ഡിആർഡിഒ സയന്റിസ്റ്റാകാൻ ഗേറ്റ് സ്കോർ നിർബന്ധം

HIGHLIGHTS
  • ഐഐടി, എൻഐടി ബിരുദധാരികൾക്കുള്ള ഇളവ് ഒഴിവാക്കി.
scientist
Representative Image. Photo Credit: Gorodenkoff/Shutterstock
SHARE

സയന്റിസ്റ്റ് ബി തലത്തിലെ നേരിട്ടുള്ള നിയമനം ഇനിമേൽ ‘ഗേറ്റ്’ സ്കോർ നോക്കി മാത്രമായിരിക്കുമെന്ന് ഡിആർഡിഒ (ഡിഫൻസ് റിസർച് & ഡവലപ്മെന്റ് ഓർഗനൈസേഷൻ – https://drdo.gov.in) അറിയിച്ചു. പ്രാഥമിക സിലക്‌ഷനുള്ളവർ എഴുത്തുപരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കേണ്ടിവരും. എൻജിനീയറിങ് / ലൈഫ് / ഹ്യുമാനിറ്റീസ് / സോഷ്യൽ സയൻസസ് അടക്കം ‘ഗേറ്റി’ൽ നിലവിലുള്ള എല്ലാ വിഷയങ്ങളിലെയും സയന്റിസ്റ്റ് നിയമനത്തിനുള്ള മാനദണ്ഡമാണ് ഇങ്ങനെ പുതുക്കിയത്.

Read Also : Read Also : ജോലിയിൽ ഉയരണോ?; തന്ത്രപൂർവം ചെയ്യാം ബ്രാൻഡിങ്ങും നെറ്റ്‌വർക്കിങ്ങും

ഐഐടി, എൻഐടി ബിരുദധാരികൾക്ക് ‘ഗേറ്റ്’ സ്കോർ വ്യവസ്ഥയിൽ ഇളവു നൽകുന്ന രീതി റദ്ദാക്കി. 2024ലെ സയന്റിസ്റ്റ് ബി നിയമനത്തിനുള്ള വിജ്ഞാപനം ഡിആർഡിഒ റിക്രൂട്മെന്റ് & അസസ്മെന്റ് സെന്ററിന്റെ വെബ്സൈറ്റിലും (www.rac.gov.in) എംപ്ലോയ്മെന്റ് ന്യൂസ് വാരികയിലും വൈകാതെ പ്രസിദ്ധപ്പെടുത്തും. ‘മനോരമ തൊഴിൽവീഥി’യിലും ഇതുസംബന്ധിച്ച വിവരങ്ങൾ വരും.

ഗേറ്റ് 2024ൽ പങ്കെടുക്കാൻ 29 വരെ https://gate2024.iisc.ac.in എന്ന വെബ്സൈറ്റ്‌ വഴി ഓൺലൈനായി അപേക്ഷിക്കാം. ലേറ്റ് ഫീ സഹിതം ഒക്ടോബർ 13 വരെയും അപേക്ഷ സ്വീകരിക്കും. ഫെബ്രുവരി 3, 4, 10, 11 തീയതികളിൽ നടത്തുന്ന ഗേറ്റ് 2024നു കേരളത്തിൽ 21 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പ്രവേശനയോഗ്യതയുൾപ്പെടെ പൂർണവിവരങ്ങൾക്കു ഗേറ്റ് സൈറ്റ് നോക്കാം.

സയന്റിസ്റ്റ് ബിയിൽ തുടങ്ങി ചെയർമാൻ വരെ 9 തലങ്ങളിൽ പ്രവർത്തിക്കാൻ സയന്റിസ്റ്റുമാർക്ക് ഡിആർഡിഒയിൽ അവസരമുണ്ട്. കൊച്ചിയിലെ നാഷനൽ ഫിസിക്കൽ & ഓഷനോഗ്രഫിക് ലബോറട്ടറി, ബെംഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് / സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & റോബട്ടിക്സ്, ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ & അലൈഡ് സയൻസസ് മുതലായവ ഡിആർഡിഒയുടെ ഭാഗമാണ്.

Content Summary : DRDO Announces Major Change in Scientist B Recruitment Process: GATE Score Now the Sole Criteria

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS