ADVERTISEMENT

പാലക്കാട്, ആലപ്പുഴ ജില്ലകളിലെ എൽഡി ക്ലാർക്ക് പരീക്ഷ മൻസൂർ അലി കാപ്പുങ്ങൽ വിലയിരുത്തുന്നു.

എൽഡി ക്ലാർക്ക് പരീക്ഷ ഉദ്യോഗാർഥികളെ ഏറെ വെള്ളം കുടിപ്പിച്ചു. ചോദ്യങ്ങൾ പലതും ഗൂഗിൾ ട്രാൻസ്‌ലേഷൻ ഉപയോഗിച്ചു മലയാളത്തിലേക്കു വിവർത്തനം ചെയ്തവയായിരുന്നു. വികലമായ വിവർത്തനം മൂലം പല ചോദ്യങ്ങളും ഏറെ ആശയക്കുഴപ്പമുണ്ടാക്കി. താൽക്കാലിക ഉത്തരസൂചികയിൽ ധാരാളം തെറ്റുകളുമുണ്ട്. ഈ പരീക്ഷയിൽ പല ചോദ്യങ്ങളും ഒഴിവാക്കിയേക്കാം. മുൻപു കൊല്ലം ജില്ലയിലേക്കു നടത്തിയ പരീക്ഷയിൽ 9 ചോദ്യങ്ങൾ ഒഴിവാക്കിയിരുന്നു. പൊതുവിജ്ഞാന മേഖലയിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങൾ ഏറെയായിരുന്നു. ആദ്യം ശരിയെന്നു കരുതുന്ന ഓപ്ഷൻ തെറ്റാണെന്നു പിന്നീടു പരിശോധിക്കുമ്പോഴാകും ബോധ്യപ്പെടുക. ഒരുപാടു പേർ ഇത്തരത്തിൽ നെഗറ്റീവ് മാർക്കിന്റെ കെണിയിൽ കുടുങ്ങി. മലയാളം, ഇംഗ്ലിഷ്, കണക്ക് വിഭാഗങ്ങളിൽനിന്ന് 7 മാർക്ക് വീതമെങ്കിലും സ്കോർ ചെയ്യാൻ കഴിയും. ഈ ഭാഗങ്ങളിലായി ആകെയുള്ള 30ൽ 21 മാർക്ക് നേടാൻ കഴിയണം. ശരാശരി ഉദ്യോഗാർഥിക്കു പൊതുവിജ്ഞാന ഭാഗത്തെ 70 മാർക്കിൽ 30-40 മാർക്ക് വരെ വാങ്ങാൻ കഴിയും. 55-65 റേഞ്ചിൽ കട്ട് ഓഫ് മാർക്ക് പ്രതീക്ഷിക്കാം. അടുത്ത ഘട്ടത്തിൽ പരീക്ഷ എഴുതാനുള്ളവർ ഇതുവരെ നടന്ന പരീക്ഷകളിലെ ചോദ്യപ്പേപ്പറുകൾ നന്നായി പരിശീലിക്കണം. ഏതൊക്കെ ഭാഗങ്ങളിൽനിന്നാണു ചോദ്യങ്ങൾ വന്നിട്ടുള്ളതെന്നു മനസ്സിലാക്കി ആ ഭാഗങ്ങൾ നന്നായി റിവിഷൻ നടത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com