കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ഗവേഷകർക്കുള്ള സാമ്പത്തികസഹായം സംബന്ധിച്ച പുതിയ വിവരങ്ങൾ കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. സൂചനകൾ ചുവടെ.
സൗജന്യ ഹോസ്റ്റൽതാമസമോ കേന്ദ്രമാനദണ്ഡപ്രകാരം വീട്ടുവാടക അലവൻസോ ലഭിക്കും. പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ രീതിയനുസരിച്ച് മെഡിക്കൽ ആനുകൂല്യവുമുണ്ട്. പക്ഷേ ക്ഷാമബത്ത, യാത്രപ്പടി, പെൻഷൻ എന്നിവയില്ല.
പരിഷ്കരിച്ച നിരക്കുകൾക്ക് 2023 ജനുവരി ഒന്നുമുതൽ പ്രാബല്യമുണ്ട്. വിശദവിവരങ്ങൾക്ക് https://dst.gov.in എന്ന സൈറ്റിലെ What’s new - OMs and Guidelines ലിങ്കുകൾവഴി പോകുക.
Content Summary : Exciting Updates for Researchers: Central Government Announces Revised Rates and Benefits