ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ സർക്കാർ സ്കൂളുകളിൽ 8.4 ലക്ഷം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇതിൽ 7.2 ലക്ഷവും പ്രൈമറി (1–8) ക്ലാസുകളിലാണെന്നു കേന്ദ്രസർക്കാർ പാർലമെന്റിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. സെക്കൻഡറി (9, 10) തലത്തിലാണു ബാക്കിയുള്ള 1.2 ലക്ഷം ഒഴിവുകൾ. കഴിഞ്ഞ വർഷം 9.8 ലക്ഷം ഒഴിവുകളാണുണ്ടായിരുന്നത്.

ആകെ അധ്യാപക ഒഴിവുകളുടെ പകുതിയും ബിഹാർ, യുപി, ജാർഖണ്ഡ് സംസ്ഥാനങ്ങളിലാണ്. പ്രൈമറി തലത്തിൽ ബിഹാറിൽ 1,92,097, യുപിയിൽ 1,43,564, ജാർഖണ്ഡിൽ 75,726 എന്നിങ്ങനെയാണ് ഒഴിവുകൾ. സെക്കൻഡറി തലത്തിൽ ബിഹാറിൽ 32,929, ജാർഖണ്ഡിൽ 21,717. അതേസമയം കേരളം, ഗോവ, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ എന്നിവിടങ്ങളിൽ ഇരുവിഭാഗത്തിലും ഒഴിവുകളില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു.

Content Summary:

Over 8 Lakh Teacher Vacancies Plague Indian Government Schools: A National Crisis Unveiled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com