ADVERTISEMENT

തിരുവനന്തപുരം:  ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയും മലബാർ ക്യാൻസർ സെന്ററും സംയുക്തമായി ക്യാൻസർ പരിചരണ രംഗത്ത് ഏറെ ഡിമാൻഡുള്ള നൈപുണ്യ പരിശീലന കോഴ്സുകൾ തുടങ്ങുന്നു. നഴ്സിങ് മേഖലയിലെ സ്പെഷ്യലൈസേഷൻ സാധ്യമാക്കുന്ന കീമോതെറാപ്പി നഴ്‌സിങ്, മോളിക്കുലർ ടെക്‌നിക്‌സ് ഫോർ ക്ലിനിക്കൽ അപ്ലിക്കേഷൻ, മെഡിക്കൽ സെക്രട്ടറി എന്നീ മൂന്ന് പ്രധാന കോഴ്‌സുകളാണ് മലബാർ ക്യാൻസർ സെന്ററിൽ ആരംഭിക്കുന്നതെന്ന് അസാപ് കേരള സിഎംഡി ഡോ. ഉഷ ടൈറ്റസ് പറഞ്ഞു. ആരോഗ്യമേഖലയിൽ ലോകത്തെമ്പാടും അവസരങ്ങൾ ഉള്ളതാണ് ഈ മൂന്ന് കോഴ്‌സുകളെന്നും അവർ പറഞ്ഞു. കോഴ്‌സുകൾ ഈ മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ക്യാൻസർ രോഗികൾ വർധിക്കുന്നതിനനുസരിച്ച് ചികിത്സാ രംഗത്ത് വിദഗ്‌ധരായ മെഡിക്കൽ പ്രൊഫഷനുകളുടെ അഭാവവും ഉണ്ട്. ഈ മേഖലയിൽ നിലവിൽ നഴ്സിങ് പഠിച്ചവരാണ് അനുബന്ധ പരിചരണങ്ങളെല്ലാം ചെയ്തു വരുന്നത്. എന്നാൽ പ്രത്യേകം നൈപുണ്യമുള്ളവരെ ഈ രംഗത്ത് ഏറെ ആവശ്യമാണ്. ഈ വിടവ് നികത്താനാണ് ക്യാൻസർ ചികിത്സാ രംഗത്തെ സ്പെഷ്യലൈസ്ഡ് നൈപുണ്യ വികസന കോഴ്സുകൾ അവതരിപ്പിച്ചത്. 

Representative image. Photo Credit : Billion Photos/ iStock
Representative image. Photo Credit : Billion Photos/ iStock

മോളികുലാര്‍ ടെക്‌നിക്‌സ് കോഴ്‌സില്‍ ബയോടെക്‌നോളജി ആന്റ് അലൈഡ് സയന്‍സില്‍ ബിടെക്/ എംടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.  തിയറിയും പ്രാക്ടിക്കൽ പരിശീലനവും മലബാർ ക്യാൻസർ സെന്ററിൽ വെച്ച് നടക്കും. മെഡിക്കൽ സെക്രട്ടറി കോഴ്‌സിന് 6 മാസത്തെ സ്റ്റൈപ്പന്റോടു കൂടിയുള്ള ഇന്റേൺഷിപ് അവസരവും അസാപ് കേരള ഉറപ്പാക്കുന്നു. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക്  അസാപ് കേരളയും എം.സി.സിയും ചേർന്ന് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക്:  9495999713, വെബ്സൈറ്റ്:  https://asapkerala.gov.in/

Content Summary:

Filling the Skill Gap: ASAP Kerala's Latest Courses Offer Specialization in Chemotherapy Nursing and More

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com