വുഡ് & പാനൽ പ്രോഡക്ട്സ് ടെക്നോളജിയിൽ പിജി ഡിപ്ലോമയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

Mail This Article
കേന്ദ്ര പരിസ്‌ഥിതി–വന– കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ബെംഗളൂരുവിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് & ടെക്‌നോളജിയിലെ ഒരു വർഷ പിജി ഡിപ്ലോമയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത നേടുന്നവർക്കെല്ലാം ക്യാംപസ് റിക്രൂട്‌മെന്റ് വഴി തന്നെ ജോലി കിട്ടുന്നുണ്ട്. പ്രൊഡക്‌ഷൻ / ക്വാളിറ്റി / മാർക്കറ്റിങ് മാനേജർ, കെമിസ്റ്റ് തസ്തികകളിൽ പ്രവർത്തിക്കാനാകും.
Read Also : കുത്തുവാക്കുകൾ പ്രചോദനമാക്കി റാങ്കുകൾ വാരിക്കൂട്ടി അമൽ; എസ്ഐ പരീക്ഷയിൽ 4–ാം റാങ്ക്
കെമിസ്ട്രി, ഫിസിക്സ്, മാത്‌സ്, എൻജിനീയറിങ്, അഗ്രികൾചർ, ഫോറസ്ട്രി ബിരുദധാരികൾക്ക് അപേക്ഷിക്കാം. 2023 നവംബർ ഒന്നിന് 28 വയസ്സ് കവിയരുത്. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കും സ്പോൺസർ ചെയ്തെത്തുന്നവർക്കും പ്രായപരിധിയിൽ ഇളവുണ്ട്.
ബി എസ്‌സി / ബിടെക് മാർക്ക് ആധാരമാക്കി, ദേശീയതലത്തിലാണ് സിലക്‌ഷൻ. പട്ടിക, പിന്നാക്ക, ഭിന്നശേഷി സംവരണമുണ്ട്. അപേക്ഷാഫോം https://iwst.icfre.gov.in എന്ന സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്‌തു പൂരിപ്പിച്ച് Director, IWST എന്ന പേരിൽ ബെംഗളൂരുവിൽ മാറാവുന്ന 500 രൂപയുടെ ഡ്രാഫ്‌റ്റും, സർട്ടിഫിക്കറ്റ് / മാർക്ക്‌ലിസ്റ്റ് ഫോട്ടോകോപ്പികളും സഹിതം ഒക്ടോബർ 31ന് അകം ഇൻസ്‌റ്റിറ്റ്യൂട്ടിലെത്തിക്കണം. കൂടുതൽ വിവരങ്ങൾ സൈറ്റിൽ.
Content Summary : Apply Now for One Year PG Diploma at Institute of Wood Science & Technology in Bengaluru