സയൻസിൽ സ്കോർ ചെയ്ത് പിഎസ്‌സി പരീക്ഷയിൽ മികച്ച റാങ്ക് നേടാം

HIGHLIGHTS
  • ദീർഘദൃഷ്ടിയുള്ള ഒരു വ്യക്തിയുടെ നിയർ പോയിന്റ് എത്രയായിരിക്കും.
psc-tips
Representative image. Photo Credit : G-Stock Studio/Shutterstock
SHARE

പിഎസ്‌സി പരീക്ഷകളിൽ സയൻസ് ഭാഗത്തുനിന്നു പ്രകാശത്തിന്റെ പ്രത്യേകതകൾ സംബന്ധിച്ചു ചോദ്യങ്ങൾ വരാറുണ്ട്. പ്രകാശ പ്രതിഭാസങ്ങൾ, പ്രകാശത്തിന്റെ പ്രത്യേകതകൾ, വിവിധതരം ലെൻസുകൾ, അവയുടെ ഉപയോഗം എന്നിവയൊക്കെയാണ് ഈ ഭാഗത്തുനിന്നു വരാറുള്ളത്. ചില ചോദ്യങ്ങൾ നോക്കാം.

Read Also : പഠനത്തിൽ സമർഥരാണോ?; സാമ്പത്തികശേഷി പ്രശ്നമല്ല, വിശദമായറിയാം കോഴ്സുകളെക്കുറിച്ച്

1. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക. 

(1) സൂര്യപ്രകാശത്തിന് അന്തരീക്ഷത്തിലെ ജല കണികകളിൽ സംഭവിക്കുന്ന പ്രകീർണനം മഴവിൽ ഉണ്ടാകുന്നതിനു കാരണമാകുന്നു. 

(2) സൂര്യപ്രകാശം ജലകണികകളിലൂടെ കടന്നുപോകുമ്പോൾ അപവർത്തനത്തിനും ആന്തരപ്രതിപതനത്തിനും വിധേയമാകുന്നു. 

(3) തരംഗദൈർഘ്യത്തിന് അനുസരിച്ച് മഴവില്ലിന്റെ പുറംവക്കിൽ വയലറ്റും അകവശത്ത് ചുവപ്പും ഇവയ്ക്കിടയിലായി മറ്റു വർണങ്ങളും കാണപ്പെടുന്നു. 

A. (1), (3) എന്നിവ 

B. (2), (3) എന്നിവ 

C. (2) മാത്രം 

D. (3) മാത്രം 

2. ദീർഘദൃഷ്ടിയുള്ള ഒരു വ്യക്തിയുടെ നിയർ പോയിന്റ് എത്രയായിരിക്കും ? 

A. 25 സെ.മീ. 

B. 25 സെന്റിമീറ്ററിലേറെ 

C. 25 സെന്റിമീറ്ററിൽ കുറവ് 

D. ഇവയൊന്നുമല്ല 

3. ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക. 

(1) ഓരോ മാധ്യമത്തിലും പ്രകാശം കടന്നുപോകുന്നത് വ്യത്യസ്ത വേഗത്തിലാണ്. 

(2) പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള ഒരു മാധ്യമത്തിന്റെ കഴിവാണു പ്രകാശികസാന്ദ്രത. 

(3) പ്രകാശികസാന്ദ്രത കൂടുംതോറും പ്രകാശവേഗം കുറയുന്നു. 

(4) പ്രകാശികസാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമമാണു വായു. 

A. (1), (2) എന്നിവ 

B. (1), (2), (4) എന്നിവ 

C. (3), (4) എന്നിവ 

D. (1), (2), (3), (4) എന്നിവ 

4. സമന്വിത പ്രകാശം ഘടക വർണങ്ങളായി വേർതിരിയുന്ന പ്രതിഭാസമാണ്... 

A. വിസരണം 

B. പ്രതിപതനം 

C. പ്രതിഫലനം 

D. പ്രകീർണനം 

5. മധ്യത്തിൽ കനംകൂടിയതും വക്കുകൾ കനം കുറഞ്ഞതുമായ ലെൻസ് ഏതാണ് ? 

A. കോൺവെക്സ് ലെൻസ് 

B. കോൺകേവ് ലെൻസ്‌ 

C. സിലിണ്ട്രിക്കൽ ലെൻസ് 

D. ഇവയൊന്നുമല്ല 

6. പാർശ്വികവിപര്യയത്തിന്റെ ശരിയായ നിർവചനമേത് : 

A. പ്രതിബിംബങ്ങളിൽ പാർശ്വഭാഗം വിപരീതദിശയിൽ കാണപ്പെടുന്നത് 

B. പ്രതിബിംബങ്ങളിൽ പാർശ്വഭാഗം തുല്യദിശയിൽ കാണപ്പെടുന്നത് 

C. പ്രതിബിംബങ്ങളിൽ പാർശ്വഭാഗം ലംബമായി കാണപ്പെടുന്നത് 

D. ഇവയൊന്നുമല്ല 

ഉത്തരങ്ങൾ: 1D, 2B, 3D, 4D, 5A, 6A

Content Summary : Master the Science of Light with these Challenging PSC Exam Questions

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS