ബാങ്ക് ജോലിയാണോ ലക്ഷ്യം?; കേരളാ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Mail This Article
×
കേരളാ ബാങ്കിലെ 200 അസിസ്റ്റന്റ് മാനേജർ ഒഴിവിലേക്കു പിഎസ്‌സി നടത്തുന്ന നിയമനങ്ങൾക്കായി ഈ മാസം 29നു രാത്രി 12 വരെ അപേക്ഷിക്കാം. കേരളാ ബാങ്കിലേക്കുള്ള ആദ്യ വിജ്ഞാപനമാണിത്. ജനറൽ വിഭാഗത്തിൽ 150 അസിസ്റ്റന്റ് മാനേജർ ഒഴിവാണുള്ളത്.
∙യോഗ്യത: 60% മാർക്കോടെ ബിരുദം. എംബിഎ അടക്കമുള്ള യോഗ്യതക്കാർക്കു മുൻഗണന.
∙പ്രായം: 18–28.
സൊസൈറ്റി വിഭാഗത്തിൽ 50 ഒഴിവുണ്ട്. 18–50 ആണു പ്രായം.
ഇതോടൊപ്പം വിജ്ഞാപനം വന്ന പൊലീസ് ഡ്രൈവർ, എച്ച്എസ്എസ്ടി കംപ്യൂട്ടർ സയൻസ്, ഹയർ സെക്കൻഡറി ലാബ് അസിസ്റ്റന്റ് ഉൾപ്പെടെ 65 തസ്തികയിലേക്കും ഈ മാസം 29 വരെ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: www.keralapsc.gov.in
Content Summary:
Kerala Bank Opens 200 Assistant Manager Positions, Apply Before Midnight 29th
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.