ഒരു കുടുംബത്തിലെ 5 പേർ ഫാർമസിസ്റ്റുകൾ; സന്തോഷം അളവില്ലാതെ, മൂന്നു നേരം

Mail This Article
നെടുങ്കണ്ടം∙ മൂന്നു തലമുറകളായി രോഗങ്ങൾക്ക് കൃത്യതയോടെ മരുന്നു നൽകുന്ന കുടുംബമുണ്ട് നെടുങ്കണ്ടം മുണ്ടിയെരുമയിൽ. ലോക ഫാർമസിസ്റ്റ് ദിനത്തിൽ ഏറെ അഭിമാനത്തിലാണ് ഈ കുടുംബത്തിലെ 5 ഫാർമസിസ്റ്റുകൾ. കഴിഞ്ഞ 31 വർഷമായി മുണ്ടിയെരുമയിൽ പ്രവർത്തിച്ചു വരുന്ന ‘ജലീൽ മെഡിക്കൽസ്’ ഉടമകളാണിവർ. മുണ്ടിയെരുമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽനിന്നു ഫാർമസിസ്‌റ്റായി വിരമിച്ച പാക്കുവെട്ടി വീട്ടിൽ അബ്ദുൽ ജലീലാണ് മെഡിക്കൽ ഷോപ്പ് തുടങ്ങുന്നത്.
Read Also : കുത്തുവാക്കുകൾ പ്രചോദനമാക്കി റാങ്കുകൾ വാരിക്കൂട്ടി അമൽ
ജലീലിന്റെ മകൻ എ.നസീർ പിതാവിന്റെ പാത തന്നെ തിരഞ്ഞെടുത്തു ഫാർമസിസ്റ്റായി. 35 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം 2021-ൽ ചോറ്റുപാറ ഹോമിയോ ഡിസ്പൻസറിയിൽനിന്ന് നസീർ വിരമിച്ചു. കഴിഞ്ഞ വർഷം അബ്ദുൽ ജലീൽ മരിച്ചതോടെ മുണ്ടിയെരുമയിലെ ജലീൽ മെഡിക്കൽസ് മകൻ നസീർ ഏറ്റെടുത്തു. തുടർന്നാണ് നസീർ-ജാസ്മി ദമ്പതികളുടെ 2 ആൺമക്കളും ഫാർമസിസ്റ്റാകുന്നത്. അവരിരുവരും ജീവിതപങ്കാളിയായി ഫാർമസിസ്റ്റുകളെ തന്നെ കൂടെ കൂട്ടി. ഇതോടെ വീട്ടിൽ 5 ഫാർമസിസ്റ്റുകളായി.
Read Also : വിലപേശി ഉറപ്പിക്കാം മികച്ച ശമ്പളം; ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ മുഷിപ്പിക്കാതെ
മൂത്ത മകൻ എൻ.ഷനൂബ് നെടുങ്കണ്ടത്തെ സ്വകാര്യ ഫാർമസി കമ്പനിയിൽ ജോലി ചെയ്യുകയാണ്. ഭാര്യ ഫാത്തിമ. ഇളയ മകൻ അഫ്സൽ നസീർ പാമ്പാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലിക ജോലിക്കാരനാണ്. ഭാര്യ: പി.എ.ജസീല. മരുമക്കൾ നസീറിനെ സഹായിക്കാൻ ജലീൽ മെഡിക്കൽസിൽ സജീവമാണ്.
Content Summary : Celebrating World Pharmacist Day: The Inspiring Story of a Family's Legacy in Medicine