ADVERTISEMENT

ദേശീയ പ്രാധാന്യമുള്ള മെഡിക്കൽ ഉപരിപഠന സ്ഥാപനങ്ങളിൽ 2024 ജനുവരി ഒന്നിനു തുടങ്ങുന്ന പിജി കോഴ്സുകളിലേക്കുള്ള ഐഎൻഐ–സിഇടി 2024 (INI-CET: Institutes of National Importance Combined Entrance Test) എന്ന പൊതുപ്രവേശനപരീക്ഷയ്ക്ക് ഒക്ടോബർ 5നു വൈകിട്ട് 5 വരെ റജിസ്റ്റർ ചെയ്യാം. അപേക്ഷകനെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കണം (ബേസിക് റജിസ്ട്രേഷൻ). വെബ്: https://finalmdmsmch.aiimsexams.ac.in  നേരത്തെ റജിസ്റ്റർ ചെയ്ത് അടിസ്ഥാന വിവരങ്ങൾ സ്വീകരിക്കപ്പെട്ടവർ വീണ്ടും റജിസ്റ്റർ ചെയ്യേണ്ട. പക്ഷേ, എക്സാമിനേഷൻ യുണീക് കോഡ് കിട്ടിക്കഴിഞ്ഞുള്ള അപേക്ഷ സമർപ്പിക്കണം. ഒസിഐ വിഭാഗക്കാർ വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

Read Also : ആയുഷ് പിജി: ആദ്യറൗണ്ട് ചോയ്സ് ഫില്ലിങ് ഒക്ടോബർ 2 വരെ

ഒക്ടോബർ 7നു വൈകിട്ട് 5ന് റജിസ്ട്രേഷൻ നിലയറിയാം. തിരസ്കരിച്ച ഇമേജുകൾ അപ്പോൾ വരെ തിരുത്തുകയുമാകാം. റജിസ്ട്രേഷന്റെയും അടിസ്ഥാന വിവരങ്ങൾ സ്വീകരിച്ചതിന്റെയും അന്തിമനില 8നു വൈകിട്ട് 5ന് അറിയാം. വിവരങ്ങൾ സ്വീകരിച്ചു കിട്ടിയവർക്ക് എക്സാമിനേഷൻ യുണീക് കോഡ് (EUC) രൂപപ്പെടുത്തി, അപേക്ഷ സമർപ്പിക്കാൻ ഒക്ടോബർ 13നു വൈകിട്ട് 5 വരെ സമയമുണ്ട്. പഴയ കോഡ് സ്വീകരിക്കില്ല. സംവരണം, ഒസിഐ എന്നിവ സംബന്ധിച്ച രേഖകൾ നവംബർ 5നു വൈകിട്ട് 5 വരെ അപ്‌ലോഡ് ചെയ്യാം. 

 

അപേക്ഷ പൂർത്തിയാക്കിയെന്നുറപ്പാക്കി, രേഖകൾ സമർപ്പിക്കാൻ 17 മുതൽ 18നു വൈകിട്ട് 5 വരെ സമയമുണ്ട്. അപേക്ഷയുടെ അന്തിമനില 30ന് അറിയാം. അന്ന് അഡ്മിറ്റ്  കാർഡ് സൈറ്റിലെത്തുകയും ചെയ്യും. നവംബർ 5ന്  വിവിധ കേന്ദ്രങ്ങളിൽ കംപ്യൂട്ടർ ഉപയോഗിച്ചുള്ള പരീക്ഷ നടത്തും. സ്ഥാപനങ്ങൾ (21) ന്യൂഡൽഹിയിലേതടക്കം 17 എയിംസ്, ജിപ്മെർ പുതുച്ചേരി, നിംഹാൻസ് ബെംഗളൂരു, പിജിഐഎംഇആർ ചണ്ഡിഗഡ്, ശ്രീചിത്ര തിരുവനന്തപുരം (ഈ സ്ഥാപനങ്ങളിലെ പിജി പ്രവേശനം  നീറ്റ് പിജി റാങ്ക് നോക്കിയല്ല)

Read Also : ഇഷ്ടജോലി കിട്ടാൻ ഇന്റേൺഷിപ് എങ്ങനെ ചെയ്യണം; അവസരം ലഭിക്കാൻ എന്തു ചെയ്യണം

പ്രോഗ്രാമുകൾ

എംഡി, എംഎസ്, ഡിഎം (6 വർഷം), എംസിഎച്ച് (6 വർഷം), എംഡിഎസ്

 

മറ്റു വിവരങ്ങൾ

ന്യൂഡൽഹി എയിംസിനാണ് പ്രവേശനച്ചുമതല. പൊതുവിവരങ്ങൾ നൽകുന്ന പ്രോസ്പെക്ടസ് പാർട്ട് ‘എ’ കൂടാതെ, ഓരോ സ്ഥാപനത്തെയും സംബന്ധിച്ച പ്രോസ്പെക്ടസ് പാർട്ട് ‘ബി’യുമുണ്ട്. എല്ലാ എയിംസിനും ചേർത്ത് ഒരൊറ്റ ‘ബി’ ആണുള്ളത്. ചണ്ഡിഗഡ് പിജിഐഎംഇആറിലെ എംഡിഎസിനു തനതായ പാർട്ട് ‘ബി’യുണ്ട്. എംഡിഎസിന് ബിഡിഎസും, മറ്റെല്ലാ പ്രോഗ്രാമുകൾക്കും എംബിബിഎസും 55% മാർക്കോടെ ജയിച്ച് 2024 ജനുവരി 31ന് അകം ഇന്റേൺഷിപ് പൂർത്തിയാക്കണം. (പിജിഐഎംഇആറിലെ എംഡിഎസ് ഒഴികെയുള്ള പ്രോഗ്രാമുകൾക്കു മാത്രം 2023 ‍ഡിസംബർ 31ന് അകം). എംബിബിഎസ് / ബിഡിഎസ് എല്ലാ പരീക്ഷകളിലെയും ചേർത്തുള്ള മൊത്തം മാർക്കാണ് നോക്കുക. ഏതെങ്കിലും സ്ഥാപനത്തിൽ പ്രവേശനത്തിനു വിശേഷ യോഗ്യതകൾ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവയും പാലിക്കണം. പരീക്ഷാഫലം നവംബർ 11ന്. കൂടുതൽ വിവരങ്ങൾക്കു പ്രോസ്പെക്ടസുകൾ നോക്കാം. Assistant Controller (Exams), All India Institute of Medical Sciences (AIIMS) Ansari Nagar, New Delhi -110 608, ഫോൺ: 1800117898; വെബ്: www.aiimsexams.ac.in.

 

Content Summary : INI-CET 2024 Registration Open: Secure Your Seat in Prestigious Medical Institutes Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT