാക്സേഷൻ / ലേബർ ലോസ് & എംപ്ലോയീ മാനേജ്മെന്റ് / ഏവിയേഷൻ ലോ & എയർ ട്രാൻസ്പോർട്ട് മാനേജ്മെന്റ് / ജിഐഎസ് & റിമോട് സെൻസിങ് ലോസ് / മാരിടൈം ലോസ് / ക്രിമിനൽ ലോ & ഫൊറൻസിക് സയൻസ് / ഫിനാൻഷ്യൽ സർവീസസ് & ലെജിസ്ലേഷൻസ് / ആനിമൽ പ്രൊട്ടക്‌ഷൻ ലോസ് / സൈബർ സെക്യുരിറ്റി & ഡേറ്റാ പ്രൊട്ടക്‌ഷൻ ഫോഫോ ലോസ് / കോർപറേറ്റ് ലോ.
∙ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്കും ഫൈനൽ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.
മിനിമം യോഗ്യതയുണ്ടെങ്കിൽ, ജോലിയിലിരിക്കുന്നവരെയും പരിഗണിക്കും. ചില കോഴ്സുകൾക്ക് ബിരുദത്തോടൊപ്പം മറ്റു യോഗ്യതകളും സ്വീകരിക്കും. ഉദാഹരണത്തിന്, ഏവിയേഷൻ ലോ എംഎക്കു ചേരാൻ എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിങ് 3 വർഷ ഡിപ്ലോമയും അംഗീകരിച്ചിട്ടുണ്ട്. ചില വിഷയങ്ങളിൽ, രണ്ടാം വർഷ എംഎ ലാറ്ററൽ എൻട്രിയുണ്ട്. 2 വർഷ കോഴ്സ് പൂർത്തിയാക്കാൻ 4 വർഷം വരെ അനുവദിക്കും; ഒരു വർഷ കോഴ്സിനു 2 വർഷം വരെയും.സമ്പർക്ക ക്ലാസുകളും പരീക്ഷയും ഓൺലൈനായോ ഹൈദരാബാദിൽ വച്ചോ നടത്തും.
വാർഷിക ഫീസ് 2 വർഷ പ്രോഗ്രാം 35,000 – 60,000 രൂപ, ഒരു വർഷ പ്രോഗ്രാം 12,000– 60,000 രൂപ. വിശദാംശങ്ങൾ വെബ് സൈറ്റിൽ. https://nalsarpro.org എന്ന സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
Content Summary : Nalsar Law University Offers Online Admissions for Exclusive Distance Learning Programs