ഇന്ത്യയിലും വിദേശത്തും ഒരുപോലെ തൊഴിൽ അവസരങ്ങള്‍: പഞ്ചകർമ പരിശീലനം നേടാം

HIGHLIGHTS
  • തപാൽ വഴി അപേക്ഷ 15 വരെ.
  • യോഗ്യത നേടുന്നവർക്ക് ഇന്ത്യയിലും വിദേശത്തും തൊഴിലവസരങ്ങളുണ്ട്.
pachakarma
Representative image. Photo Credit : Sujay Govindaraj/Shutterstock
SHARE

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ താഴെപ്പറയുന്ന 4 സ്ഥാപനങ്ങളിൽ ഒക്ടോബർ 15 മുതൽ ഒരു വർഷത്തെ ഫുൾ–ടൈം സ്വാശ്രയ പഞ്ചകർമ ടെക്നിഷ്യൻ കോഴ്സ് നടത്തുന്നു.

Read Also : മികച്ച തൊഴിൽ സാധ്യതയുള്ള ഡിജിറ്റൽ മാർക്കറ്റിങ് പഠിക്കാം ഇന്ത്യയിൽ...


1) നാഷനൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പഞ്ചകർമ, ചെറുതുരുത്തി - 679531. ഫോൺ: 04884-262543 – 30 സീറ്റ്

2) സെൻട്രൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി – 10 സീറ്റ്

3) റീജനൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, രാജേന്ദ്രനഗർ, ജമ്മു – 15 സീറ്റ്

4) സെൻട്രൽ ആയുർവേദ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഗുവാഹത്തി – 10 സീറ്റ്

12–ാം ക്ലാസിലെ മാർക്ക് നോക്കിയാണ് സിലക്‌ഷൻ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പകുതി സീറ്റ് വീതം. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. ഹോസ്റ്റൽ സൗകര്യമില്ല.അപേക്ഷാഫീയായി 500 രൂപയുടെ ഡ്രാഫ്റ്റും, യോഗ്യതാ രേഖകളും താൽപര്യമുള്ള സ്ഥാപനത്തിൽ 15ന് അകം എത്തിക്കണം. കോഴ്സ് ഫീ 30,000 രൂപ 3 ഗഡുക്കളായി അടയ്ക്കാം. പൂർണവിവരങ്ങൾക്ക് www.ccras.nic.in യോഗ്യത നേടുന്നവർക്ക് ഇന്ത്യയിലും വിദേശത്തും തൊഴിലവസരങ്ങളുണ്ട്.

Content Summary : Become a Certified Panchakarma Technician with the Union Ministry of AYUSH

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS